ADVERTISEMENT

സംഗീത മത്സരത്തിന്റെ ഭാഗമായ ഓഡിഷനു വേണ്ടി പാട്ട് റെക്കോര്‍ഡ് ചെയ്യുന്നതിനിടെ സ്വന്തം അമ്മയുടെ വീഴ്ച കാണേണ്ടിവന്ന യുവതിയെക്കുറിച്ചുള്ള വാര്‍ത്ത വൈറലാകുന്നു. അമേരിക്കയിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്.  ലിസ് സാന്‍ മിലാന്‍ എന്ന യുവതിയാണ് സംഭവത്തിലെ കേന്ദ്രകഥാപാത്രം. സംഭവത്തിന്റെ 10 മിനിറ്റുള്ള വിഡിയോ അവര്‍ തന്നെയാണ് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. ലക്ഷക്കണക്കിനുപേരാണ് വിഡിയോ കണ്ട് ഞെട്ടിത്തരിച്ചത്.

ലിസ് മനോഹരമായ ശബ്ദത്തില്‍ പാടുമ്പോഴാണ് വിഡിയോ തുടങ്ങുന്നത്. മത്സരത്തിന്റെ ഭാഗമായതിനാല്‍ ശ്രദ്ധയോടെ, പൂര്‍ണ ഏകാഗ്രതയോടെയാണ് ലിസ് പാടുന്നതും അത് റെക്കോര്‍ഡ് ചെയ്യുന്നതും. എന്നാല്‍ പാട്ട് പാതിവഴിയില്‍ എത്തിയപ്പോഴേക്കും കേട്ടത് ഒരു വന്‍ശബ്ദം. അപശ്രുതിയോ താളപ്പിഴയോ ആയിരുന്നില്ല സംഭവം. മുറിയുടെ തടി കൊണ്ടു നിര്‍മിച്ച മേല്‍ക്കൂരയിലൂടെ ലിസിന്റെ അമ്മ താഴേക്കു വീണതിന്റെ ശബ്ദമാണ് പാട്ട് പാതിവഴിയില്‍ നിലയ്ക്കാന്‍ കാരണമായത്. ലിസിന്റെ അമ്മയുടെ കാലുകള്‍ തടികള്‍ക്കിടയിലൂടെ താഴേക്കു തൂങ്ങിനില്‍ക്കുന്നതും വിഡിയോയില്‍ കാണാം. എന്താണ് സംഭവിച്ചതെന്നു മനസ്സിലായതോടെ എന്റെ ദൈവമേ എന്നു ലിസ് ഉറക്കെ വിളിക്കുന്നതും വിഡിയോയില്‍ കേള്‍ക്കാം. 

ലിസ് പാട്ട് തുടങ്ങിയ സമയത്ത് അമ്മ തട്ടിന്‍പുറത്ത് ബാഗ് തിരയുകയായിരുന്നു. സാധനങ്ങള്‍ പലതും നീക്കുന്നതിന്റെയും നിരക്കുന്നതിന്റെയും ശബ്ദം ആദ്യം മുതല്‍ തന്നെ കേള്‍ക്കാമായിരുന്നു. അസ്വസ്ഥത തോന്നിയെങ്കിലും പാട്ടിന്റെ റെക്കോര്‍ഡിങ് തുടരാനായിരുന്നു ലിസിന്റെ തീരുമാനം. അമ്മ തട്ടിന്‍പുറത്ത് ജോലിയിലാണെന്നും അവര്‍ക്ക് അറിയാമായിരുന്നു. എന്തായാലും തട്ട് തകര്‍ന്ന് വീണെങ്കിലും അമ്മയ്ക്ക് പരുക്കുകളില്ലെന്ന ആശ്വാസത്തിലാണ് ഇപ്പോള്‍ ലിസ്. കൂടുതല്‍ അനുയോജ്യമായ സാഹചര്യത്തില്‍ പാട്ട് വീണ്ടും റെക്കോര്‍ഡ് ചെയ്യാമെന്ന ആത്മവിശ്വാസത്തിലും.

English Summary: Woman Falls Through Ceiling As Daughter Records Song

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com