ADVERTISEMENT

പ്രായപൂര്‍ത്തിയാകാത്ത മകനെ തന്റെ അർധ നഗ്ന ശരീരത്തിൽ ചിത്രം വരയ്ക്കാൻ അനുവദിക്കുകയും അതിന്റെ വിഡിയോ ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനും കേസിൽ പെട്ട രഹ്ന ഫാത്തിമ വാടകയക്ക് വീട് ആവശ്യമുണ്ടെന്ന പോസ്റ്റുമായി രംഗത്ത്. കേസിൽ ഉൾപ്പെട്ടതിനാൽ 12 വർഷമായി താമസിച്ചു വന്നിരുന്ന ക്വാർട്ടേഴ്‌സ് ഒഴിയാൻ നോട്ടീസ് കിട്ടിയെന്നും ഈ ആഴ്ചയാണ് അവസാന തീയതിയെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ രഹ്ന പറയുന്നു.

തനിക്കെതിരെ എടുക്കപ്പെട്ട കേസുകളും അതിന് ലഭിച്ച പ്രചരണവും കാരണം തന്റെ പേര് പറഞ്ഞാൽ വീട് കിട്ടാത്ത അവസ്ഥയാണെന്നും രഹ്ന കുറിപ്പിൽ വ്യക്തമാക്കുന്നു. വാടക കൃത്യമായി തരുമെന്നും വീട് വൃത്തി ആയി നോക്കുമെന്നും മാത്രമേ എനിക്ക് ഉറപ്പ് നൽകാനാകൂവെന്നും തന്റെ വ്യക്തിത്വം പണയംവെക്കാൻ കഴിയില്ലെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

രഹ്ന ഫാത്തിമയുടെ കുറിപ്പിന്റെ പൂർണരൂപം

എറണാകുളം സിറ്റി പരിസരപ്രദേശത്തു എനിക്കും പങ്കാളി, അമ്മമാർ , അച്ഛൻ, കുട്ടികൾ അടക്കം താമസിക്കാൻ 3ബെഡ്‌റൂം എങ്കിലും ഉള്ള ഒരു വീട് വാടകക്ക് ആവശ്യമുണ്ട്. അമ്മ ഡയാലിസിസ് പേഷ്യന്റ് ആയതിനാലും സ്റ്റെപ്പ് കയറാൻ ബുദ്ധിമുട്ട് ഉള്ളതിനാലും ഗ്രൗണ്ട് ഫ്ലോർ ആണ് അഭികാമ്യം. (Rent മാക്സിമം 15k)

12വർഷമായി താമസിച്ചു വന്നിരുന്ന bsnl കോർട്ടേഴ്‌സ് ഒഴിയാൻ നോട്ടീസ് കിട്ടിയിരിക്കുകയാണ്. ഈ ആഴ്ചയാണ് അവസാന ഡേറ്റ്. എനിക്ക് എതിരെ എടുക്കപ്പെട്ട കേസുകളും അതിന് മാധ്യമങ്ങളും സർക്കാരും പൊതു ജനത്തിന് കൊടുത്ത ഇമേജ്ഉം കാരണം എന്റെ പേര് പറഞ്ഞാൽ വീട് കിട്ടാത്ത അവസ്ഥയാണ്.

വാടക കൃത്യമായി തരുമെന്നും വീട് വൃത്തി ആയി നോക്കുമെന്നും മാത്രമേ എനിക്ക് ഉറപ്പ് നൽകാനാകൂ. അല്ലാതെ എന്റെ വ്യക്തിത്വം പണയംവെക്കാൻ കഴിയില്ല. എനിക്കും ഫാമിലിക്കും താമസത്തിന് അനുയോജ്യമായ വീട് നിങ്ങളുടെ കെയ്റോഫിൽ ഉണ്ടെങ്കിൽ അറിയിക്കുക.

സുപ്രീം കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ രഹ്ന ഫാത്തിമ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ സിഐ അനീഷിനു മുന്നിലെത്തിയാണ് കീഴടങ്ങിയത്.

English Summary: Activist Rehana Fathima shared a Facebook post to get a rental house

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com