ADVERTISEMENT

ഏത് വസ്ത്രം എങ്ങനെ ധരിക്കണമെന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ്. എന്നാൽ പലപ്പോഴും വസ്ത്രധാരണത്തിന്റെ പേരിൽ ആളുകൾ വിമർശിക്കപ്പെടാറുണ്ട്. പ്രത്യേകിച്ച് സ്ത്രീകൾ. സമൂഹമാധ്യമങ്ങളിൽ അസഭ്യവർഷവും ഉപദേശവുമായി നിരവധി പേർ എത്താറുണ്ട്.  അത്തരക്കാർക്ക് മറുപടിയുമായി എത്തുകയാണ് ഒരു വാർത്താ അവതാരക. കാനഡയിലെ വാർത്താ അവതാരകയായ കോരി സിഡോവയുടെ മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

ചെക്ന്യൂസ് എന്ന വാർത്താ ചാനലിൽ പ്രവർത്തിക്കുന്ന ഇവർ അവതരണത്തിനിടെ ധരിച്ച വസ്ത്രം മാന്യമല്ലെന്ന് കാണിച്ച് ഒരു പ്രേക്ഷകൻ അയച്ച സന്ദേശത്തിനാണ് കോരിയുടെ മറുപടി. ‘ക്ലീവേജ്’ കാണികക്കുന്നത് നിങ്ങളുടെ വാർത്തയെ ഇല്ലാതാക്കുമെന്നും അതിന് ഇടവരുത്തരുതെന്നുമായിരുന്നു കമന്റ്. അനതരണത്തിന്റെ സമയവും തീയതിയും അടക്കം ഫോട്ടോ വച്ചായിരുന്നു സന്ദേശം. പ്രേക്ഷകൻ കാണുന്നതിനെ കുറിച്ച് നിങ്ങൾ കരുതുന്നതും യഥാർത്ഥത്തിൽ ഞങ്ങൾ കാണുന്നതും എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ കമന്റ്് ചെയ്തത്. അതിൽ ഒന്ന് ‘ക്ലീവേജി’ന്റെ ക്ലോസ്അപ്പ് ചിത്രമായിരുന്നു.

ശരീരത്തെ അവഹേളിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ സന്ദേശം തനിക്കും സഹപ്രവർത്തകർക്കും അയച്ചതെന്നും കോരി വ്യക്തമാക്കി. ‘ പേരില്ലാത്ത ഈ കംപ്യൂട്ടർ പോരാളി സ്ത്രീയെ ശരീരത്തിന്റെ ഒരുഭാഗമായി മാത്രമാണ് കരുതുന്നത്. എന്നാൽ താങ്കൾക്ക് തെറ്റി. ഈ തലമുറയിലെ സ്ത്രീകൾ അവഹേളനം കേട്ടു നിൽക്കുന്നവരല്ല’– കോരി സമൂഹമാധ്യമത്തിൽ കുറിച്ചു. മുൻപും സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാല്‍  ഇത്തവണ ഇത് അവഗണിക്കാൻ വിചാരിക്കുന്നില്ലെന്നും അവർ പറഞ്ഞു. ഈ വസ്ത്രം കൂടുതൽ അനുയോജ്യമായാണ് തോന്നിയത്. ഇത്തരം വിമർശനങ്ങൾക്കു ചെവികൊടുക്കുന്നില്ല. ഇനിയും ഈ വസ്ത്രം ധരിച്ച് വാർത്ത അവതരിപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. 

കൃത്യമായ മറുപടിയാണ് കോരി നൽകിയതെന്നാണ് പലരുടെയും പ്രതികരണം. കോരിക്കു പിന്നാലെ മറ്റു സ്ത്രീകളും തങ്ങളുടെ അനുഭവം സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചു. പിന്തുണ നൽകിയവർക്ക് കോരി നന്ദി പറഞ്ഞു.    

English Summary: News presenter slams viewer who messaged show telling her to dress 'appropriately'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com