ADVERTISEMENT
vibitha1

ജീവിതം ഒരു ഫാഷൻ സ്റ്റേറ്റ്മെന്റാണെന്നൊന്നും വിബിത കരുതുന്നില്ല. എന്നാൽ സ്ഥാനാർഥിയായതുകൊണ്ട് നല്ല സ്റ്റൈൽ വസ്ത്രങ്ങൾ ധരിക്കുമ്പോൾ വിമർശിക്കുന്നതിനോടു വിയോജിപ്പുമുണ്ട് .കോവിഡ് കാലത്ത് പ്രചാരണം സമൂഹമാധ്യമങ്ങളിൽ അലയടിക്കുമ്പോൾ കേരളമൊട്ടുക്കും വൈറലായ സ്ഥാനാർഥിയാണ് പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി ഡിവിഷനിലെ കോൺഗ്രസ് സ്ഥാനാർഥി അഡ്വ.വിബിത ബാബു.

vibitha2

വിബിതയുടെ പോസ്റ്ററിനൊപ്പം കളർമുണ്ടുടുത്ത വിബിതയുടെ ചിത്രങ്ങളും പ്രചരിച്ചതോടെയാണ് സാമുഹ്യമാധ്യമങ്ങളിൽ സ്ഥാനാർഥി മൽസരത്തിനു മു‍ൻപെ താരമായത്.‘‘നല്ല വസ്ത്രങ്ങൾ ധരിക്കുന്നതും ഭംഗിയായി നടക്കുന്നതും ഇഷ്ടമുള്ള കാര്യമാണ്.അതിനെ വിമർശിക്കേണ്ട കാര്യമില്ല. എനിക്കു തന്നെ എന്റെ ചിത്രങ്ങൾ പലരും അയച്ചു തന്നു. നമ്മൾ പുതിയകാലത്ത് മൽസരിക്കുമ്പോൾ മാറ്റങ്ങളെ ഉൾക്കൊള്ളണം ’’– പ്രചാരണത്തിരക്കിനിടെ തിരുവല്ല ബാറിലെ അഭിഭാഷക കൂടിയായ വിബിത പറഞ്ഞു.

കുന്നന്താനം മുല്ലക്കൽ വീട്ടിൽ ബാബു തോമസിന്റെയും വത്സമ്മയുടെയും മകളാണ് വിബിത. തിരുവനന്തപുരം ലോ അക്കാദമി ലോ കോളജിൽ നിന്നാണ് നിയമ ബിരുദം നേടിയത്. ഓർത്തഡോക്സ് യുവജന പ്രസ്ഥാനങ്ങളിലൂടെ സംഘടന പ്രവർത്തന രംഗത്ത് അരങ്ങേറ്റം കുറിച്ചു. വിദ്യാഭ്യാസ കാലത്ത് കെ. എസ്. യു. വിലൂടെ രാഷ്ട്രീയ പ്രവർത്തന രംഗത്ത് സജീവമായി. 2009 മുതൽ തിരുവല്ലയിൽ അഡ്വ. എം. ഫിലിപ്പ് കോശിയുടെ ജൂനിയർ ആയി അഭിഭാഷക ആയി പ്രാക്ടീസ് ആരംഭിച്ചു. പൊതുജനങ്ങൾക്കും, ക്രിമിനൽ കേസിലെ ഇരകൾക്കും നിയമ സഹായം നൽകുന്നതിനു വിക്ടിം സപ്പോർട്ടേഴ്സ് സെൽ മെമ്പർ ആയി പ്രവർത്തിച്ചിട്ടുണ്ട്. നിയമസഹായ ക്ലാസുകളിലും സജീവമാണ് വിബിത

English Summary: UDF Candidate Vibitha Babu's Photos Viral In Social Media.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com