ADVERTISEMENT

ഭർത്താവിനെ കുത്തിക്കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ച് യുവതി. ഡൽഹി ഛത്തൽപൂരിലാണ് സംഭവം. ആക്രമണത്തിൽ  ഗുരുതരമായി പരുക്കേറ്റ യുവതിയുടെ ഭർത്താവ് മരിച്ചു. ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം സ്ത്രീ ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. 

വീട്ടിൽ അപകടം സംഭവച്ചിട്ടുണ്ടെന്ന് തോന്നിയ വീട്ടുടമ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തുമ്പോൾ അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു വീട്. തുടർ വാതിൽ തകർത്താണ്  പൊലീസ് അകത്തു കയറിയത്. രക്തത്തിൽ കുളിച്ച് അബോധാവസ്ഥയിൽ കിടക്കുന്ന ദമ്പതികളെയാണ് കണ്ടത്. നിലത്തും ചുമരിലുമെല്ലാം രക്തമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. 

ഉടന്‍ തന്നെ ദമ്പതികളെ പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഭർത്താവിന്റെ ജീവൻ രക്ഷിക്കാനായില്ല. സ്ത്രീയുടെ നില ഗുരുതരമായി തുടരുകയാണ്. ഹരിയാന യമുനനഗർ സ്വദേശിയാണ് കൊല്ലപ്പെട്ട ചിരാഗ്ശർമ(37). മധ്യപ്രദേശിലെ ഉജ്ജെയിൻ  സ്വദേശിയാണ് ഇയാളുടെ ഭാര്യ രേണുക. പ്രണയവിവാഹമായിരുന്നു ഇവരുടേത്. ഡൽഹിയിലെ ഒരു ഇൻഷുറൻസ് കമ്പനിയിലാണ് ഇരുവരും ജോലി ചെയ്യുന്നത്. കുട്ടികളില്ലാത്തതിനെ തുടർന്ന് ഇരുവരും തമ്മിൽ എപ്പോഴും വഴക്കുണ്ടാകുമായിരുന്നു എന്ന് സമീപവാസികൾ പൊലീസിനെ അറിയിച്ചു. 

ഞായറാഴ്ചയും ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് ഭർത്താവ് മുറിയിലേക്ക് പോകുകയും ചെയ്തു. തുടർന്ന് അടുക്കളയിൽ നിന്നും കത്തിയുമായി എത്തിയ ഭാര്യ ഭർത്താവിനെ കുത്തി പരുക്കേൽപ്പിച്ചതാകാം. അപ്രതീക്ഷിത ആക്രമണമായതിനാൽ ഭർത്താവിന് തടയാൻ കഴിഞ്ഞില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതിക്രമത്തിനു മുൻപ് രേണുക സോഷ്യൽ മീഡിയയിൽ ആത്മഹത്യാ കുറിപ്പിട്ടിരുന്നു. ഇതേതുടര്‍ന്ന് ബന്ധുക്കളും സുഹൃത്തുക്കളുമടക്കമുള്ളവർ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എയിംസിൽ ചികിത്സയിൽ  കഴിയുന്ന യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്. 

English Summary: Woman stabs husband dozen times, writes Facebook post before attempting suicide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com