sections
MORE

65 വയസ്സു കഴിഞ്ഞ ആരും ഇവിടെ എത്തിയിട്ടില്ല; ഇതല്ല, ഇതിനപ്പുറം ചാടിക്കടക്കും ആശ മുത്തശ്ശി

grandma-viral
SHARE

സാഹസിക വിനോദ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഇടങ്ങളിലൊന്നായ മഹാരാഷ്ട്രയിലെ ഉയരമുള്ള ഹരിഹര്‍ കോട്ടയുടെ മുകളിലെത്തി 68 വയസ്സുകാരി. നാസിക്കില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ഹരിഹര്‍ കോട്ടയില്‍ ചെറുപ്പക്കാര്‍ പോലും കഷ്ടപ്പെട്ടാണ് എത്തുന്നതെന്നിരിക്കെയാണ് 68 വയസ്സുകാരി. പ്രായം വെറും അക്കമാണെന്നും മനസ്സാണ് പ്രധാനമെന്നും തെളിയിച്ചിരിക്കുന്നു. ആശ അംബഡെ എന്നാണ് മല വിജയകരമായി കയറി മുകളിലെത്തിയ സ്ത്രീയുടെ പേര്. 

ട്രെക്കിങ്ങില്‍ താത്പര്യമുള്ള വിദേശ വിനോദ സഞ്ചാരികള്‍ പതിവായി എത്തുന്ന സ്ഥലമാണ് ഹരിഹര്‍ കോട്ട. സസ്ഥാനത്തിനകത്തും പുറത്തുമുള്ള വിനോദസഞ്ചാരികളും ദിവസേന ഇവിടെയെത്തറുണ്ട്. എന്നാല്‍ അടുത്തകാലത്തൊന്നും 65 വയസ്സു കഴിഞ്ഞ ആരും ഈ മലമുകളില്‍ എത്തിയിട്ടില്ല. ഒന്നര മീറ്ററിലധികം ദൈര്‍ഘ്യമുള്ള വിഡിയോയില്‍ ചുറ്റും കൈകൊട്ടി പ്രോത്സാഹിപ്പിക്കുന്ന ആളുകള്‍ക്കിടയിലൂടെ ക്ലേശിച്ച് മല കയറുന്ന ആശയെ കാണാം. എന്നാണ് യുവതി മല കയറി മുകളിലുള്ള ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതെന്ന് വ്യക്തമല്ല. 

ദൃഢനിശ്ചയം മാത്രം കൈമുതലക്കിയാണ് ആശ ഈ വിരോചിത നേട്ടം കൈവരിച്ചിരിക്കുന്നത്. ആശയുടെ ഇഛാശക്തിക്ക് പ്രണാമം: വിഡിയോ പങ്കുവച്ചുകൊണ്ട് ഐഎഫ്എസ് ഉഗ്യോദസ്ഥ സുധാ രാമന്‍ അഭിപ്രായപ്പെട്ടു. ആദരിച്ചു കൊച്ചും പ്രചോദനാത്മകമാണ് ദൃശ്യം എന്നു പുകഴ്ത്തിക്കൊണ്ടും ആയിരങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ആശ മല കയറുന്ന വിഡിയോ പ്രചരിപ്പിക്കുന്നത്. 

കുത്തനെയുള്ള മലയാണ് ഹരിഹര്‍ കോട്ടയിലേത്. സാധാരണ വ്യക്തികള്‍ കയറാന്‍ മടിക്കുന്ന പാറക്കൂട്ടം. ഒരിക്കല്‍പ്പോലും നില്‍ക്കാതെ, കിതയ്ക്കാതെ, 68 വയസ്സുള്ള ഒരു സ്ത്രീക്ക് ഈ മല കയറാന്‍ കഴിഞ്ഞു എന്നു വിശ്വസിക്കാനേ ആവുന്നില്ല: പലരും കമന്റ് ചെയ്തു. അസാധ്യമായി ഒന്നുമില്ല എന്ന് ആശ തെളിയിച്ചിരിക്കുന്നു എന്നാണ് മറ്റൊരാളുടെ കമന്റ്.

English Summary: At 68, woman climbs steep steps of Harihar Fort in Maharashtra, video leaves tweeple impressed

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA