ADVERTISEMENT

നദിക്കു കുറുകെ പോയി സെൽഫിയെടുക്കാൻ ശ്രമിച്ച പെൺകുട്ടികൾ മലവെള്ളപ്പാച്ചിലിൽ പെട്ടു. പൊലിസും നാട്ടുകാരും ചേർന്ന് ജീവൻ പണയം വെച്ചാണ് ഇവരെ രക്ഷിച്ചത്. സംഭവത്തിന്റെ വിഡിയോ പുറത്തായതോടെ വൻ വിമർശനമാണ് കുട്ടികൾക്ക് നേരെ വരുന്നത്. 

മധ്യപ്രദേശിലെ ചിന്ത്‌വാര ജില്ലയിലാണ് സംഭവം. ആറുപേരടങ്ങുന്ന സംഘം വിനോദയാത്രയുടെ ഭാഗമായാണ് പേഞ്ച് നദീതീരത്തെത്തിയത്. സംഘത്തിൽപ്പെട്ട മേഘ ജാവ്‌രെയും വന്ദന ത്രിപാതിയുമാണ് പുഴയുടെ മധ്യത്തിലേക്ക് സെൽഫിയെടുക്കാനായി പോയത്. പെട്ടെന്ന് വെള്ളം കുതിച്ചെത്തിയതോടെ ഇരുവരും ഒരു പാറയ്ക്കു മുകളിൽ രക്ഷ കണ്ടെത്തുകയായിരുന്നു. സഹായത്തിനായി സുഹൃത്തുക്കൾ നാട്ടുകാരെയും പൊലിസിനെയും വിളിച്ചു വരുത്തി.

12 പേരടങ്ങുന്ന വലിയ രക്ഷാസംഘമെത്തിയാണ് പെൺകുട്ടികളെ രക്ഷപ്പെടുത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com