ADVERTISEMENT

മാതൃത്വത്തിന്റെ പല അവസ്ഥകളെ കുറിച്ചുള്ള തന്റെ അനുഭവങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുന്ന താരമാണ് സമീറ റെഡ്ഡി. പ്രസവ ശേഷം നേരിടേണ്ടി വന്ന വിഷാദത്തെ കുറിച്ചെല്ലാം സമീറ തുറന്നു പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾക്ക് ബോൾഡായി മറുപടി പറയുന്ന താരം കൂടിയാണ് സമീറ. പ്രസവ ശേഷം വണ്ണം കൂടിയെന്ന രീതിയിലുള്ള പരിഹാസങ്ങൾക്ക് അവർ നൽകിയ മറുപടിയും ഏറെ ചർച്ചയായിരുന്നു. ഇപ്പോൾ രണ്ടാമത്തെ കുഞ്ഞെന്ന തീരുമാനമെടുത്തിനെ കുറിച്ചുള്ള അനുഭവങ്ങളും പങ്കുവയ്ക്കുകയാണ് സമീറ. 

രണ്ടാമതൊരു കുട്ടി കൂടി വേണമെന്ന് നിങ്ങൾ തിരിച്ചറിയുന്നത് എപ്പോഴാണ്? എന്ന വാചകത്തോടെയാണ് കുറിപ്പ് തുടങ്ങുന്നത്. പലപ്പോഴും ഈ ചോദ്യം സ്വയം ചോദിച്ചിട്ടുണ്ടെന്നും ഓരോരുരുത്തരുടെയും അനുഭവങ്ങളെ അടിസ്ഥാനമാക്കിയാകും തീരുമാനമെന്നും സമീറ പറയുന്നു. ‘രണ്ടു കുഞ്ഞുങ്ങൾ വേണമെന്ന് ഞാൻ എപ്പോഴും ചിന്തിച്ചിരുന്നു. എന്നാൽ, എല്ലാം ഒരിക്കൽ കൂടി അനുഭവിക്കാനുള്ള ധൈര്യമുണ്ടോ എന്ന് ഞാൻ എന്നോടു തന്നെ ചോദിക്കുമായിരുന്നു. ഗർഭകാലം, ഉറക്കമില്ലാത്ത രാത്രികൾ, അമിതവണ്ണം, പ്രസവാനന്തര വിഷാദരോഗം ഇതെല്ലാം ഒരിക്കൽ കൂടി അനുഭവിക്കാൻ തയാറാണോ എന്ന് സ്വയം ചോദിക്കുമായിരുന്നു. 

ആദ്യപ്രസവത്തിനു ശേഷം എനിക്ക് വിഷാദരോഗമുണ്ടായി. എന്നാൽ, നൈറ ജനിച്ചപ്പോള്‍ അത് കുറഞ്ഞു. എല്ലാം വീണ്ടും അനുഭവിക്കുന്നതിൽ സന്തോഷമാണ് തോന്നുന്നത്. നിർഭാഗ്യ വശാൽ ഇത്തരത്തിലുള്ള മാനസീകാവസ്ഥകളിലൂടെ കടന്നു പോകുമെന്ന് അന്ന് എനിക്ക് അറിഞ്ഞിരുന്നില്ല. എന്നാൽ, ഇപ്പോൾ ഇത്തരം അവസ്ഥകളെ എനിക്ക് നന്നായി അറിയാം. അതുകൊണ്ടു തന്നെ എല്ലാ സ്ത്രീകൾക്കും ഇത് ആസ്വദിക്കാന്‍ സാധിക്കും. ഭർത്താവിനും കുഞ്ഞുങ്ങൾക്കും സ്നേഹം വിഭജിച്ച് നൽകേണ്ടിവരും. ഒപ്പം അവനവനും പങ്കാളിക്കും വേണ്ടി ജീവിക്കാനും മറക്കരുത്. 

പലകുടുംബങ്ങളും ഒരുകുട്ടിയോ അല്ലെങ്കിൽ കുട്ടികൾ ഇല്ലാതെയോ സന്തുഷ്ടരായിരിക്കും. ഏത് തീരുമാനവും നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് എടുക്കുമ്പോള്‍ അത് മനോഹരമായിരിക്കും. ആരുടെയും സമ്മർദത്തിനു വഴങ്ങരുത്. ഇത് നിങ്ങളുടെ മാത്രം തീരുമാനമായിരിക്കണം. ഒന്നും അത്ര എളുപ്പമല്ല. എന്നാൽ, അത്രയും കഠിനവും അല്ല.’– സമീറ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com