ADVERTISEMENT

വിഷാദ രോഗവുമായി പോരാടി ജീവിതം വിജയം നേടിയ ബോളിവുഡ് താരമാണ് ദീപിക പദുക്കോൺ. മാനസീകാരോഗ്യം വീണ്ടെടുക്കുന്നതിനായി ദീപിക നടത്തുന്ന പോരാട്ടങ്ങൾ ശ്രദ്ധേയമാണ്. വിഷാദ രോഗവുമായി ബന്ധപ്പെട്ട് ശനിയാഴ്ച ദീപിക ട്വിറ്ററിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

 

വിഷാദത്തിൽ നിന്ന് നിങ്ങൾക്കൊരിക്കലും പുറത്തുകടക്കാൻ കഴിയില്ലെന്നായിരുന്നു ദീപിക ട്വിറ്ററിൽ കുറിച്ചത്. ‘Repeat After Me’ എന്ന സീരിസിന്റെ ബാക്കിപത്രമായാണ് ദീപികയുടെ ട്വീറ്റ്. ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണമുണ്ടാക്കിയ നടുക്കത്തില്‍ നിന്നും ബോളിവുഡ് ഇതുവരെ കരകയറിയിട്ടില്ല. ജൂണ്‍ 14നാണ് സുശാന്ത് സിങ് രജപുതിനെ മുംബൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്നു തന്നെയാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സുശാന്ത് സിങ്ങിന്റെ റാബ്ത എന്ന ചിത്രത്തിൽ ഗാനരംഗത്തിൽ ദിപിക അഭിനയിച്ചിട്ടുണ്ട്. 

 

മാനസിക ആരോഗ്യം സംബന്ധിച്ച് വെള്ളിയാഴ്ച ദീപിക രണ്ടുകാര്യങ്ങൾ എഴുതി. വിഷാദം എന്നത് ഒരു അവസ്ഥയല്ല. അതൊരു രോഗം തന്നെയാണ്. ഡയബറ്റീസോ ക്യാൻസറോ പോലെ നിർബന്ധമായും ചികിത്സ വേണ്ട രോഗം. 2015ൽ താൻ ഡിപ്രഷനിലൂടെ കടന്നു പോയിട്ടുണ്ടെന്ന് ദീപിക പദുക്കോൺ നേരത്തെ വ്യക്തമാക്കിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com