ADVERTISEMENT

കേന്ദ്രസര്‍ക്കാരിന്റെ ജൻ ഔഷധി സുവിധ പദ്ധതിയിലൂടെ സാനിറ്ററി നാപ്‌കിനുകൾ സ്ത്രീകളിലേക്ക്. പദ്ധതിയുടെ ഭാഗമായി ഒരുരൂപയ്ക്ക് ഒരു പാഡ് സ്ത്രീകൾക്കു ലഭ്യമാകും.

സാനിറ്ററി നാപ്കിനുകൾക്ക്‌ പുറത്തുള്ള വിപണി വില ഒരെണ്ണത്തിനു മൂന്നു രൂപ മുതൽ എട്ടു രൂപ വരെയാണ്. തുടക്കം മുതൽ (4 ജൂൺ 2018), 2020 ജൂൺ 10 വരെ, 4.61 കോടിയിലധികം സാനിറ്ററി നാപ്കിനുകൾ ഭാരതീയ ജൻ ഔഷധി കേന്ദ്രങ്ങൾ വഴി വിറ്റു. 2019 ഓഗസ്റ്റ് 27 ന് വില പരിഷ്കരിച്ച ശേഷം 2020 ജൂൺ 10 വരെ 3.43 കോടി പാഡുകൾ വിറ്റഴിച്ചു.

തികച്ചും പരിസ്ഥിതി സൗഹൃദമാണ് ഈ നാപ്കിനുകൾ. ഇവ എ എസ്‌ ടി എം ഡി-6954 (ബയോഡീഗ്രേഡബിലിറ്റി ടെസ്റ്റ്) മാനദണ്ഡങ്ങൾ പാലിക്കുന്ന ജൈവ വസ്തുക്കളുപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. ഇതിലൂടെ രാജ്യത്തെ സാധാരണക്കാരായ സ്ത്രീകൾക്ക് ‘സ്വച്ഛത, സ്വാസ്ത്യ, സുവിധ’ ഉറപ്പാക്കാൻ കഴിയുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com