ADVERTISEMENT

മുത്തശ്ശൻമാരും മുത്തശ്ശിമാരും നമ്മുടെ സൗഭാഗ്യങ്ങളാണ്. നല്ലകഥകൾ പറഞ്ഞു തരാനും അമ്മയോ അച്ഛനോ അടിക്കാൻ വരുമ്പോൾ രക്ഷിക്കുന്നതുമൊക്കെ പലപ്പോഴും അവരായിരിക്കും. അതുകൊണ്ടു തന്നെ പേരക്കുട്ടികൾക്ക് എപ്പോഴും പ്രിയപ്പെട്ടവരായിരിക്കും അവർ. അത്തരത്തിലുള്ള ഒരു മുത്തശിയും കൊച്ചുമകളുമാണ് ഇപ്പോൾ താരങ്ങൾ. ഹ്യൂമൻസ് ഓഫ് മുംബൈ എന്ന സോഷ്യൽ മീഡിയ പേജിലൂടെ വന്ന ഇവരുടെ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഈ പോസ്റ്റിൽ തന്റെ ഫാഷൻ ഉപദേശക പോലും മുത്തശ്ശിയാണെന്നു പറയുകയാണ് ഈ പെൺകുട്ടി. ഇഷ്ടപ്പെട്ട ആഹാരം കഴിക്കാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും അമ്മയെക്കാൾ കൂടുതൽ മുത്തശ്ശിയാണ് തനിക്കൊപ്പം നിൽക്കുക എന്നും യുവതി പോസ്റ്റിൽ പറയുന്നു. 

യുവതിയുടെ കുറിപ്പ് വായിക്കാം

എപ്പോഴും എന്റെ പ്രിയപ്പെട്ട ആൾ മുത്തശ്ശിയാണ്. എനിക്ക് ബോറായി തോന്നുന്ന പാവയ്ക്ക കറിയിൽ നിന്നും മുത്തശ്ശി എന്നെ രക്ഷിക്കും. എപ്പോഴൊക്കെയാണോ വീട്ടിൽ അമ്മ ഈ  കറിയുണ്ടാക്കുന്നത് അപ്പോഴെല്ലാം മുത്തശ്ശി എന്നെ അതില്‍ നിന്നും രക്ഷിക്കും. എനിക്കായി മുത്തശ്ശി ഇഡ്ഡലിയും വടയുമുണ്ടാക്കും. ഞങ്ങൾ ഒളിച്ചിരുന്ന് അത് കഴിക്കും. എനിക്കു വേണ്ടി മുത്തശ്ശി കൂടുതൽ സമയം ചിലവഴിക്കും. ഒരിക്കൽ ഓടാൻ പോകുമ്പോൾ ഞാൻ ഷോട്സ് ധരിച്ചു. അമ്മ എന്നോട് വേറെ വസ്ത്രം ധരിച്ച് പോകാൻ പറഞ്ഞു. അപ്പോൾ മുത്തശ്ശി അമ്മയോട് പറഞ്ഞു. ‘ഇത് നോക്ക് എന്ത് ചൂടാണ്. ഇപ്പോൾ അനുഭവപ്പെടുന്നത്. അവളുടെ അച്ഛനും ഷോട്ട്സിട്ടല്ലേ പോകുന്നത്. പിന്നെ എന്താണ് അവൾ ഈ വസ്ത്രം ധരിച്ചാൽ പ്രശ്നം?’ പാർട്ടികൾക്കു പോകുമ്പോൾ പോലും മുത്തശ്ശിയാണ് എന്റെ ഫാഷൻ ഉപദേശക. എന്റെ എല്ലാ കാര്യങ്ങളും സമാധാനത്തോടെ കേട്ട് എനിക്ക് നല്ല ഉപദേശങ്ങള്‍ നൽകും. 

വീട്ടിലിരിക്കുന്ന ഈ കാലത്ത് ഞാനും മുത്തശ്ശിയും ഓരോ ദിവസവും എങ്ങനെ മനോഹരമാക്കാമെന്ന ചിന്തയിലായിരുന്നു ഞങ്ങൾ. എന്നാൽ പിന്നെ ചർമ സംരക്ഷണമാകാം എന്ന  തീരുമാനത്തില്‍ ഞങ്ങൾ എത്തി. മുഖത്ത് ഹൽദി മാസ്ക് ആകാമെന്നു തീരുമാനിച്ചു. അച്ഛനും അമ്മയും വിചാരിച്ചത് ഞങ്ങൾ ഈ പരിപാടി പാതിവഴിയിൽ ഉപേക്ഷിക്കുമെന്നാണ്്. എന്നാൽ, എന്നേക്കാൾ നിർബന്ധം മുത്തശ്ശിക്കായിരുന്നു. ചർമസംരക്ഷണത്തിന്റെ പ്രാധാന്യം മുത്തശ്ശിക്ക് നന്നായി അറിയാം. അതുകൊണ്ടു തന്നെയാണ് മുത്തശ്ശിയുടെ വരുന്നയിടത്തു വച്ചു കാണാം എന്ന ചിന്ത എനിക്കിഷ്ടമാകുന്നതും. 

മുത്തശ്ശിക്കൊപ്പമുള്ള ചിത്രവും യുവതി കുറിപ്പിനൊപ്പം പങ്കുവച്ചു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ നിരവധി പേർ പ്രതികരണവുമായി എത്തി. യുവതിയെയും മുത്തശ്ശിയെയും അഭിനന്ദിക്കുന്നവരാണ് ഏറെയും. അതിമനോഹരം, ഈ പ്രായത്തിലുമുള്ള മുത്തശ്ശിയുടെ ചിന്തയും ചുറുചുറുക്കും അഭിനന്ദനാർഹമാണ്. എല്ലാ കുടുംബങ്ങളിലും ഇങ്ങനെ ഒരാൾ വേണം. പ്രായം വെറും സംഖ്യ മാത്രമാണ്. നല്ലമുത്തശിയെ കിട്ടിയ നിങ്ങൾ അനുഗ്രഹീതയാണ് എന്നിങ്ങനെയാണ് പലരുടെയും കമന്റുകൾ. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com