ADVERTISEMENT

മഹാരാഷ്ട്രയിൽ നിന്ന് ഗുജറാത്തിലേക്കു ചരക്കു ട്രെയിൻ ഓടിച്ച് സ്ത്രീകൾ മാത്രമുള്ള സംഘം. ഇക്കഴിഞ്ഞ അഞ്ചാം തീയതിയാണ് വനിതാ സംഘം ട്രെയിൻ ഓടിച്ച് റെക്കോർഡ് നേടിയത്. പശ്ചിമ റെയിൽവേ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ സംഘത്തെ ഹാർദമായി അഭിനന്ദിക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ വസായ് റോഡ് സ്റ്റേഷനിൽനിന്ന് ഗുജറാത്തിലെ വഡോദരയിലേക്കായിരുന്നു ട്രെയിൻ എത്തിക്കേണ്ടിയിരുന്നത്. 

കുംകും ഡോംഗ്രെ, ഉദിത് വർമ, അകൻഷാ റായ് എന്നിവർ ദൗത്യം ധൈര്യപൂർവം ഏറ്റെടുക്കുകയായിരുന്നു. ഏതു ജോലിയും സമർഥമായി സ്ത്രീകൾക്കു ചെയ്യാമെന്നാണ്ഈ സംഭവം തെളിയിച്ചിരിക്കുന്നതെന്ന് പശ്ചിമ റെയിൽവേ അഭിപ്രായപ്പെട്ടു. മറ്റൊരു റെക്കോർഡ് കൂടി നേടി പശ്ചിമ റെയിൽവേ എന്ന തലക്കെട്ടിലാണു വാർത്ത പോസ്റ്റ്ചെയ്തിരിക്കുന്നത്. 

ശാക്തീകരണത്തിന്റെ മറ്റൊരു ഉദാത്ത മാതൃകയുമായി ഇതാ നമ്മുടെ സ്ത്രീ ശക്തി എത്തിയിരിക്കുന്നു- വനിതാ സംഘത്തിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട്മന്ത്രി പൂയൂഷ് ഗോയൽ എഴുതി. ആയിരക്കണക്കിനു പേരാണ് മന്ത്രിയുടെയും പശ്ചിമ റെയിൽവേയുടെയും സന്ദേശങ്ങൾ ലൈക്ക് ചെയ്തിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ അഭിന്ദനങ്ങളും പ്രവഹിക്കുകയാണ്. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ അഭിമാന നിമിഷമാണെന്നു വാഴത്തിയ ഒട്ടേറെപ്പേർ സ്ത്രീസംഘത്തെ പ്രശംസിക്കുകയും അഭിന്ദിക്കുകയും ചെയ്യുന്നതു തുടരുകയാണ്.

 English Summary: All-women crew runs goods train from Vasai Road to Vadodara. See Piyush Goyal's post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com