sections
MORE

സ്വവർഗാനുരാഗിയല്ല, ട്രാൻസ് വുമണാണെന്ന് അപ്പോൾ മനസ്സിലാക്കി; വെളിപ്പെടുത്തലുമായി ഫാഷൻ ഡിസൈനർ

swapnil
SHARE

പ്രശസ്ത ഫാഷൻ ഡിസൈനർ സ്വപ്നിൽ ഷിൻഡെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത്. തന്റെ പേര് ഇനി സായ്ഷ എന്നായിരിക്കുമെന്ന് അറിയിച്ച അവർ താൻ ഇനി സ്ത്രീയല്ലെന്നും ട്രാൻസ് വുമൺ ആണെന്നുമാണ് അറിയിച്ചിരിക്കുന്നത്. ദീപിക പദുക്കോൺ, കരീന കപൂർ, അനുഷ്ക ഷർമ തുടങ്ങി മുൻനിരയിലുള്ള പ്രശസ്തരുടെ ഫാഷൻ ഡിസൈനർ കൂടിയായാണ് സ്വപ്നിൽ ഷിൻഡെ അറിയപ്പെട്ടിരുന്നത്. തന്റെ പുതിയ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തതിനൊപ്പം തന്റെ മാറ്റത്തെക്കുറിച്ച് അവർ വിശദമായി എഴുതിയിട്ടുമുണ്ട്. 

ജീവിതത്തിൽ എല്ലായ്പ്പോഴും നമ്മളെ നമ്മുടെ കുട്ടിക്കാലം പിടിച്ചുവലിച്ചു കൊണ്ടിരിക്കും. എവിടെ, ഏതു സ്ഥാനത്ത് എത്തിയാലും അതുണ്ടായിരിക്കും. എന്നെ സംബന്ധിച്ചിടത്തോളം ഏകാന്തതയുടെ ഒറ്റപ്പെടലിന്റെ കാലമാണു മനസ്സിൽ നിലനിൽക്കുന്നത്. അന്നത്തെ അതേ ഏകാന്തതയും ഒറ്റപ്പെടലും ഇപ്പോഴും എന്നെ വേട്ടയാടുന്നു. സ്കൂളിലും കോളജിലും വച്ച് ഞാൻ വ്യത്യസ്തയാണെന്നു പറഞ്ഞ് ആൺകുട്ടികൾ എന്നെ പീഡിപ്പിക്കുമായിരുന്നു. അപ്പോഴൊക്കെ അനുഭവിച്ച മാനസിക പ്രയാസത്തിനു കണക്കില്ല. ഞാൻ 

ഞാനല്ലാതെയായാണ് ജീവിച്ചത്. ഉള്ളിന്റെ ഉള്ളിലെ വേദനയുമായി. സമൂഹത്തിൽ നിന്നുള്ള പ്രതീക്ഷകൾക്കും സമ്മർദങ്ങൾക്കുമപ്പുറമായി എനിക്ക് ഉയരേണ്ടിയിരുന്നു. 20 വയസ്സിനുശേഷം നിഫ്റ്റിൽ എത്തിയപ്പോൾ മാത്രമാണ് എന്നെ സംബന്ധിച്ച സത്യം ഞാൻ തന്നെ ഉൾക്കൊള്ളുന്നതും മനസ്സിലാക്കുന്നതും. അപ്പോഴേക്കും യഥാർഥ ഞാനായി

ഞാൻ മാറിയിരുന്നു. പിന്നീടുള്ള കുറച്ചു വർഷം ഞാൻ സ്വവർഗ്ഗ സ്നേഹിയാണെന്നായിരുന്നു എന്റെ വിചാരം. പുരുഷൻമാരിലേക്ക് ആകർഷിക്കപ്പെടുന്നതായും എനിക്കു തോന്നി. എന്നാൽ ആറു വർഷം മുൻപു മാത്രമാണ് ഞാൻ ആ സത്യം മനസ്സിലാക്കുന്നത്. ഇപ്പോഴിതാ അതു ഞാൻ നിങ്ങളോടും പറയുന്നു. ഞാൻ സ്വവർഗ്ഗ സ്നേഹിയായ പുരുഷനല്ല, ട്രാൻസ് വുമൺ ആണ്- സ്പ്നിൽ എന്ന സായ്ഷ പറയുന്നു. 

തന്റെ പുതിയ പേരിന്റെ അർഥവും അവർ വിശദീകരിക്കുന്നുണ്ട്. സായ്ഷ എന്നാൽ അർഥമുള്ള ജീവിതം എന്നാണ്. അസാധാരണമാം വിധം അർഥമുള്ള ജീവിതം ഇനിയെങ്കിലും ജീവിക്കുക എന്നതാണ് എന്റെ ആഗ്രഹവും. തന്റെ പുതിയ ചിത്രത്തിനൊപ്പം എഴുതിയ മറ്റൊരു കുറിപ്പിൽ സായ്ഷ ഷിൻഡെ ഇങ്ങനെയും എഴുതിയിട്ടുണ്ട്. യഥാർഥത്തിൽ ഞാൻ ആരാണോ ആ രീതിയിലുള്ള പ്രൊഫൈൽ പടം ആയിരിക്കും ഇനി എന്റെ സമൂഹ മാധ്യമ അക്കൌണ്ടിൽ ഉണ്ടായിരിക്കുക. ഓരോ ദിസവും ഓരോ പുതിയ വെല്ലുവിളിയാണ്. എന്നാൽ പുതിയ ജീവിതത്തിലെ എല്ലാ നിമിഷങ്ങളും ഞാൻ പൂർണമായി ആസ്വദിക്കുന്നു. 

പ്രിയങ്ക ചോപ്ര, കരീന കപൂർ, ദിപിക പദുക്കോൺ, തപ്സി പന്നൂ, അനുഷ്ക ശർമ, കത്രിന കൈഫ്, മാധുരി ദീക്ഷിത്, സണ്ണി ലിയോൺ, ഭൂമി പഡ്നേക്കർ എന്നിവരുടെയെല്ലാംഫാഷൻ ഡിസൈനർ ആയി തിളങ്ങിയിട്ടുണ്ട് സ്വപ്നിൽ ഷിൻഡെ എന്ന സായ്ഷ ഷിൻഡെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA