ADVERTISEMENT

ഒരു മഹാമാരി നമ്മുടെ ദൈനംദിന ജീവിതത്തെ വരെ മാറ്റിയിരിക്കുകയാണ്.  അതിൽ  നിന്നും രക്ഷനേടുന്നതിനായി സുരക്ഷിതമായ ജീവിതരീതിയിലേക്ക് മാറാൻ ഇതിനോടകം തന്നെ നമ്മൾ  ശീലിച്ചു തുടങ്ങി. മാസ്കും സാനിറ്റൈസറും നമ്മുടെ  ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. കോവിഡ് മാറ്റിയ ലോകത്തിനൊപ്പം സഞ്ചരിക്കുകയാണ് നമ്മൾ. സുരക്ഷയുടെ ഭാഗമായുള്ള രസകരമായ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

തുണിക്കടയിൽ എത്തുന്ന ഓരോ ഉപഭോക്താവിനും സാനിറ്റൈസർ നൽകുകയാണ് ചലിക്കുന്ന പ്രതിമ. ചുവന്ന സാരിയിൽ ഓടിനടക്കുന്ന പെൺപ്രതിമയെ കാണുമ്പോൾ ഒരു നിമിഷം നമ്മൾ ഇത് ശരിക്കും സ്ത്രീയാണോ എന്ന് സംശയിക്കും. ഐഎഫ്എസ് ഓഫിസറായ സുധ രമണാണ് വിഡിയോ പങ്കുവച്ചത്. സുരക്ഷയ്ക്കായി രസകരമായ മാർഗം എന്ന സന്ദേശത്തോടെയാണ് വിഡിയോ പങ്കുവയ്ക്കുന്നത്.

‘തമിഴ്നാട്ടിലെ ഒരു വസ്ത്ര വിപണന ശാലയിൽ സാങ്കേതിക വിദ്യ ഏറ്റവും ശരിയായ രീതിയിൽ ഉപയോഗിച്ചിരിക്കുന്നു. ചലിക്കുന്ന ഈ പാവ കടയിൽ വരുന്ന എല്ലാവർക്കും ഓടി നടന്ന്  സാനിറ്റൈസർ നൽകുകയാണ്. സാങ്കേതിക വിദ്യയിലെ മാറ്റം കൂടി കൊറോണയ്ക്ക് ശേഷം സംഭവിക്കും’ എനന കുറിപ്പോടെയാണ് വിഡിയോ പങ്കുവയ്ക്കുന്നത്. ട്വിറ്ററിൽ പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ 31,000ൽ അധികംപേരാണ് വിഡിയോ കണ്ടത്. ‘ഗംഭീരം’ എന്നായിരുന്നു പലരുടെയും പ്രതികരണം.

English Summary: Saree-clad automated mannequin offers sanitiser to customers in a store. Watch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com