ADVERTISEMENT

റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പഴ്സന്‍ നിത അംബാനിക്ക് വീണ്ടും ലോകത്തിന്റെ അംഗീകാരം. ടൗണ്‍ ആന്‍ഡ് കണ്ട്രി മാഗസിന്‍ പ്രസിദ്ധീകരിച്ച ലോകമെങ്ങുമുള്ള കാരുണ്യഹൃദയമുള്ള സമ്പന്നരുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഇടം നേടിയത് നിത മാത്രം. 

ലോകത്തിലെ 10 അതിസമ്പന്നരുടെ പട്ടികയില്‍ ഏഷ്യയില്‍ നിന്ന് മുകേഷ് അംബാനി മാത്രം സ്ഥാനം നേടിയതിനുപിന്നാലെയാണ് നിതയും നേട്ടത്തിന്റെ കൊടുമുടിയില്‍ എത്തുന്നത്. കോവിഡ് കാലത്തും പാവപ്പെട്ടവരെ മറക്കാതെ, സാധാരണക്കാര്‍ക്കുവേണ്ടി നടത്തിയ സേവനങ്ങളാണ് നിതയെ അസാധാരണ പദവയില്‍ എത്തിച്ചത്. ടിം കുക്ക്, ഓപ്ര വിന്‍ഫ്രെ, ലോറന്‍സ് പവല്‍ ജോബ്സ്, ലോഡര്‍ കുടുംബം, മൈക്കല്‍ ബ്ലൂംബര്‍ഗ്, ലിയനാര്‍ഡോ ഡി കപ്രിയോ തുടങ്ങിയ പ്രമുഖര്‍ക്കൊപ്പമാണ് നിതയുടെയും സ്ഥാനം. 

72 മില്യന്‍ ഡോളര്‍ കോവിഡ് ബാധിതര്‍ക്കുവേണ്ടി നിത ചെലവഴിച്ചു എന്നാണ് കണക്കാക്കപ്പെടുന്നത്. രാജ്യത്ത് കോവിഡ് ബാധിതര്‍ക്കുവേണ്ടി മാത്രം ഒരു ആശുപത്രി നിര്‍മിച്ചതും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. 

കാലങ്ങളായി റിലയന്‍സ് ഇന്‍ഡസ്ട്രീസും ഫൗണ്ടേഷനും നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും ഭാവിയില്‍ കൂടുതല്‍ വ്യാപിപ്പിക്കുമെന്നുമാണ് പുരസ്കാരത്തിന്റെ സന്തോഷത്തില്‍ നിത പറയുന്നത്. ആവശ്യം വരുമ്പോള്‍ സര്‍ക്കാരിനെയും ജനങ്ങളെയും സഹായിക്കുന്ന എന്ന കടമ റിലയന്‍സ് ഏറ്റെടുക്കുന്നതായും നിത പറഞ്ഞു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും അവരുടെ ഉടമസ്ഥ കൂടിയായ നിതയെ അഭിനന്ദിച്ച് സന്ദേശം പുറത്തിറക്കി. 

English Summary: Nita Ambani only Indian among top global philanthropists of 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com