ADVERTISEMENT

കാല് കാണിക്കുന്ന ചിത്രം ഇടുന്നില്ലേ എന്നു ചോദിച്ചവർക്ക് തകർപ്പൻ മറുപടിയുമായി അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത്.യുവനടി അനശ്വര രാജന് വസ്ത്രധാരണത്തിന്റെ പേരിൽ സൈബർ ആക്രമണം നേരിട്ടതിനെതിരെ പ്രതിഷേധിച്ച് താരങ്ങൾ തങ്ങളുടെ കാല് കാണിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതിനെത്തുടർന്നാണ് അശ്വതിക്കു നേരെയും ചിലർ ചോദ്യങ്ങളുമായെത്തിയത്. ഇതിനാണ് താരം സോഷ്യൽ മീഡിയയിൽ മറുപടി കുറിച്ചിരിക്കുന്നത്.

അശ്വതിയുടെ കുറിപ്പ്

ഇന്ന് ഇൻബോക്സിലും കമെന്റ് ബോക്സിലും ഏറ്റവും കൂടുതൽ വന്ന മെസ്സേജ് കാല് കാണിക്കുന്ന പടം ഇടുന്നില്ലേ എന്നാണ്... എന്തൊരാകാംഷ !! ? അലമാരയിൽ ഇഷ്ടം പോലെ ഷോട്സ് ഇരിപ്പുണ്ട്. അതിട്ട് ഒരുപാട് യാത്ര പോയിട്ടുണ്ട്, പടവും എടുത്തിട്ടുണ്ട്. ഒന്നും പക്ഷെ നമ്മുടെ നാട്ടിൽ അല്ലാരുന്നു എന്ന് മാത്രം. തുറിച്ച് നോട്ടവും വെർബൽ റേപ്പും ഇല്ലാത്ത നാടുകളിൽ... ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്ന പെണ്ണുങ്ങളുള്ള നാടുകളിൽ.... വസ്ത്രം കൊണ്ട് ഒരാളും വേശ്യയാവാത്ത നാടുകളിൽ.... കുറഞ്ഞ വസ്ത്രം ബലാൽസംഗത്തിനു ന്യായീകരണമാവാത്ത നാടുകളിൽ... മഞ്ഞു കാലത്ത് മൂടിപൊതിഞ്ഞും വേനൽ ചൂടിൽ വെട്ടിക്കുറച്ചും വസ്ത്രത്തിന്റെ തിരഞ്ഞെടുപ്പിന് കാലാവസ്ഥ അടിസ്ഥാനമാകുന്ന നാടുകളിൽ... ഷോർട് ഇട്ട മകളെ കണ്ടാൽ കുടുംബത്തിന്റെ അഭിമാനം തകർന്നെന്ന് നെഞ്ചു പൊട്ടുന്ന അച്ഛനും ആങ്ങളമാരും ഇല്ലാത്ത നാടുകളിൽ... വയറും പുറവും കാണുന്ന സാരിയുടുത്തിട്ട് കൈയില്ലാത്ത ഉടുപ്പിട്ട മകളെയോർത്ത് വ്യാകുലപ്പെടുന്ന അമ്മമാരില്ലാത്ത നാടുകളിൽ... കണ്ട് നിറഞ്ഞവരുടെ നാടുകളിൽ...! അത് സായിപ്പിന്റെ നാട് മാത്രമല്ല. വേറെയും ഒരുപാട് നാടുകൾ ഉണ്ട് ഭൂപടത്തിൽ. അവിടെയും കുടുംബങ്ങളുണ്ട്. കുട്ടികളുണ്ട്. അടിയുറപ്പുള്ള ബന്ധങ്ങൾ ഉണ്ട്. മൂല്യങ്ങൾ ഉണ്ട്. എന്നാപ്പിന്നെ അവിടെ പോയങ്ങ് ജീവിച്ചാൽ പോരേ എന്നാണെങ്കിൽ ‘സൗകര്യമില്ല’ എന്ന് മറുപടി (ചുള്ളിക്കാട്.jpg) എന്നാപ്പിന്നെ ആ ഫോട്ടോ അങ്ങ് പോസ്റ്റരുതോ എന്നാണേൽ കമെന്റ് ബോക്സിലെ ചെളി വരാൻ പറ്റിയ മൂഡ് അല്ലാത്തോണ്ട് ‘തല്ക്കാലം’ ഫോട്ടോ ഇടുന്നില്ല.

View this post on Instagram

ഇന്ന് ഇൻബോക്സിലും കമെന്റ് ബോക്സിലും ഏറ്റവും കൂടുതൽ വന്ന മെസ്സേജ് കാല് കാണിക്കുന്ന പടം ഇടുന്നില്ലേ എന്നാണ്... എന്തൊരാകാംഷ !! 😄 അലമാരയിൽ ഇഷ്ടം പോലെ ഷോട്സ് ഇരിപ്പുണ്ട്. അതിട്ട് ഒരുപാട് യാത്ര പോയിട്ടുണ്ട്, പടവും എടുത്തിട്ടുണ്ട്. ഒന്നും പക്ഷെ നമ്മുടെ നാട്ടിൽ അല്ലാരുന്നു എന്ന് മാത്രം. തുറിച്ച് നോട്ടവും വെർബൽ റേപ്പും ഇല്ലാത്ത നാടുകളിൽ... ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്ന പെണ്ണുങ്ങളുള്ള നാടുകളിൽ.... വസ്ത്രം കൊണ്ട് ഒരാളും വേശ്യയാവാത്ത നാടുകളിൽ.... കുറഞ്ഞ വസ്ത്രം ബലാൽസംഗത്തിനു ന്യായീകരണമാവാത്ത നാടുകളിൽ... മഞ്ഞു കാലത്ത് മൂടിപൊതിഞ്ഞും വേനൽ ചൂടിൽ വെട്ടിക്കുറച്ചും വസ്ത്രത്തിന്റെ തിരഞ്ഞെടുപ്പിന് കാലാവസ്ഥ അടിസ്ഥാനമാകുന്ന നാടുകളിൽ... ഷോർട് ഇട്ട മകളെ കണ്ടാൽ കുടുംബത്തിന്റെ അഭിമാനം തകർന്നെന്ന് നെഞ്ചു പൊട്ടുന്ന അച്ഛനും ആങ്ങളമാരും ഇല്ലാത്ത നാടുകളിൽ... വയറും പുറവും കാണുന്ന സാരിയുടുത്തിട്ട് കൈയില്ലാത്ത ഉടുപ്പിട്ട മകളെയോർത്ത് വ്യാകുലപ്പെടുന്ന അമ്മമാരില്ലാത്ത നാടുകളിൽ... കണ്ട് നിറഞ്ഞവരുടെ നാടുകളിൽ...! അത് സായിപ്പിന്റെ നാട് മാത്രമല്ല. വേറെയും ഒരുപാട് നാടുകൾ ഉണ്ട് ഭൂപടത്തിൽ. അവിടെയും കുടുംബങ്ങളുണ്ട്. കുട്ടികളുണ്ട്. അടിയുറപ്പുള്ള ബന്ധങ്ങൾ ഉണ്ട്. മൂല്യങ്ങൾ ഉണ്ട്. എന്നാപ്പിന്നെ അവിടെ പോയങ്ങ് ജീവിച്ചാൽ പോരേ എന്നാണെങ്കിൽ ‘സൗകര്യമില്ല’ എന്ന് മറുപടി (ചുള്ളിക്കാട്.jpg) എന്നാപ്പിന്നെ ആ ഫോട്ടോ അങ്ങ് പോസ്റ്റരുതോ എന്നാണേൽ കമെന്റ് ബോക്സിലെ ചെളി വരാൻ പറ്റിയ മൂഡ് അല്ലാത്തോണ്ട് ‘തല്ക്കാലം’ ഫോട്ടോ ഇടുന്നില്ല. Online news makers attention: Post not to be shared with out my permission #womenhavelegs

A post shared by Aswathy Sreekanth (@aswathysreekanth) on

English Summary: Aswathy Sreekanth's Social Media Post About Leg Challenge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com