ADVERTISEMENT

നിറത്തിന്റെ പേരില്‍ കലയേയും കലാകാരന്‍മാരേയും മാറ്റി നിര്‍ത്തുന്നവര്‍ക്ക് കലയിലൂടെ തന്നെ മറുപടി നല്‍കുകയാണ് അഡ്വക്കറ്റ് കുക്കു ദേവകി. കലയ്ക്ക് ചേര്‍ന്ന നിറം വെളുപ്പാണെന്ന ചട്ടക്കൂടുകളെ പൊട്ടിച്ചെറിഞ്ഞു കൊണ്ടാണ് കുക്കു മറുപടി പറയുന്നത്. ചമയങ്ങളോ കൂട്ടിച്ചേര്‍ക്കലുകളോ ഇല്ലാതെ തന്റെ നിറം കറുപ്പാണെന്ന് ഉറക്കെപ്പറഞ്ഞ് നര്‍ത്തകിയുടെ വേഷത്തിലാണ് കുക്കു എത്തുന്നത്. 

നിറത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെട്ട കുട്ടിക്കാല ഓര്‍മകളെ സ്പര്‍ശിച്ചു കൊണ്ട് ഹൃദയസ്പര്‍ശിയായ കുറിപ്പും കുക്കു പങ്കുവയ്ക്കുന്നത്. ഭരതനാട്യ വേദികളില്‍ അടക്കം തന്റെ നിറം തെറ്റായി ഭവിച്ചപ്പോഴുള്ള വേദനയും കുക്കു കുറിപ്പില്‍ കൂട്ടിച്ചേര്‍ക്കുന്നു.

കുറിപ്പ് വായിക്കാം

ഇപ്പോൾ സവർണ്ണ കലയായി പരിഗണിക്കുന്ന ഭരതനാട്യം പോലുള്ള കലകളിൽ കറുത്തവരെ തടിച്ചവരെ എല്ലാം ഒരു തീണ്ടാപ്പാട് അകലെയാണ് നിറുത്തിയിരിക്കുന്നത്. പ്രത്യേകിച്ചും തനത് നിറത്തിൽ ഭരതനാട്യവേഷത്തിൽ എത്തുന്നത് ഒരു കുറവു പോലെയാണ്. സംസ്ഥാന സ്കൂൾ യുവജനോത്സവങ്ങളിൽ തിരുവനന്തപുരം മുതൽ കാസർകോഡ് വരെ ഒരേ നിറത്തിലുള്ള കുട്ടികളെയാണ് കാണാനാവുക. ഭീമമായ തുക കൊടുത്ത് അത്രമേൽ വെളുപ്പിച്ചെടുക്കുന്ന മുഖങ്ങൾ. തനത് നിറമെന്നത് അവിടെ എന്തോ ഒരു കുറവാണ്. പല ഭരതനാട്യവേദികളിലും എൻ്റെ നിറം തെറ്റായി ഭവിച്ചിട്ടുണ്ട്. കറുത്ത് പോയതിന് വിഷമം അനുഭവിച്ചത് ഡാൻസ് കളിക്കുമ്പോഴാണ്. എന്തായാലും ഇതിൽ എന്റെ നിറം തന്നെയാണുള്ളത്.. ഞാനെങ്ങനെയോ അതുപോലെ.

English Summary: Cuckoo Devaki's Viral Facebook Post Against Racism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com