ADVERTISEMENT

ഗോത്രവര്‍ഗക്കാര്‍ക്കും അല്ലാത്തവര്‍ക്കുമിടയില്‍ സാമുദായിക സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് പ്രശസ്ത മാധ്യമപ്രവര്‍ത്തക പട്രീഷ്യ മുഖിമിനെതിരെ എടുത്ത പൊലീസ് കേസിലെ കുറ്റപത്രം തള്ളിക്കളയാന്‍ വിസമ്മതിച്ച് മേഘാലയ ഹൈക്കോടതി. പത്മശ്രീ പുരസ്കാര ജേതാവും ദ് ഷില്ലോങ് ടൈംസ് പത്രത്തിന്റെ എഡിറ്ററുമായ പട്രീഷ്യയുടെ ഹര്‍ജിയാണ് കോടതി തള്ളിക്കളഞ്ഞത്. 

സംഭവത്തെക്കുറിച്ച് ശരിയായ  അന്വേഷണം നടത്താന്‍ കഴിയണമെന്നും കോടതി അഭിപ്രായപ്പെട്ടു. ഈ വര്‍ഷം ജൂലൈയില്‍ മേഘാലയയില്‍ ബാസ്കറ്റ് ബോള്‍ കോര്‍ട്ടില്‍ അഞ്ച് കുട്ടികള്‍ ആക്രമിക്കപ്പെടാനിടയായ സംഭവത്തിനു പിന്നിലെ ഹീനശക്തികളെ തിരിച്ചറിയാന്‍ കഴിയാത്ത ലോസോട്ടും ഗ്രാമസഭ  അധികൃതര്‍ക്കെതിരെ പട്രീഷ്യ ഫെയ്സ്ബുക് പോസ്റ്റില്‍ ആഞ്ഞടിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച പൊലീസ് 11 പേരെ കസ്റ്റഡിയില്‍ എടുത്തു. 2 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഗോത്ര വര്‍ഗ്ഗക്കാരെയും അല്ലാത്തവരെയും തമ്മില്‍ താരതമ്യം ചെയ്യാന്‍ പട്രീഷ്യ ശ്രമിച്ചു എന്നാണ് പൊലീസ് ആരോപിക്കുന്നത്. അങ്ങനെ ചെയ്തതിലൂടെ ഒരു വിഭാഗത്തിന് മറ്റേ വിഭാഗത്തേക്കാള്‍ മേല്‍ക്കയ്യുണ്ടെന്ന് തോന്നാനിടയായി. 

രണ്ടു സമുദായങ്ങള്‍ തമ്മില്‍ വിദ്വേഷവും ശത്രുതയും സൃഷ്ടിക്കാനും സാമുദായ സംഘര്‍ഷമുണ്ടാക്കാനും പോസ്റ്റ് കാരണമാകും എന്നാണ് പൊലീസ് ആരോപിക്കുന്നത്. ജൂലൈ 6 ന് തന്നെ ഗ്രാമസഭാ അധികൃതര്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് പട്രീഷ്യയ്ക്കെതിരെ 153 എ വകുപ്പ് പ്രകാരം പൊലീസ് കേസ് എടുക്കുകയായിരുന്നു. വംശത്തിന്റെയോ ജനനസ്ഥലത്തിന്റെയോ വര്‍ഗത്തിന്റെയോ പേരില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയാണ് ഈ വകുപ്പ് പ്രകാരം കേസെടുക്കാറുള്ളത്. 

മനഃപൂര്‍വം സഘര്‍ഷം സൃഷ്ടിക്കാനും സാമുദായിക ലഹള സൃഷ്ടിക്കാനും ശ്രമിക്കുന്നവര്‍ക്കെതിരെ ഇത്തരത്തില്‍ പൊലീസ് കേസ് എടുക്കാറുണ്ട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com