ADVERTISEMENT

രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ വായുനിലവാരം അനുദിനം മോശമാകുന്നതിനിടെ, അധികൃതരുടെ സത്വര നടപടി ആവശ്യപ്പെട്ട് 9 വയസ്സുകാരി. രാജ്യത്തെ പ്രായം കുറഞ്ഞ കാലാവസ്ഥാ പ്രവര്‍ത്തരില്‍ ഒരാളായ ലൂസിപ്രിയ കഞ്ജുജം ആണ് ഇക്കഴിഞ്ഞ ദിവസം ഒരു രാത്രി  മുഴുവന്‍ ഡല്‍ഹിയില്‍ രാഷ്ട്രപതി ഭവന്റെ പുറത്ത് പ്ലക്കാര്‍ഡുമായി കാത്തുനിന്നത്. വ്യാഴം രാത്രി മുതല്‍ വെള്ളി പുലര്‍ച്ചെ വരെയായിരുന്നു ലൂസിപ്രിയയുടെ പ്രതിഷേധം. വെള്ളിയാഴ്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെയും ലൂസിപ്രിയയും സഹ കാലാവസ്ഥാ പ്രവര്‍ത്തകരും കണ്ടു. 

ഡല്‍ഹിയില്‍ ശുദ്ധവായു ലഭ്യമാക്കാന്‍ 13 ഇന പരിപാടി തയാറാക്കിയാണ് ലൂസിപ്രിയ പ്രക്ഷോഭത്തിന് ഇറങ്ങിയിരിക്കുന്നത്. ആറു ദശലക്ഷം കുട്ടികള്‍ കാലാവസ്ഥാ മലിനീകരണം മൂലം മരിക്കുന്നതായി ലൂസിപ്രിയ ഉയര്‍ത്തിപ്പിടിച്ച പ്ലക്കാര്‍ഡില്‍ എഴുതിട്ടുമുണ്ട്. നമ്മുടെ നേതാക്കള്‍ പരസ്പരം വിശ്വസിക്കുന്നവരല്ല. കാലാവസ്ഥ മോശമാകാനുള്ള പ്രധാന കാരണം ഈ വിശ്വാസമില്ലായ്മ തന്നെയാണ്- ലൂസിപ്രിയ പറയുന്നു. 

2015 ല്‍ നേപ്പാളില്‍ 9,000 പേരുടെ മരണത്തിന് ഇടയാക്കിയ ഭൂകമ്പമാണ് ലൂസിപ്രിയയെ കാലാവസ്ഥാ പ്രവര്‍ത്തകയാക്കി മാറ്റിയത്. അന്ന് 10 ലക്ഷത്തിലധികം വീടുകളും നശിച്ചിരുന്നു. അന്ന് നാലു വയസ്സു മാത്രമുണ്ടായിുരന്ന ലൂസിപ്രിയ തന്റെ പിതാവിനെ നിര്‍ബന്ധിച്ച് ദുരന്തത്തിന് ഇരയായവര്‍ക്കുവേണ്ടി ധനശേഖരണം നടത്തിയിരുന്നു. ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധ ആകര്‍ഷിച്ച് കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ലൂസിപ്രിയ ഏര്‍പ്പെട്ടിരിക്കുന്നത്. മണിപ്പൂരില്‍ ജനിച്ച ലൂസിപ്രിയ ഇന്ന് രാജ്യത്തെ അറിയപ്പെടുന്ന കാലാവസ്ഥാ പ്രവര്‍ത്തകയാണ്. രാജ്യതലസ്ഥാനത്തെ മോശം വായു നിലവാരം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി വേഗം നടപടി കൈക്കൊള്ളുക എന്നതാണ് ഇപ്പോള്‍ ഈ പെണ്‍കുട്ടിയുടെ നിയോഗം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com