ADVERTISEMENT

ഒരുലക്ഷത്തിലധികം സ്ത്രീകളുടെ നഗ്ന ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതായി റിപ്പോർട്ട്. പൂർണമായി വസ്ത്രം ധരിച്ച് നിൽക്കുന്ന സ്ത്രീകളുടെ നഗ്നചിത്രങ്ങൾ കൃത്രിമമായി നിർമിച്ചാണ് പ്രചരണം നടത്തുന്നത്. ഇങ്ങനെ നിർമിക്കുന്ന ചിത്രങ്ങൾ ടെലഗ്രാം പോലുള്ള മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതായും സെൻസിറ്റിവിറ്റി എന്ന ഇന്റലിജൻസ് കമ്പനി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 

ഡീപ്പ് ഫേക്ക് ബോട്ട് എന്ന സാങ്കേതിക വിദ്യയിലൂടെയാണ് തിരിച്ചറിയാനാകാത്ത വിധം ഫോട്ടോകൾ മാറ്റുന്നത്. സമൂഹമാധ്യമങ്ങളിലെ വിഡിയോയിൽ നിന്നും ആളുകളുടെ മുഖവും വസ്ത്രങ്ഹളുമെല്ലാം കൃത്രിമമാണെന്ന് തോന്നാത്ത വിധം മാറ്റാനും ഈ സംവിധാനത്തിലൂടെ സാധിക്കും. നഗ്നചിത്രങ്ങളും വിഡിയോകളും നിർമിക്കാനാണ് ഈ സംവിധാനം ഉപയോഗിക്കുന്നതെന്ന് സാനിറ്റി ചീഫ് എക്സിക്യൂട്ടിവ് ജോർജിയോ പട്രിനി പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ പബ്ലിക് അക്കൗണ്ടുള്ളവരുടെ ചിത്രങ്ങൾ എളുപ്പത്തിലെടുത്ത് നഗ്നചിത്രങ്ങളാക്കി മാറ്റാൻ ഈ സാങ്കേതിക വിദ്യയിലൂടെ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യയിലാണ് ഇത്തരം ചിത്രങ്ങൾ വ്യാപകമായി നിർമിക്കപ്പെടുന്നത്. സ്ത്രീകളെ ഭീഷണിപ്പെടുത്താൻ ഇത്തക്കാർ ഈ ചിത്രങ്ങൾ ഉപയോക്കുന്നതായും റിപ്പോർട്ടിൽ പറയുന്ന.ു 

ഡീപ്പ് ന്യൂഡ് എന്ന മറ്റൊരു ആപ്പ് ഉപയോഗിച്ച് യഥാർത്ഥ ചിത്രങ്ങൾ സെക്കൻഡുകൾ കൊണ്ട് നഗ്നചിത്രങ്ങളാക്കി മാറ്റാൻ സാധിക്കുമെന്നായിരുന്നു കഴിഞ്ഞ വർഷം പുറത്തു വന്ന മറ്റൊരു റിപ്പോർട്ടിൽ പറയുന്നത്. സ്ത്രീകളെ ലക്ഷ്യം വച്ചായിരുന്നു ഈ ആപ്പിന്റെ പ്രവർത്തനം. പുരുഷൻമാരുടെ ചിത്രത്തിൽ ഉപയോഗിക്കാൻ സാധിക്കില്ല. പ്രതിഷേധം ശക്തമായതോടെ ഈ ആപ്പ് പിന്നീട് പിൻവലിച്ചു. 

‌‌English Summary: A Bot Has Turned Photos of Thousands of Women into Fake Nudes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com