ADVERTISEMENT

മൂന്നു ദിവസവും 14 മണിക്കൂറും 46 മിനിറ്റും 48 സെക്കന്‍ഡും സമയമെടുത്ത് ലോകത്തെ ഏഴു ഭൂഖണ്ഡങ്ങളും സന്ദര്‍ശിച്ചതിന്റെ ഗിന്നസ് റെക്കോര്‍ഡ് നേടി യുഎഇയില്‍ നിന്നുള്ള യുവതി. ഡോ. ഖവ്‍ല അല്‍ റൊമെയ്തിയാണ് അപൂര്‍വ റെക്കോര്‍ഡിന് ഉടമായിയിരിക്കുന്നത്. 

ഈ വര്‍ഷം ഫെബ്രുവരി 13 ന് അവസാനിച്ച യാത്രയില്‍ കുറഞ്ഞ സമയം കൊണ്ട് അല്‍ റൊമെയ്തി സന്ദര്‍ശിച്ചത് 208 രാജ്യങ്ങള്‍. 200 രാജ്യങ്ങളില്‍നിന്നെങ്കിലുമുള്ളവര്‍ യുഎഇയിലുണ്ട്. അവരുടെയൊക്കെ രാജ്യങ്ങള്‍ സന്ദര്‍ശിക്കണം എന്നത് എന്റെ മോഹമായിരുന്നു. ഓരോ രാജ്യക്കാരുടെയും ജീവിതരീതിയും സംസ്കാരവും മനസ്സിലാക്കുക എന്നതും: അല്‍ റൊമെയ്തി പറയുന്നു. 

അതീവ ദുഷ്കരമായിരുന്നു യാത്ര. അങ്ങേയറ്റം ക്ഷമ വേണമായിരുന്നു യാത്രയിലുടനീളം. നിരന്തരമായ വിമാനയാത്രയുടെ ക്ഷീണവും സഹിക്കണമായിരുന്നു- അല്‍ റൊമെയ്തി പറയുന്നു. എന്നാല്‍ എല്ലാ വെല്ലുവിളികളെയും അവര്‍ വിജയകരമായി അതിജീവിക്കുകയായിരുന്നു. പല തവണ തന്റെ യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്നും അവര്‍ വെളിപ്പെടുത്തുന്നു. 

സത്യം പറഞ്ഞാല്‍ ഞാന്‍ പല തവണ ഈ വിചിത്രമായ ശ്രമത്തില്‍നിന്ന് പിന്‍മാറണമെന്ന് ശരിക്കും ആഗ്രഹിച്ചു. എങ്ങനെയെങ്കിലും വീട്ടില്‍ തിരിച്ചെത്തണം എന്നായിരുന്നു ആഗ്രഹം. എന്നാല്‍ അവസാനത്തെ ലക്ഷ്യം എന്നെ വല്ലാതെ മോഹിപ്പിച്ചിരുന്നു. നിരന്തരമായി പ്രചോദിപ്പിച്ചതിന് കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും നന്ദി പറയുന്നു. 

ഗിന്നസ് റെക്കോര്‍ഡ് ലഭിക്കുകയെന്നത് എനിക്കും എന്റെ രാജ്യത്തിനുമുള്ള വലിയ അംഗീകാരമാണ്. എനിക്ക് കിട്ടിയ അംഗീകാരം എന്റെ രാജ്യത്തിനും സമൂഹത്തിനും ഞാന്‍ സമര്‍പ്പിക്കുന്നു. യുഎഇയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള സ്ത്രീകള്‍ക്ക് എന്റെ നേട്ടം പ്രചോദനമാകുമന്നാണ് പ്രതീക്ഷിക്കുന്നത്. ജീവിതത്തില്‍ ഒരു ലക്ഷ്യമുണ്ടായിരിക്കണം. അതു നേടാനുള്ള അദമ്യമായ ആഗ്രഹവും. ഒന്നും അസാധ്യമല്ലെന്ന് ഓര്‍മിക്കു: ആത്മവിശ്വാസത്തോടെ അല്‍ റൊമെയ്തി പറയുന്നു.

English Summary: This UAE woman travelled across all seven continents in just three days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com