ADVERTISEMENT

മകൾക്ക് സല്യൂട്ട് നല്‍കുന്ന അച്ഛന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ആന്ധ്രാപ്രദേശിലാണ് പൊലീസായി ചാർജെടുത്ത മകളെ പൊലീസ് സർവീസില്‍ തന്നെയുള്ള അച്ഛൻ സല്യൂട്ട് ചെയ്യുന്നത്. സർക്കിൾ ഇൻസ്പെക്ർ ശ്യാം സുന്ദർ മകൾ ഡെപ്യൂട്ടി സൂപ്രണ്ട് ജെസ്സി പ്രശാന്തിനെയാണ് സല്യൂട്ട് ചെയ്യുന്നത്. ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലാണ് ഇന്നലെ നടന്ന ഐജിഎൻഐഇ എന്ന ചടങ്ങിനിടെ അച്ഛൻ മകൾക്ക് സല്യൂട്ട് നൽകുന്നത്. ഏതൊരു അച്ഛനും അഭിമാനം തോന്നുന്ന ഹൃദ്യനിമിഷം.

സല്യൂട്ട് ചെയ്യുന്നതിനെ പല തവണകളായി താൻ വേണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നും അച്ഛൻ സല്യൂട്ട് ചെയ്താൽ തിരിച്ച് സല്യൂട്ട് ചെയ്യാറുണ്ടെന്നും മകൾ ജെസ്സി പ്രശാന്ത് പറഞ്ഞു. അച്ഛനാണ് തന്റെ പ്രചോദനം. അച്ഛൻ മറ്റുള്ളവരെ സഹായിക്കുന്നത് കണ്ടിട്ടുണ്ട്. ഈ ഡിപ്പാര്‍ട്ട്മെന്റ് തിരഞ്ഞെടുക്കാൻ കാരണം തന്നെ അച്ഛനാണെന്നും ജെസ്സി പ്രശാന്ത് കൂട്ടിച്ചേർത്തു. അതുകൊണ്ടുതന്നെ ഒത്തിരി കാര്യങ്ങൾ ചെയ്യാനാകുമെന്ന വിശ്വാസത്തിലാണ് താൻ ജോലി ചെയ്യുന്നതെന്നും ജെസ്സി പറഞ്ഞു.

English Summary: Father Salute Daughter, Photo Viral In social media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com