ADVERTISEMENT

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന സാഹചര്യമാണിത്. സംസ്ഥാനങ്ങളെല്ലാം പ്രതിരോധ പ്രവർത്തനം ഊർജിതമാക്കിയിരിക്കുന്നു. ആരോഗ്യപ്രവർത്തകരാണ് മുന്നണി പോരാളികളായി നിലകൊള്ളുന്നത്. എന്നാൽ പലയിടങ്ങളിലും അവർ അനുഭവിക്കുന്ന ദുരിതങ്ങളും പുറത്തുവരുന്നുണ്ട്.

ആന്ധ്രയിലെ ഗോദാവരി ജില്ലയിൽ നിന്നാണ് നീചമായ ഈ സംഭവം പുറത്തു വന്നിരിക്കുന്നത്. ഭർത്താവിന് കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ നഴ്സായ ഭാര്യയെ സ്വന്തം വീട്ടിൽ പ്രവേശിക്കാൻ അനുവദിക്കാതെ നാട്ടുകാർ. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. മിഡ്‍വൈഫായി ജോലി ചെയ്യുന്ന കല്യാണി എന്ന സ്ത്രീയെയാണ് ഒരു രാത്രി മുഴുവൻ വീടിന് പുറത്തിരുത്തിയത്. അതും മഴയത്ത്. ഒടുവിൽ പൊലിസെത്തിയാണ് ഇവരെ രക്ഷിച്ചത്.

കൂട്ടം കൂടി നിൽക്കുന്ന നാട്ടുകാരുടെ അടുത്ത് വീട്ടിൽ കയറാൻ കേണപേക്ഷിക്കുന്ന കല്യാണിയുടെ വിഡിയോ വൈറലായിരുന്നു. ഇതു കണ്ടാണ് പൊലീസുകാർ ഇവിടെയെത്തിയത്. കല്യാണിയുടെ ഭർത്താവിന് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. 16 മണിക്കൂർ‌ ജോലി ചെയ്ത് വന്ന കല്യാണിയെ നാട്ടുകാർ വീട്ടിലേക്ക് കയറാൻ വിസമ്മതിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com