ADVERTISEMENT

പരീക്ഷണങ്ങൾ നടത്തി സോഷ്യൽ മീഡിയയിൽ വൈറലാകാൻ ശ്രമിക്കുന്നവരാണ് പലരും. പ്ലാസ്റ്റിക് സർജറിയിലൂടെയും മറ്റും രൂപം തന്നെ മാറ്റി സോഷ്യൽ മീഡിയയെ ഞെട്ടിച്ചവരടക്കം അക്കൂട്ടത്തിൽ ഉണ്ട്. ഇവിടെ തന്റെ കൈകകളിലെയും കാലുകളിലെ നഖത്തിന്റെ ചിത്രം പങ്കുവച്ച് അമ്പരപ്പിക്കുകയാണ് ഒരു വനിത. ഒഹിയയോയിലെ അരീന്റ സ്റ്റോം വെവർ എന്ന സ്ത്രീയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. 

കാലിലെ പെരുവിരല്‍ നഖത്തിന്റെ ചിത്രമാണ് അരീന്റ പങ്കുവച്ചിരിക്കുന്നത്. കാൽ നഖങ്ങൾ ഇത്രയും വളരുന്നത് അപൂർവമാണെന്നാണ് അരീന്റ പറയുന്നത്. ആദ്യം കൈകളിലെ നഖങ്ങളാണ് വളർത്തിയത്. ഈ നഖങ്ങളുടെ അസാധാരണമായ വളർച്ച കണ്ടപ്പോഴാണ് കാലിലെ നഖങ്ങൾ വളർത്താൻ തീരുമാനിച്ചതെന്നും അരീന്റ പറയുന്നു. വളർന്ന നഖങ്ങളുടെ വിഡിയോ പങ്കുവച്ചതിലൂടെ വരുമാനം ലഭിച്ചെന്നും അവർ പറയുന്നു. ഇതോടെ 2008ൽ ജോലി രാജിവയ്ക്കുകയും ചെയ്തു.

2006ൽ അരീന്റയ്ക്ക് കാൻസർ കണ്ടെത്തിയിരുന്നു. ജോലിക്കു പോകാൻ കഴിയാത്ത സാഹചര്യമായി. ഈ സമയത്തായണ് ഒരു ബ്ലോഗ് തുടങ്ങിയത്. നഖങ്ങളുടെ ചിത്രം കണ്ടപ്പോൾ നിരവധി പേർ കമന്റ് ചെയ്യാൻ തുടങ്ങി.  അപ്പോഴാണ് വിഡിയോ ചെയ്താലോ എന്ന ആശയം തോന്നിയത്. അങ്ങനെയാണ് നഖത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങിയതെന്നും അവർ പറയുന്നു.

‘കൈകളുടെ നഖം വളരുന്നതു കണ്ടപ്പോൾ വെറുതെ ഒരു പരീക്ഷണമെന്ന പോലെയാണ് കാലുകളിലെ നഖം വളലർത്താൻ തീരുമാനിച്ചത്. കാല്‍ വിരലിലെ ഈ നീണ്ട നഖങ്ങള്‍ എനിക്ക് സാമ്പത്തിക ലാഭവും നൽകുന്നു. അതുകൊണ്ടു കൂടിയാണ് വളർത്താൻ തുടങ്ങിയത്. കൈവിരലിലെ നഖങ്ങൾ പോലെയല്ല. കാലിലെ നഖങ്ങൾ. അവ വളരാൻ പ്രയാസമാണ്. അപൂർവം ചിലരുടെ കാലുകളിലെ നഖങ്ങൾ മാത്രമേ ഇത്രയും വളരൂ. അക്കൂട്ടത്തിൽ ഒരാളാണ് ഞാൻ’. അരീന്റ പറഞ്ഞു. കാലിലെ പെരുവിരലിലെ വളഞ്ഞു നിൽക്കുന്ന നഖത്തിന് ഏതാണ്ട്പാദത്തോളം വലിപ്പമുണ്ട്. നഖത്തിന്റെ വിഡിയോ കാണണമെങ്കിൽ പണം നൽകണം. 10 മിനിട്ടുള്ള വിഡിയോ ക്ലിപ്പ് കാണാൻ 1000ൽ അധികം രൂപ നൽകണം. നഖം വെട്ടിക്കളയണമെന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്നും ഇപ്പോൾ നീളം അളക്കാറില്ലെന്നും അരീന്റ വ്യക്തമാക്കി. 

English Summary: This woman can't wear shoes or run because of her extra-long toenails

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com