ADVERTISEMENT

സാനിറ്ററി നാപ്കിനുകൾ പൂര്‍ണമായും സൗജന്യമായി വിതരണം ചെയ്യുന്ന ലോകത്തെ ആദ്യ രാജ്യമായി സ്കോട്‍ലന്‍ഡ്. ആര്‍ത്തവ കാലത്ത് വൃത്തിയുള്ള സാനിറ്ററി പാഡുകള്‍ ഇപ്പോഴും ലഭ്യമല്ലാത്തതിന്റെ പേരില്‍ ദുരിതം അനുഭവിക്കുന്ന ഒട്ടേറെ സ്ത്രീകളുടെ കഥകള്‍ക്കിടെയാണ് തികച്ചും മാതൃകാപരം എന്നു വിശേഷിപ്പിക്കാവുന്ന തീരുമാനം സ്കോട്‍ലന്‍ഡ് കൈക്കൊണ്ടിരിക്കുന്നത്. 

പീരിയഡ് പ്രൊഡക്ട്സ് (ഫ്രീ പൊവിഷന്‍) സ്കോട്‍ലന്‍ഡ് ബില്‍ എന്നു പേരിട്ട നിയമത്തിലൂടെയാണ് വിപ്ലവത്മകമായ പരിഷ്കാരത്തിനാണു  തുടക്കം കുറിച്ചിരിക്കുന്നത്. രാജ്യത്തെ കമ്യൂണിറ്റി സെന്ററുകള്‍, യൂത്ത് ക്ലബ്, ഔഷധ ശാലകളില്‍ എന്നിവിടങ്ങളില്‍ സൗജന്യമായി സാനിറ്ററി പാഡുകള്‍ ഇനി ലഭിക്കും. ഏകദേശം 236 കോടി രൂപയാണ് ഇതിനു കണക്കാക്കുന്ന ഏകദേശ തുക. 

പാര്‍ലമെന്റില്‍ ഏകകണ്ഠമായാണ് ഇതിനുള്ള നിയമം പാസ്സാക്കിയത്. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടിയുള്ള സുപ്രധാന ചുവടുവയ്പ് എന്നാണ് നിയമത്തെ മന്ത്രി നിക്കോള സ്റ്റര്‍ജന്‍ വശേഷിപ്പിച്ചത്. ഗംഭീരമായ ഈ നിയമത്തിനുവേണ്ടി വോട്ട് ചെയ്യാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് പിന്നീട് സമൂഹമാധ്യമത്തിലും മന്ത്രി കുറിച്ചു. 

സാനിറ്ററി പാഡ്, ടാംപൂണ്‍ , പുനരുപയോഗിക്കാവുന്ന തുണി എന്നിവ എവിടെ എങ്ങനെ ലഭിക്കുമെന്നും അതിനുവേണ്ടി എത്രതുക ചെലവാക്കേണ്ടിവരുമെന്നും ആലോചിച്ച് ഇനി ആരും വിഷമിക്കേണ്ടതില്ല. ആര്‍ത്തവകാലത്തെ ഏറ്റവും വലിയ ദുരിതം ഇല്ലാതാക്കുന്ന അവസാനത്തെ രാജ്യമല്ല സ്കോട്‍ലന്‍ഡ്. എന്നാല്‍ ആദ്യത്തെ രാജ്യമാണ്: ഇങ്ങനയൊരു നിയമത്തിനുവേണ്ടി പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തുകയും നിയമം നിര്‍ദേശിക്കുകയും ചെയ്ത ലേബര്‍ പാര്‍ട്ടി എംപി മോനിക്ക ലെന്നന്‍ സന്തോഷത്തോടെ പ്രതികരിച്ചു. 

രണ്ടു വര്‍ഷം മുന്‍പ് 2018 ല്‍ സ്കൂളുകളിലും കോളജുകളിലും സര്‍വകലാശാലകളിലും സാന്നിറ്ററി പാഡുകള്‍ സ്കോട്‍ലന്‍ഡ് സൗജന്യമാക്കിയിരുന്നു. ബ്രിട്ടനില്‍ 10 ശതമാനം പെണ്‍കുട്ടികള്‍ക്ക് ഇപ്പോഴും സാനിറ്ററി പാഡുകള്‍ ലഭ്യമല്ലെന്ന് കുട്ടികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന പ്ലാന്‍ ഇന്റര്‍നാഷണല്‍ എന്ന സംഘടന ഈയടത്തും സര്‍വേ നടത്തി കണ്ടെത്തിയിരുന്നു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടതോടെ സാനിറ്ററി പാഡുകള്‍ക്കും മറ്റും നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതി റദ്ദാക്കാന്‍ സാധ്യതയുണ്ടെന്ന് ധനകാര്യ മന്ത്രി റിഷി സുനക് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.

English Summary: Scotland becomes first nation to make sanitary pads, tampons free

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com