ADVERTISEMENT

20 വര്‍ഷം മുന്‍പത്തെ സുവര്‍ണ ഓര്‍മയുടെ ചിറകിലാണ് ലാറ ദത്ത ഇപ്പോള്‍. രാജ്യത്തിനു തന്നെ അഭിമാനമായി മിസ് യൂണിവേഴ്സ് കിരീടം നേടിയതിന്റെ ഓര്‍മയില്‍. 2000-ല്‍ ആയിരുന്നു ലാറ ലോകസുന്ദരിയാകുന്നത്. ഇന്നും മനസ്സില്‍ നിന്നു മാ‍ഞ്ഞിട്ടില്ലാത്ത അ അപൂര്‍വ അവസരത്തില്‍നിന്നുള്ള മനോഹരമായ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് ലാറ 20-ാം വാര്‍ഷികം ആഘോഷിച്ചത്.

മിസ് യുണിവേഴ്സ് മത്സരത്തിന്റെ വിവിധ റൗണ്ടുകളില്‍നിന്നുള്ള ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ചിത്രങ്ങളാണ് ലാറ സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോള്‍ ഷെയര്‍ ചെയ്തത്. അന്നത്തെ ഓര്‍മയില്‍ ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പും ലാറ എഴുതിയിട്ടുണ്ട്. "20 വര്‍ഷം മുന്‍പായിരുന്നു ആ ദിവസം. 2000 മേയ് 12 ന്. സൈപ്രസിലെ നിക്കോസിയ നഗരത്തില്‍വച്ച്. എത്ര മനോഹരമായിരുന്നു സമ്മാനമായിരുന്നു അത്. എന്നെന്നും ഞാന്‍ ലോകത്തോടു കടപ്പെട്ടിരിക്കുന്ന അവിസ്മരണീയമായ സമ്മാനം" - ലാറ പറയുന്നു. 

ആഭരണങ്ങളൊന്നും ധരിക്കാതെ വെള്ളവസ്ത്രം ധരിച്ചുനില്‍ക്കുന്നതാണ് ലാറയുടെ ആദ്യചിത്രം. സ്വിം സ്യൂട്ട് റൗണ്ടില്‍നിന്നുള്ളതാണ് രണ്ടാമത്തെ ചിത്രം. പിങ്ക് വേഷത്തിലുള്ള ബിക്കിനിയാണ് ചിത്രത്തില്‍ ലാറ അണിഞ്ഞിരിക്കുന്നത്. മൂന്നാമത്തെ ചിത്രത്തില്‍ ചുവന്ന വേഷത്തിലാണ് ലാറ. അവസാനത്തെ ചിത്രമാണ് ഏറ്റവും അവിസ്മരണീയം. മിസ് യൂണിവേഴ്സ് കിരീടം ലാറയെ അണിയിക്കുന്ന നിമിഷമാണ് ചിത്രത്തില്‍. ആ നിമിഷത്തിന്റെ സന്തോഷം മുഴുവന്‍ ലാറയുടെ മുഖത്തു കാണാം.

മിസ് യൂണിവേഴ്സ് മത്സരത്തിന്റെ അവസാനത്തെ റൗണ്ടിലുള്ള ചോദ്യത്തിന്റെ ഉത്തരത്തിന് ലാറയ്ക്ക് അന്നു ലഭിച്ചത് റെക്കോര്‍ഡ് മാര്‍ക്. അത് ഇന്നും ചരിത്രമായി തന്നെ നിലനില്‍ക്കുന്നു. 9.99 ശതമാനമാണ് ലാറ അന്നു നേടിയത്. ലാറ ദത്തയ്ക്കു മുന്‍പ് മറ്റാര്‍ക്കും ഇത്രയധികം മാര്‍ക് ഒരു ഉത്തരത്തിനുമാത്രമായി  ലഭിച്ചിട്ടുമില്ല.

2000 എന്ന വര്‍ഷം ഇന്ത്യയ്ക്കും മറക്കാനാവാത്തതാണ്. പ്രിയങ്ക ചോപ്ര മിസ് വേള്‍ഡ് കിരീടം നേടുന്നത് ആ വര്‍ഷം തന്നെയാണ്. ദിയ മിര്‍സ മിസ് ഏഷ്യ പസിഫിക് കിരീടം നേടുന്നതും. മിസ് യൂണിവേഴ്സ് കിരീടം ആദ്യമായി ഇന്ത്യയില്‍ എത്തിക്കുന്നത് സുസ്മിത സെന്നാണ് 1994-ല്‍. ലാറ ദത്ത രാജ്യത്തിനു നേടിക്കൊടുത്തത് രണ്ടാമത്തെ കിരീടം.

English Summary: Lara Dutta celebrates 20 years of Miss Universe win with unseen Pics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com