sections
MORE

ആരും ചിന്തിക്കാത്ത പ്രതികാര നടപടിയുമായി കാമുകി; ഇതെന്ത് കഥയെന്ന് സോഷ്യൽ മീഡിയ

onio-revenge
ചൈനീസ് മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം
SHARE

പ്രണയബന്ധം തകരുക എന്നത് പുതുമയുള്ള ഒരു കാര്യമല്ല. എന്നാൽ അതിന് ഇരയായവർക്ക് ചിലപ്പോൾ ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയ ദുഃഖം പ്രണയത്തകർച്ചയാണെന്നു ചിലപ്പോൾ തോന്നും. അവര്‍ക്ക് അതിൽ നിന്നും കരകയറാൻ ചിലപ്പോൾ വർഷങ്ങൾ തന്നെ വേണ്ടി വരും. കരഞ്ഞു കരഞ്ഞ് കണ്ണീർ പോലും വറ്റി പോയതായി തോന്നും. എന്നാൽ ഇവിടെ തന്റെ കണ്ണീരിന് കാമുകനോട് പകരം വീട്ടിയിരിക്കുകയാണ് ഒരു കാമുകി. അതും ഇതുവരെ ആരും ചെയ്യാത്ത രീതിയിലുള്ള പ്രതികാരം. 

ചൈനക്കാരിയായ സാവോ എന്ന യുവതിയാണ് മുൻകാമുകനോട് മറ്റാരും  ചെയ്യാത്ത രീതിയിലുള്ള പ്രതികാര നടപടിയുമായി എത്തിയത്. താന്‍ എത്ര കരഞ്ഞുവോ അത്രയും തന്നെ കാമുകനും കരയണമെന്നായിരുന്നു സസാവോയുടെ ആവശ്യം. ഇതിനായി സാവോ തിരഞ്ഞെടുത്തത് വ്യത്യസ്തമായ മാർഗവും. ഇതിനായി കാമുകന്റെ വീടിന്റെ വാതിലിനു മുന്നിൽ 1000 കിലോ ഉള്ളി വാങ്ങിയിടുകയായിരുന്നു യുവതി.

ഒരുവർഷത്തോളം ഒന്നിച്ചു ജീവിച്ച കാമുകൻ വഞ്ചിച്ചെന്നാണ് സാവോ പറയുന്നത്. അങ്ങനെയാണ് കാമുകനറിയാതെ വാതിലിനു മുന്നിൽ ഉള്ളി നിക്ഷേപിച്ചു പോയത്. കൂടെ ഒരു കുറിപ്പും എഴുതി. ‘മൂന്ന് ദിവസത്തോളം ഞാൻ കരഞ്ഞു. ഇനി നിന്റെ ഊഴമാണ്.’ എന്നായിരുന്നു എഴുതിയത്. ചൈനീസ് മാധ്യമങ്ങളിൽ ഇതിന്റെ വിഡിയോയും ചിത്രങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. കിഴക്കൻ ചൈനയിലുള്ള വീടിന്റെ വാതിൽപടിയിലാണ് ആയിരം കിലോയിൽ കൂടുതൽ ചുവന്ന ഉള്ളി ഇറക്കിയത്.

സംഗതി കണ്ട സാവോയുടെ കാമുകൻ അക്ഷരാർഥത്തിൽ  ഞെട്ടി. സാവോയുടെ ആധിപത്യ സ്വഭാവം കാരണമാണ് അവളെ ഒഴിവാക്കിയതെന്നായിിരുന്നു അയാളുടെ പ്രതികരണം. ‘എന്റെ പഴയകാമുകി നാടകീയത കൂടുതലുള്ള ആളാണ്. ഞങ്ങള്‍ പിരിഞ്ഞതിനു ശേഷം ഒരു തുള്ളി കണ്ണീരു പോലും എനിക്കുണ്ടായിട്ടില്ലെന്നാണ് അവൾ ഞങ്ങളുടെ സുഹൃത്തുക്കളോട് പറഞ്ഞത്. കരഞ്ഞില്ലെന്നു കരുതി ഞാനൊരു മോശം പുരുഷനാകുന്നത് എങ്ങനെയാണ്?’– സാവോയുടെ മുൻകാമുകൻ ചോദിക്കുന്നു.  

English Summary: "I've Cried, Your Turn Now": Woman Sends A Tonne Of Onions To Ex As Revenge

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA