ADVERTISEMENT

ഒരുവിധം എല്ലാവരുടെയും പ്രിയഭക്ഷണമാണ് മാഗി. എളുപ്പത്തിൽ ഉണ്ടാക്കാവുന്ന സ്വാദിഷ്ടമായ ഭക്ഷണമായതുകൊണ്ടു തന്നെ ചെറുപ്പക്കാര്‍ക്കിടയിൽ മാഗി ഏറെ പ്രചാരം നേടിക്കഴിഞ്ഞു.സൂപ്പ് രൂപത്തിലോ അല്ലാതെയോ പച്ചക്കറികൾ ചേർത്തോ എല്ലാം നമ്മൾ മാഗി തയാറാക്കാറുണ്ട്. എന്തിനേറെ പറയുന്നു ഓഫിസുകളിലേക്കും സ്കൂളുകളിലേക്കും ഭക്ഷണമായി മാഗിന്യൂഡിൽസ് കൊണ്ടു പോകുന്നവർ നമുക്കിടയിലുണ്ട്. പ്രായഭേദമില്ലാതെ ഭൂരിഭാഗത്തിനും ഈ ഭക്ഷണം ഇഷ്ടമാണെന്നതിന്റെ തെളിവാണിത്. മാഗി ഇങ്ങനെ പലരൂപത്തിൽ നമുക്കിടയിൽ പ്രചാരത്തിലുണ്ടെങ്കിലും അതു തയാറാക്കുന്നതിന്റെ വ്യത്യസ്തമായ വിഡിയോയുമായി എത്തിയിരിക്കുകയാണ് ഒരു യുവതി. മാഗി തയാറാകുന്ന വിധം ഡാൻസ് രൂപത്തിൽ അവതരിപ്പിച്ച വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. 

പലക് വർമ എന്ന പേരിലുള്ള  സോഷ്യൽ മീഡിയ അക്കൗണ്ടിലാണ് വിഡിയോ പങ്കുവയ്ക്കെപ്പെട്ടത്. മാഗിയുടെ രൂപം പെട്ടന്ന് മാറുന്നതെങ്ങനെ എന്ന് ആംഗ്യഭാഷയില‌ൂടെ അവതരിപ്പിക്കുകയാണ് യുവതി. റൊസാലിയ എന്ന ഗാനത്തിന് ചുവടുവച്ചാണ് അവതരണം. ‘Maggy when I make it’ എന്ന കുറിപ്പോടെയാണ്  വിഡിയോ. പീന്നീട് നൃത്തരൂപേണ കൈ ചലിപ്പിക്കുന്നു. അവസാനം ‘Maggi in my tiffin’  എന്ന കുറിപ്പിൽ വിഡിയോ അവസാനിക്കുന്നു. സ്കൂളിലോ ജോലിസ്ഥലത്തോ ആണെങ്കിലും വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ഈ വിഭവം കുറെ നേരം പാത്രത്തിൽ ഇരുന്നാൽ തുറക്കുമ്പോഴുള്ള അവസ്ഥ ഇങ്ങനെയാണെന്നും  യുവതി വിഡിയോയിലൂടെ പറയുന്നു. 

പലക്കിന്റെ ഹാസ്യരൂപേണയുള്ള ഈ വിഡിയോ ഏതായാലും സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. വിഡിയോക്ക് നിരവധി  രസകമായ  കമന്റുകളും എത്തി. യുവതി വിഡിയോയിലൂടെ പറഞ്ഞത് അക്ഷരാർത്ഥത്തിൽ  ശരിയാണെന്നാണ് പലരുടെയും അഭിപ്രായം. മാത്രമല്ല, തകർത്ത് അഭിനയിച്ചെന്നും ചിലര്‍ പറയുന്നു. വിഡിയോ കണ്ട് ചിരി നിർത്താനാകുന്നില്ലെന്ന് പറയുന്നവരുമുണ്ട്. നിരവധിപേരാണ് പലകിന്റെ വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തത്. 

English Summary: Freshly made or inside a tiffin: Woman’s video about the shape of Maggi will make you laugh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com