ADVERTISEMENT

സമൂഹ മാധ്യമങ്ങളിൽ ഏറ്റവും സജീവമായി ഇടപെടുന്ന കേന്ദ്രമന്ത്രിയായ സ്മൃതി ഇറാനി വ്യക്തിപരമായി ചിത്രങ്ങൾക്കൊപ്പം സമൂഹത്തിനു മൊത്തം പ്രയോജനപ്രദമായ സന്ദേശങ്ങളും പോസ്റ്റ് ചെയ്യാറുണ്ട്. ആരാധകർക്കും അനുയായികൾക്കും എതിരാളികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ചിത്രങ്ങളും സന്ദേശങ്ങളുമാണ് സ്മൃതിയുടെ സമൂഹ മാധ്യമ സന്ദേശങ്ങളുടെ പ്രത്യേകത. ഏറ്റവും ഒടുവിലായി മന്ത്രി പോസ്റ്റ് ചെയ്തിരിക്കുന്നത് തന്റെ തന്നെ ഇതുവരെ പുറത്തുവന്നിട്ടില്ലാത്ത ഒരു ചിത്രം. ഒപ്പം ജർമൻ തത്ത്വചിന്തകനായ മെയ്സ്റ്റർ എഖാർട്ടിന്റെ ഒരു വാചകവും ചേർത്തിട്ടുണ്ട്. ഈ വാചകത്തിന്റെ അർഥവും അനർഥവുമാണ് ഇപ്പോഴത്തെ ചൂടേറിയ ചർച്ച; രാഷ്ട്രീയ, സാമൂഹിക വൃത്തങ്ങളിൽ ഒരുപോലെ.

ചിന്തയുടെ മണ്ണിൽ നടുന്നത്, പ്രവൃത്തിയുടെ വിളവായി കൊയ്തെടുക്കുന്നു എന്ന് അർഥമുള്ള വാചകമാണ് സ്മൃതി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നത്തെ ചിന്തകൾ നാളെ പ്രവൃത്തിയായി മാറുന്നു എന്നു വ്യാഖ്യാനിക്കാവുന്നത്. ഇന്നേ തുടങ്ങുന്ന ചിന്തകളാണ് നാളത്തെ പ്രവൃത്തിയുടെ ആധാരം എന്നും പറയാം. മികച്ച ചിന്തകൾ മികച്ച ചിന്തയിലേക്കു നയിക്കുന്നു എന്നും മന്ത്രി ഉദ്ദേശിച്ചിട്ടുണ്ടാവാം.

സന്ദേശത്തിനൊപ്പമുള്ള ചിത്രത്തിനും പ്രത്യേകതയുണ്ട്. പല നിറങ്ങളിൽ ചിത്രപ്പണി ചെയ്ത വർണശബളമായ ഒരു സാരിയാണ് മന്ത്രി ധരിച്ചിരിക്കുന്നത്. ഒപ്പം സാരിക്കു ചേരുന്ന ചുവന്ന ഒരു ഷാളുമുണ്ട്. മന്ത്രി രണ്ടു കൈകളുമെടുത്ത് തന്റെ മുടി ഒതുക്കിവയ്ക്കുകയാണ് ചിത്രത്തിൽ. സാധാരണക്കാർ മുതൽ പ്രശസ്തരായവർ വരെ ചിത്രം ഇഷ്ടപ്പെടുകയും ലൈക്ക് രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. നീന ഗുപ്ത, മന്ദിര ബേഡി, സോനം കപൂർ എന്നിവർക്കൊപ്പം ട്വിങ്കിൾ ഖന്ന, മനീഷ് മൽഹോത്ര എന്നിവർ കമന്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 

ചലച്ചിത്രകാരി ഏക്ത കപൂർ കഴിഞ്ഞ ദിവസം സ്മൃതി ഇറാനിയുടെ ഒരു പഴയകാല ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഒരു സാധാരണക്കാരിയിൽ നിന്ന് മോഡലിലേക്കും നടിയിലേക്കും അവിടെനിന്ന് രാജ്യം അറിയുന്ന രാഷ്ട്രീയ പ്രവർത്തകയിലേക്കും പ്രഗത്ഭയായ മന്ത്രിയിലേക്കുമുള്ള സ്മൃതിയുടെ പരിവർത്തനമാണ് അന്ന് ഏക്താ കപൂർ എടുത്തുപറഞ്ഞിരുന്നത്. ഇപ്പോൾ പുതിയ ചിത്രത്തിനും തത്ത്വചിന്താപരമായ വാചകത്തിനും താഴെ കമന്റ് എഴുതുന്നവരും പറയുന്നത് സ്മൃതി ഇറാനി എന്ന വ്യക്തിയുടെ അസാധാരണമായ ജീവിതത്തിന്റെയും വളർച്ചയുടെയും അധ്വാനത്തിന്റെയും കഥയാണ്. പ്രചോദനത്തിന്റെ പാഠമാണ് മന്ത്രിയുടെ ജീവിതം എന്നാണ് എല്ലാവർക്കും പറയാനുള്ളത്. ഗോഡ്ഫാദർമാർ ഇല്ലാതെയും ഒരു വ്യക്തിക്ക് ഉയരങ്ങൾ കീഴടക്കാം എന്നതിന്റെ മികച്ച ഉദാഹരണം. 

English Summary: Smrithi Irani New Post With Meister Eckhart Quote

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com