ADVERTISEMENT

ആർത്തവദിനങ്ങൾ പലപ്പോഴും സ്ത്രീകൾക്ക് ദുരിത ദിനങ്ങളാകാറുണ്ട്. ശരീരത്തിനും മനസ്സിനുമുണ്ടാകുന്ന അസ്വസ്ഥതകളും വേദനകളുമാണ് ഇതിന് കാരണങ്ങളും. ഇത്തരം വേദന സഹിക്കേണ്ടി വരുന്ന സ്ത്രീകളെ കുറിച്ചുള്ള കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഭാര്യയും, മകളും, സഹോദരിയും, പാട്‌നറും, സുഹൃത്തും എല്ലാം ഈ അവസ്ഥയിലൂടെ ആണ് കടന്നു പോവുന്നത്. ഇത് തരണം ചെയ്യാന്‍ എല്ലാവര്‍ക്കും ഒരു ബാഗ് വേണമെന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് ഹരിത പദ്മനാഭന്റെ കുറിപ്പ്. ഷബ്ന സുമയ്യയുടെ വരയ്ക്കൊപ്പമാണ് കുറിപ്പ്.

സോഷ്യൽ മീഡിയ കുറിപ്പ് വായിക്കാം

നമ്മൾ കാണുന്ന നാപ്കിൻ പരസ്യത്തിൽ പെണ്ണുങ്ങൾ ഓടി ചാടി നടക്കുന്നത് പോലെയല്ല പീരീഡ്സിന്റെ ശരിക്കുമുള്ള ദിവസങ്ങൾ.

പുരുഷന്മാർക്കു ഒരിക്കലും ചിന്തിക്കാൻ കഴിയാത്ത, അവർ ഒരു പ്രാവശ്യമെങ്കിലും അനുഭവിക്കേണ്ട തുടർച്ചയായ ഏഴ് ദിവസത്തെ ബ്ലീഡിങ് ചിലർക്കതു സാധരണ ദിവസം പോലെ ആണേൽ, ചിലർക്കത് നരക വേദനയാണ്. അടിവയറ്റിൽ തുളച്ചു കയറുന്ന വേദനയിൽ തുടങ്ങി, നടുവേദന, തലകറക്കം, muscle pain, vomiting തുടങ്ങി, നിക്കാനോ, ഇരിക്കാനോ, കിടക്കാനോ പറ്റാത്ത അവസ്ഥ.

അതിനിടയിൽ എവിടന്നോ കയറി വരുന്ന ദേഷ്യവും, വാശിയും, സങ്കടവും, frustration ഉം അടങ്ങിയ ഒരു പ്രത്യേക മാനസികാവസ്ഥ. ഇത് അനുഭവിച്ചവർക്കേ മനസ്സിലാകൂ.

അമ്മയും, ഭാര്യയും, മകളും, സഹോദരിയും, പാട്നറും, സുഹൃത്തും എല്ലാം ഈ അവസ്ഥയിലൂടെ ആണ് കടന്നു പോവുന്നത്. ഇത് തരണം ചെയ്യാൻ എല്ലാവർക്കും ഒരു ബാഗ് വേണം.

A Bag Full Of Love💜

English Summary: Haritha Padmanabhan's Facebook Post Viral In Social Media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com