ADVERTISEMENT
reunion-2

കോവിഡ് നാടിനെ ബാധിച്ചിരിക്കുന്നതിനാൽ സൗഹൃദദിനത്തിൽ സ്വന്തം സുഹൃത്തുക്കളെ കാണാനോ, കൂട്ടായ്മ സംഘടിപ്പിക്കാനോ കഴിയാത്ത അവസ്ഥയിലാണ്. ഈ അവസ്ഥയെ വെർച്വൽ കൂട്ടായ്മ കൊണ്ട് മറികടന്നിരിക്കുകയാണ് കാഞ്ഞിരപ്പള്ളി ഗേൾസ് സെന്റ് ജോസഫ് സ്കൂളിലെ പൂർവ വിദ്യാർഥിനികൾ.

reunion-1

1998 ബാച്ചിൽ 10 ക്ലാസ് പാസായ ഇവർ നേരത്തെ തന്നെ വാട്സാപ് ഗ്രൂപ്പ് വഴി കണക്ട‍ഡ് ആണ്. സൂം വഴി നേരത്തെ ഗാതറിങ് നടത്തിയ ഇവരുടെ ഗ്രൂപ്പിലെ 50 പേരിൽ നിന്ന് 40 പേർ  ഗാതറിങ്ങിൽ പങ്കെടുത്തു. ഇവിടെ നിന്നാണ് സൗഹൃദദിനത്തിലെ വേറിട്ട ആഘോഷത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്. സൗഹൃദദിനത്തിൽ വെർച്വലായി ഫ്രണ്ട്ഷിപ്പ് ബാൻഡുകളണിഞ്ഞ്, അതിന്റെ വിഡിയോകൾ ശേഖരിച്ച് അതിനെ കോർത്തിണക്കി വിഡിയോയാക്കിയിരിക്കുകയാണ് കാഞ്ഞിരപ്പള്ളി ഗേൾസ്.

സൗഹൃദദിനത്തിൽ പുറത്തിറക്കിയ വിഡിയോ കാണാം

English Summary: Kanjirappally Girls School Virtual Alumni Get Together

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com