sections
MORE

പുരുഷൻമാരെ, സ്ത്രീകളുടെ ഈ സ്വഭാവങ്ങൾ പഠിക്കൂ; നിങ്ങൾക്ക് വിജയം സുനിശ്ചിതം

513124742
പ്രതീകാത്മക ചിത്രം
SHARE

നേതൃപാടവം എപ്പോഴും പലർക്കും ഇല്ലാതെ പോകുന്ന കാര്യമാണ്. നേതൃത്വം നൽകാനുള്ള കഴിവ് ജോലിയിലായാലും കുടുംബത്തിലായാലും അത്യാവശ്യമായിവരും. തൊഴിലുമായോ കുടുംബ സംബന്ധമായോ എന്തെങ്കിലും പ്രശ്നം നേരിടേണ്ടി വന്നാൽ നേതൃപാടവമുള്ള വ്യക്തിയാണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ പെട്ടന്ന് പരിഹരിക്കാൻ കഴിയുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ഇക്കാര്യത്തിൽ സ്ത്രീകളിൽ നിന്നും ചില കാര്യങ്ങൾ പുരുഷൻമാർ പഠിക്കണമെന്നും മനഃശാസ്ത്ര വിദഗ്ധർ പറയുന്നു. നേതൃപാടവം എന്ന കഴിവ് നേടിയെടുക്കാൻ സാധിക്കും. ഒരു സാധാരണ സ്ത്രീയിൽ നിന്നു തന്നെ അൽപം ശ്രമകരമായ നേതൃപാഠങ്ങൾ പുരുഷൻ പഠിക്കണം

പരമാവധി കാര്യങ്ങളിൽ മറ്റുള്ളവരെ ആശ്രയിക്കാതിരിക്കുക എന്നതാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ആത്മവിശ്വാസവും ധൈര്യവുമാണ് പ്രധാന ഘടകങ്ങള്‍. ആത്മവിശ്വാസമുള്ള സ്ത്രീകള്‍ ധൈര്യശാലികളും സ്വപ്രയത്നത്തിലൂടെ നേട്ടങ്ങൾ കൊയ്തവരുമായിരിക്കും. എന്നാൽ പുരുഷനാകട്ടെ പലപ്പോഴും ആത്മവിശ്വാസമുള്ളവനാണെന്ന് അഭിനയിക്കേണ്ടി വരും. യഥാർഥത്തില്‍ അവർ അങ്ങനെയാകണമെന്നില്ല. ദുരഭിമാനം ഓർത്ത് സ്വയം ധൈര്യശാലിയെന്ന് മറ്റുള്ളവർക്കു മുന്നിൽ അഭിനയിക്കും. ഇത്തരം കാര്യങ്ങളിൽ  സ്ത്രീകൾ അഭിനയിക്കുകയില്ല. ആത്മവിശ്വാസമുള്ളവരാണെങ്കിൽ എവിടെയും അവർ വിജയിക്കും. അഭിനയിച്ച് തോൽക്കുന്ന ഒരുഘട്ടത്തിൽ പുരുഷൻമാർക്ക് അന്നുവരെ ഉണ്ടാക്കിയെടുത്ത വ്യക്തിത്വമെല്ലാം മറ്റുള്ളവർക്കു മുന്നിൽ തകർന്ന് വീഴും. ആത്മധൈര്യം പോലെ തന്നെ അനുഭവജ്ഞാനവും ഉണ്ടെങ്കിൽ നിങ്ങൾക്ക് വിജയങ്ങളിലെത്താൻ സാധിക്കും. പുരുഷൻമാരെക്കാൾ ഉപരിയായി സ്ത്രീകൾ അനുഭവത്തിലൂടെയാണ് ആത്മധൈര്യവും നേതൃപാടവവും ആർജിക്കുന്നതെന്നാണ് വിദഗ്ധർ പറയുന്നത്. 

നിങ്ങളുടെ പരിമിതികളെ സംബന്ധിച്ച് വ്യക്തമായ ധാരണ നിങ്ങൾക്കുണ്ടാകണം. ജീവിതം ആഘോഷിക്കുക തന്നെ വേണം. പക്ഷേ, നമ്മള്‍ എന്താണെന്ന് വ്യക്തമായി മനസ്സിലാക്കിയ ശേഷമായിരിക്കണം ആഘോഷത്തിന്റെ തോത് തീരുമാനിക്കേണ്ടത്. അമിതചിലവുകൾ ചിലപ്പോൾ അരക്ഷിതാവസ്ഥയിലേക്ക് നയിക്കും. സ്ത്രീകളെ അപേക്ഷിച്ച് മറ്റുള്ളവരുടെ മുന്നിൽ ആളാകാനായി പുരുഷൻ പലപ്പോഴും ധാരാളിത്തത്തിലേക്ക് പോകാറുണ്ടെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. അങ്ങനെ ചെയ്യാതെ നമ്മേക്കാൾ താഴ്ന്ന ജീവിതനിലവാരമുള്ളവരെ കുറിച്ച് ചിന്തിക്കണം. തന്നെക്കാൾ കൂടുതൽ ജീവിത നിലവാരമുള്ള സ്ത്രീകളോട് പൊതുവെ സ്ത്രീകൾ മേനിപറയാറില്ലെന്നാണ് പഠനങ്ങൾ പറയുന്നത്. എന്നാൽ പുരുഷനാകട്ടെ നേരെ തിരിച്ചും. തന്നെക്കാൾ ഉയര്‍ന്ന ജീവിത നിലവാരമുള്ളവരോടാണ് ആത്മപ്രശംസയും ധാരാളിത്തവും കാണിക്കുന്നത്. ഇത് പലപ്പോഴും ജീവിതനിലവാരം തകരുന്നതിന് ഇടവരുത്തും.

എപ്പോഴും മാറാനുള്ള ശ്രമം നമുക്കുള്ളിൽ നിന്നുണ്ടാകണം. പുരുഷനെക്കാൾ അത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രമങ്ങൾ നടത്തുന്നത് സ്ത്രീകളാണ്്. അവർ എപ്പോഴും മാറ്റങ്ങൾ ഇഷ്ടപ്പെടുന്നവരാണ്. സാഹചര്യങ്ങൾക്കനുസരിച്ച് മാറി പെരുമാറാൻ സ്ത്രീകൾക്കു കഴിയും. അതുകൊണ്ടാണ് പലപ്പോഴും അവർക്ക് പുരുഷനെക്കാൾ കൂടുതൽ നേതൃപാടവം ചിലപ്പോഴെങ്കിലും ഉണ്ടാകുന്നത്. മാത്രമല്ല കൂടെയുള്ളവരെ എപ്പോഴും കൂടെ നിർത്താൻ നമുക്ക് കഴിയുകയും വേണം. അവരോട് ആജ്ഞാപിക്കാതിരിക്കാൻ ശ്രദ്ധിക്കണം. എങ്കിലും കാര്യങ്ങൾ ഭംഗിയായി മുന്നോട്ടു കൊണ്ടു പോകുകയും വേണം. ആജ്ഞാപിക്കാതിരിക്കുമ്പോഴും അപേക്ഷിക്കരുത്. കരുണയുടെ കണിക എപ്പോഴും നിങ്ങളുടെ ഉള്ളിൽ മാത്രമാണ് ഉണ്ടാകേണ്ടത്. കൂടുതൽ പ്രകടിപ്പിക്കാതിരിക്കുക. വലിയ ശത്രുതാ മനോഭാവം ഇല്ലാതെ തന്നെ ഉന്നതങ്ങളിലേക്ക് എത്താനുള്ള മത്സരബുദ്ധി തീര്‍ച്ചയായും ഉണ്ടായിരിക്കണം. പുരുഷനെക്കാൾ കൂടുതല്‍ സ്ത്രീകൾക്ക് ഇത്തരം കാര്യങ്ങൾ അവസരത്തിനൊത്ത് ഉപയോഗിക്കാനറിയാമെന്നാണ് വിദഗ്ധർ പറയുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA