ADVERTISEMENT

മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ട ഭിന്നശേഷിക്കാരായ സഹപ്രവർത്തകയെ  ടൂറിസം ഓഫീസർ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ആന്ധ്രപ്രദേശ് ടൂറിസം ഡിപ്പാർട്ട്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന ഹോട്ടലിലെ ഡെപ്യൂട്ടി മാനേജറായ ഭാസ്കർ എന്ന വ്യക്തിയാണ്  ഭിന്നശേഷിക്കാരിയായ സഹപ്രവർത്തകയെ മർദ്ദിച്ചത്.

അതേ സ്ഥാപനത്തിൽ കോൺട്രാക്ട് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന യുവതിയാണ് മർദ്ദനത്തിന് ഇരയായത്. കൊറോണ വൈറസ് വ്യാപനം മൂലം മാസ്ക് ധരിക്കണമെന്ന നിർദ്ദേശം പാലിക്കണമെന്ന് ഓർമ്മപ്പെടുത്തിയ യുവതിയെ മുടിയിൽ കുത്തിപ്പിടിച്ച് വലിച്ചിഴച്ച ശേഷം ഇരുമ്പുവടികൊണ്ട് അടിക്കുകയായിരുന്നു. സംഭവം കണ്ടുനിന്നവർ അയാളെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതായും  സിസിടിവി ദൃശ്യങ്ങളിൽ കാണാം.

സംഭവത്തിനു ശേഷം യുവതി ഭാസ്കറിനെതിരെ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ശനിയാഴ്ച പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു കേസ് അന്വേഷണം ആരംഭിച്ചതോടെ ഇയാൾ ഒളിവിൽ പോയിരുന്നു. എന്നാൽ പോലീസിന്റെ ഊർജിതമായ അന്വേഷണത്തിനൊടുവിൽ  ഭാസ്കറിനെ അറസ്റ്റ് ചെയ്യുകയും ജയിലിലേക്ക് അയക്കുകയും  ചെയ്തു. സംഭവത്തെത്തുടർന്ന് ഇയാളെ സസ്പെൻഡ് ചെയ്തതായി ആന്ധ്ര പ്രദേശ് ടൂറിസം മിനിസ്റ്റർ എം ശ്രീനിവാസറാവു അറിയിച്ചു.

English Summary: Andhra Tourism officer beats up disabled woman colleague for asking him to wear mask

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com