ADVERTISEMENT

അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ ആദ്യ സംവാദം ചരിത്രത്തില്‍ ഇടംപിടിച്ചതിനു പിന്നാലെ രസകരമായ ഡൂഡില്‍ പുറത്തിറക്കി അമൂല്‍. ഡെമോക്രറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മൈക്ക് പെന്‍സും തമ്മിലായിരുന്നു ചൂടുപിടിച്ച സംവാദം നടന്നത്.

മുഖാമുഖം ഇരുന്ന് ചര്‍ച്ച ചെയ്യുന്ന കമലയും പെന്‍സുമാണ് അമൂലിന്റെ ഡൂഡിലിലുള്ളത്. കമലയുടെ മേശപ്പുറത്ത് ബ്രെഡ് ഇരിപ്പുണ്ട്. മിസ്റ്റര്‍ വൈസ് പ്രസിഡന്റ് അയാം സ്നാക്കിങ് എന്നാണ് കമല പറയുന്നതായാണ് ഡൂഡില്‍. താന്‍ സ്നാക്ക്സ് കഴിക്കുകയാണെന്നും ശല്യപ്പെടുത്തരുതെന്നും കമല പറയാന്‍ കാരണം വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ സംവാദനത്തിനിടെയുണ്ടായ രസകരമായ ഒരു നിമിഷമാണ്.

പെന്‍സിന്റെ വാദത്തിന് കമല ആവേശത്തോടെ മറുപടി പറയുന്നതിനിടെ, പെന്‍സ് ഇടയ്ക്ക് കയറി സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. മിസ്റ്റര്‍, വൈസ് പ്രസിഡന്റ് ഞാന്‍ സംസാരിക്കുകയാണ് എന്നു കമല പെന്‍സിനെ ഓര്‍മിപ്പിച്ചു. ഇതു പിന്നീട് വിഡിയോ ക്ലിപ്പുകളായി സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നേടിയിരുന്നു. ഇത് ആസ്പദമാക്കിയാണ് അമൂല്‍ ഡൂഡില്‍ ചെയ്തിരിക്കുന്നത്.

ഞാന്‍ സംസാരിക്കുകയാണ് എന്നാണ് യഥാര്‍ഥത്തില്‍ കമല സംവാദത്തില്‍ പറഞ്ഞതെങ്കില്‍ ഡൂഡില്‍ ആയപ്പോള്‍ അത് ഭക്ഷണം കഴിക്കുകയാണ് എന്നായി. വെറും ഭക്ഷണം അല്ല അമൂലിന്റെ വെണ്ണ പുരട്ടിയ ബ്രെഡാണ് കമല കഴിക്കുന്നത്. തടസ്സങ്ങളില്ലാതെ കഴിക്കൂ... എന്ന അമൂലിന്റെ പരസ്യവാചകവും ഡൂഡിലിലുണ്ട്. മൈക്ക് പെന്‍സിന്റെ തലയില്‍ ഒരു ഈച്ച ഇരിക്കുന്നതും ഡൂഡിലില്‍ ചിത്രീകരിച്ചിട്ടുണ്ട്.ആയിരക്കണക്കിനുപേര്‍ അമൂലിന്റെ ഡൂഡിലിന് ലൈക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. പലരും ആവേശത്തോടെ ഷെയര്‍ ചെയ്യുന്നുമുണ്ട്. മുന്‍പും സമകാലിക സന്ദര്‍ഭങ്ങളെ ആസ്പദമാക്കി അമൂല്‍ രസകരമായ ഡൂഡിലുകള്‍ തയാറാക്കി ജനപ്രീതി പിടിച്ചുപറ്റിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com