sections
MORE

ബസില്‍ കടന്നു പിടിക്കുന്നവരെ സ്ത്രീകൾ പോലും അനുകലിക്കുന്നു; ദയനീയ കാഴ്ചയാണത്; പ്രതികരണവുമായി യുവഡോക്ടർ

anooja-fb
SHARE

എറണാകുളത്തു പത്താം ക്ലാസുകാരനു ലിഫ്റ്റ് കൊടുത്ത അപർണ എന്ന യുവതിയ്ക്കു നേരിടേണ്ട വന്ന ദുരനുഭവം സോഷ്യൽമീഡിയയിൽ ചർച്ചയായിരുന്നു. പതിനാലുകാരനെ എതിർത്തും അനുകൂലിച്ചും പലരും രംഗത്തെത്തി. വിദ്യാർഥിയെ അനുകൂലിച്ചു സംസാരിക്കുന്നവർക്കു സോഷ്യൽമീഡിയയിലൂടെ മറുപടി പറയുകയാണ് ഡോ. അനുജ ജോസഫ്. 

‘കഴിഞ്ഞ ദിവസം എറണാകുളത്തു അപർണയ്ക്ക് 14കാരനിൽ നിന്നു നേരിടേണ്ടി വന്ന ദുഃരനുഭവം ഇന്നേവരും ചർച്ച ചെയ്യുകയാണ്. ആ പയ്യനെ അനുകൂലിച്ചുള്ള പ്രതികരണം കാണുമ്പോൾ കഷ്ടം തോന്നുന്നു. ചിലരൊക്കെ  പറയുകയുണ്ടായി, അവനൊരു മര്യാദ കാണിച്ചില്ലേ, ഒന്നുമില്ലേലും ചോദിച്ചില്ലേ പിടിച്ചോട്ടെയെന്ന്. ഈ രീതിയിൽ അഭിപ്രായം ഉള്ളവരോടൊന്ന് ചോദിച്ചോട്ടെ, നിങ്ങളുടെ വീട്ടിലെ പെണ്ണുങ്ങളോട് വഴിയരുകിൽ നിന്നു  ആരെങ്കിലും ചേച്ചി ഞാനൊന്നു പിടിച്ചോട്ടെ എന്ന് പറയുമ്പോൾ അതറിഞ്ഞാൽ നിങ്ങൾ ആ വ്യക്തിക്കു  മാന്യൻ ആണ് അവൻ, സമ്മതം ചോദിച്ചത് കണ്ടില്ലേ തുടങ്ങിയ പട്ടം ചാർത്തി കൊടുക്കുമോ? ഇല്ലല്ലോ, അടിച്ചു അവന്റെ കരണം പുകയ്ക്കില്ലേ? എന്ന് ഡോക്ടർ അനുജ ചോദിക്കുന്നു. 

ഇവിടെ അപർണ നിങ്ങളുടെ ആരും അല്ലാത്തോണ്ടാവും മേൽപ്പറഞ്ഞ പോലെ മാന്യത ആ 14 കാരനിൽ ആരോപിക്കാൻ പലർക്കും തോന്നുന്നത്. എന്തിനേറെ പറയുന്നു, തിരക്കുള്ള ബസിൽ പോലും കടന്നു പിടിക്കുന്നവന്മാരെ അനുകൂലിച്ചു സ്ത്രീകൾ ഉൾപ്പടെ ഉള്ളവർ നിൽക്കുന്ന ദയനീയ കാഴ്ച കണ്ടിട്ടുണ്ട്. അവിടെ പെൺകുട്ടിയെ കുറ്റം പറഞ്ഞു നിൽക്കുന്നവരാണ് കൂടുതലും. നമ്മുടെ സമൂഹമാണ് പല കുറ്റകൃത്യങ്ങൾക്കും പ്രോത്സാഹനമേകുന്നതും.  ലഹരി വിപണനം കുട്ടികളെ വരിഞ്ഞു മുറുക്കുമ്പോൾ ഇനിയും  മൗനം പാലിച്ചാൽ ഭാവി തലമുറ ഒന്നിനും കൊള്ളാത്തവരായി മാറിയേക്കാം. മാതാപിതാക്കൾ, അധ്യാപകർ, ഭരണകൂടം തുടങ്ങിയ എല്ലാവരും മേൽപ്പറഞ്ഞ വിഷയത്തിൽ ശ്രദ്ധ കൊടുത്തേ മതിയാകൂ. എന്നും അനുജ ഓർമിപ്പിക്കുന്നു

പോൺവിഡിയോകളിൽ ആകൃഷ്ടരായി ലഹരി വസ്തുക്കളിൽ ആനന്ദം കണ്ടെത്തുന്ന, ആരോട് എങ്ങനെ പെരുമാറണമെന്ന് അറിയില്ലാത്ത തലമുറ ദോഷമേ ചെയ്യുകയുള്ളു സമൂഹത്തിന്. ദേ നിങ്ങളുടെ മോന്റെ  /മോളുടെ സ്വഭാവമൊന്നും അത്ര  നല്ലതല്ലെന്ന് ഭാര്യ പറയുമ്പോൾ ‘ഓ അതു പ്രായത്തിന്റെ ആണെന്നെ, ഈ പ്രായത്തിൽ ഞാനൊക്കെ എന്തായിരുന്നു’ ഇതൊക്കെ പറഞ്ഞു സമാധാനിക്കാൻ വരട്ടെ, സൂക്ഷിച്ചാൽ നാളെ ദുഖിക്കേണ്ടി വരില്ലെന്നും അനുജ വ്യക്തമാക്കി.

English Summary: Dr Anuja Joseph's Facebook Post 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA