ADVERTISEMENT

സാധാരണക്കാർക്ക് പ്രതീക്ഷിക്കാവുന്നതിലും അപ്പുറമായിരിക്കും പലപ്പോഴും ഒരു ട്രാൻസ്ജെൻഡർ പലപ്പോഴും നേരിടേണ്ടി വരുന്ന അപമാനം. അത്തരം പ്രതിസന്ധികളെയെല്ലാം നേരിട്ട് മോഡലിങ്ങ് രംഗത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുകയാണ് ആർച്ചി സിങ്. കൊളംബിയയിൽ നടക്കുന്ന മിസ് ഇന്റർനാഷണല്‍‍ ട്രാൻസ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയാണ് ആർച്ചി. നിങ്ങൾ അതിന് ശരിക്കും നിങ്ങൾ സ്ത്രീയല്ലല്ലോ? എന്നാണ് താൻ ഏറ്റവും കൂടുതൽ കേട്ട ചോദ്യമെന്ന് ആർച്ചി പറയുന്നു. 

‘ഞാൻ ഒരു സ്ത്രീയാണ്. ട്രാൻസ്ജെൻഡറാണെങ്കിലും സ്ത്രീ തന്നെയാണ്. ഗവൺമെന്റ് എനിക്കു തന്ന തിരിച്ചറിയൽ കാർഡിൽ ഞാൻ സ്ത്രീയാണ്. ഞാൻ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. ഇതെല്ലാം ഞാൻ അവരോട് പറഞ്ഞിരുന്നു. അവർക്ക് വേണ്ടത് സ്ത്രീയെയാണ്. എന്നാൽ ട്രാൻസ് ആയ ആളെ അല്ല. അവർക്കത് തുറന്നു പറയാനും പറ്റുന്നില്ല.’– മോഡലിങ്ങിനായി പരസ്യ ഏജൻസികളെയും മറ്റും സമീപിച്ചപ്പോൾ പലസ്ഥലങ്ങളില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ചോദ്യങ്ങളെ കുറിച്ച് പറയുകയാണ് ആർച്ചി.

ഡൽഹിയിലാണ് ആർച്ചി ജനിച്ചത്. പഠനകാലത്തു തന്നെ ഒരു പെൺകുട്ടിയാകണമെന്നായിരുന്നു ആർച്ചിയുടെ ആഗ്രഹം. ആർച്ചിയുടെ ആഗ്രഹം അതാണെന്ന് അറിഞ്ഞ കുടുംബം അവൾക്കൊപ്പം നിന്നു. 17–ാം വയസ്സിൽ ഇതാണ് താനെന്ന് ലോകത്തോട് വിളിച്ചു പറയാണ് അവളെ പ്രേരിപ്പിത്തതും കുടുംബം തന്നെയായിരുന്നു. ആർച്ചി മോഡലിങ് കരിയറിലേക്ക് പ്രവേശിച്ചതും ഇക്കാലത്തായിരുന്നു. മാത്രമല്ല, ട്രാൻസ്ജൻഡഴ്സിനോടുള്ള സമൂഹത്തിന്റെ ഇടപെടലിൽ മാറ്റം വരുത്തുന്നതിനായുള്ള ബോധവത്കരണ പരിപാടികളിലും ആർച്ചി സജീവസാന്നിധ്യമായിരുന്നു. മോഡലിങ് എന്ന തന്റെ  സ്വപ്നം ഇപ്പോൾ കരിയറാക്കിയിരിക്കുകയാണ് ആർച്ചി. ഇപ്പോൾ ട്രാൻസ് ഇന്ത്യ കിരീടവും അവർ സ്വന്തമാക്കി. 

കാണാൻ മോശമായതു കൊണ്ടോ കഴിവില്ലാത്തതുകൊണ്ടോ ആയിരുന്നില്ല എല്ലാവരും എന്നെ തള്ളിപ്പറഞ്ഞത്. ഒരു ട്രാൻസ് ജൻഡർ ആയതുകൊണ്ടു മാത്രമായിരുന്നു അവഗണന. ഇനി വരുന്ന മത്സരം എനിക്കും ഇന്ത്യ മുഴുവനുമുള്ള ട്രാൻസ് വ്യക്തികൾക്കും അഭിമാനിക്കാവുന്നതായിരിക്കും. ആര്‍ച്ചി വ്യക്തമാക്കി.

English Summary: Meet Archie Singh, 22-Year-Old Trans Model Representing India at Miss International Trans 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com