sections
MORE

പലായന വാർത്തകൾ കണ്ണു നിറച്ചു; അതിഥിത്തൊഴിലാളികള്‍ക്ക് ഭക്ഷണം തയാറാക്കി രണ്ട് സ്ത്രീകൾ

Varsha
SHARE

ദുരിതങ്ങള്‍ക്കൊപ്പം ലോക്ഡൗണ്‍ സൃഷ്ടിച്ച വലിയൊരു മാറ്റം അയല്‍ക്കാരുടെ അടുപ്പം കൂടിയാണ്. പുറത്തേക്കിറങ്ങാന്‍ സാധിക്കാതെ വന്നതോടെയും യാത്ര അസാധ്യമായതോടെയും ആകെ സംസാരിക്കാനുള്ളത് കുടുംബാംഗങ്ങള്‍ക്കു പുറമെ അയല്‍ക്കാര്‍ മാത്രമായി. എന്നാല്‍ മുംബൈയിലുള്ള രണ്ട് അയല്‍ക്കാര്‍ സംസാരിക്കുക മാത്രമല്ല, മുഴുവന്‍ കുടുംബങ്ങള്‍ക്കും മാതൃകയാകുന്ന പ്രവൃത്തി കൂടി ചെയ്തു. പരിമിതികളെ അതിജീവിച്ചായിരുന്നു കോവിഡ് കാലത്തെ അവരുടെ ആശ്വാസ പ്രവര്‍ത്തനനം.

ഇന്ത്യയില്‍ തന്നെ കോവിഡ് ഏറ്റവും കൂടുതല്‍ ദുരിതം വിതച്ച മഹാരാഷ്ട്രയിലെ മുംബൈയ്ക്കു സമീപമുള്ള മാട്ടുംഗയിലെ അയല്‍ വീട്ടുക്കാരാണ് വര്‍ഷ പഡിയയും വര്‍ഷാ ഷായും. പതിറ്റാണ്ടുകളായി പരസ്പരം അറിയാവുന്നവര്‍. മേയ് മാസത്തിലെ ചൂടുകൂടിയ ഒരു ദിവസം അവര്‍ ഒരുമിച്ച് ഒരു പദ്ധതിക്ക് തുടക്കം കുറിച്ചു. അതിനവരെ പ്രേരിപ്പിച്ചത് മാധ്യമങ്ങളിലൂടെ അറിഞ്ഞ വാര്‍ത്തകളും.

ആദ്യ ദിവസം അവര്‍ 60 പീസ് ബ്രെഡ് ആണു തയാറാക്കിയത്. വിശന്നു വലഞ്ഞ് പലയിടത്തായി തമ്പടിച്ച അതിഥിത്തൊഴിലാളികള്‍ക്കുവേണ്ടിയാണ് അവര്‍ ബ്രെഡ് തയാറാക്കിയത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആവശ്യക്കാര്‍ക്ക് അവ വിതരണം ചെയ്തു. 

വര്‍ഷ പടിയയ്ക്ക് 70 വയസ്സുണ്ട്. കണ്ണുകള്‍ക്ക് പൂര്‍ണകാഴ്ചശക്തിയില്ല. അയലത്തെ വര്‍ഷയ്ക്ക് 49 വയസ്സും. രണ്ടു പേരും ഒരുമിച്ചു കൂടിയതോടെ ജോലി വേഗത്തിലായി. തങ്ങളുടെ പ്രിയപ്പെട്ട നഗരത്തില്‍ ഒരാള്‍ പോലും പട്ടിണി കിടക്കരുതെന്നായിരുന്നു അവരുടെ ആഗ്രഹം. അതിനുവേണ്ടി ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ ബ്രെഡ് തയാറാക്കി. ഈ ലോക്ഡൗണ്‍ കാലത്ത് സമൂഹത്തിന് പ്രയോജനപ്രദമായ എന്തെങ്കിലും കാര്യം ചെയ്യണം എന്ന ആഗ്രഹത്തില്‍നിന്നാണ് അവരുടെ ജോലി തുടങ്ങിയത്. ഏതാണ്ടെല്ലാ കാലത്തും  എല്ലാ ഗുജറാത്തി കുടുംബങ്ങളിലും അഞ്ചു കിലോ ഗോതമ്പു പൊടി എങ്കിലും കാണും. അവയെടുത്തായിരുന്നു ബ്രെഡ് പാചകം. തങ്ങളേക്കാള്‍ വിശന്നിരിക്കുന്നവര്‍ നാട്ടില്‍ വേറെയുമുണ്ടെന്ന വിചാരത്തില്‍.

വര്‍ഷ ഷായാണ് പാചകത്തിനു നേതൃത്വം കൊടുത്തത്. അടുത്തയാള്‍ പാക്കിങ്ങും. വര്‍ഷയുടെ മകള്‍ ജൂഹുവും അമ്മയോടൊപ്പം ജോലിക്ക് കൂടി. സര്‍ക്കിള്‍ ഓഫ് ലവ് ആന്‍ഡ് കെയര്‍ എന്ന സന്നദ്ധ സംഘടന വിതരണം ഏറ്റെടുത്തു. 500 പേര്‍ സംഘനയ്ക്കുവേണ്ടി ഭക്ഷണ വിതരണം നടത്തുന്നുണ്ട്. മറ്റു ചില കുടുംബങ്ങളില്‍ നിന്നും ഭക്ഷണം എത്തി. കുടിക്കാനുള്ള വെള്ളവും. പത്തു ലക്ഷത്തോളം പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്ത് പദ്ധതി മുന്നോട്ടുപോകുകയാണ്. സമൂഹത്തിലെ എല്ലാ വിഭാഗത്തിലും ജാതിയിലും മതത്തിലും ഉള്‍പ്പെട്ടവര്‍ ഈ വലിയ പദ്ധതിയുടെ ഭാഗമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA