ADVERTISEMENT

 manorama news, manorama onlineലോകത്ത് ഏറ്റവും കൂടുതൽ അനുയായികളുള്ള ഡോണൾഡ് ട്രംപിനെ ട്വിറ്ററിൽ നിന്ന് പുറത്താക്കിയ നിർണായക തീരുമാനം എടുത്തത് യുഎസിലെ ഇന്ത്യൻ കുടിയേറ്റക്കാരിയാണെന്ന അറിവിൽ ആശ്ചര്യപ്പട്ടിരിക്കുകയാണ് ലോകം. 45കാരിയായ വിജയ ഗഡ്ഡെയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ എന്നേന്നേക്കുമായി ട്വിറ്ററിൽ നിന്ന് പുറത്താക്കിയത്. 

ട്രംപിനെ ട്വിറ്ററിൽ നിന്ന് പുറത്താക്കിയതോടെ ലോകത്തിൽ ഏറ്റവും ശക്തയായ ടെക് വനിതയായി മാറിയിരിക്കുകയാണ് ഗഡ്ഡെ. വെള്ളിയാഴ്ചയാണ് ട്രംപിന്റെ പോസ്റ്റുകൾക്ക് ട്വിറ്റർ നിരോധനം ഏർപ്പെടുത്തിയത്. പിന്നീട് ട്രംപിനെ പുറത്താക്കുന്നതിനുള്ള നിർണായക തീരുമാനത്തില്‍ ട്വിറ്റർ ജനറൽ കൗൺസൽ വിജയ ഗഡ്ഡെ എത്തുകയായിരുന്നു. യുഎസ് കാപിറ്റോളിലെ കലാപകാരികള്‍ക്ക് പ്രോത്സാഹനം നൽകുന്ന രീതിയില്‍ പോസ്റ്റിട്ടതിന്റെ പശ്ചാത്തലത്തിലാണ് ട്രംപിനെ പുറത്താക്കിയതെന്നാണ് ട്വിറ്ററിന്റെ ഔദ്യോഗിക വിശദീകരണം.

‘കൂടുതൽ അക്രമങ്ങളിലേക്കു നയിക്കാതിരിക്കാനാണ് ട്രംപിന്റെ ഔദ്യോഗിക അക്കൗണ്ട് മരവിപ്പിക്കുന്നത്. ട്വിറ്റർ അക്കൗണ്ടുമായി ബന്ധപ്പെട്ട നിബന്ധനകള്‍ താഴേ വ്യക്തമാക്കുന്നു. ട്വിറ്ററിന്റെ നിബന്ധനകൾക്കു വിപരീതമായുള്ള അക്രമം പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകൾ പിൻവലിക്കുകയും അക്കൗണ്ട് മരിവിപ്പിച്ച് പുറത്താക്കുകയും ചെയ്യും എന്നത് നിബന്ധനയിലുള്ള കാര്യമാണ്. ഇക്കാര്യങ്ങൾ താഴെ ചേർക്കുന്നു. ഇതാണ് ഞങ്ങളുടെ തീരുമാനം.’ എന്ന പ്രസ്താവനയോടെയാണ് ട്രംപിനെ പുറത്താക്കിയ വിവരം വിജയ ഗഡ്ഡെ ലോകത്തെ അറിയിച്ചത്. 

ഇന്ത്യയിലാണ് വിജയ ഗഡ്ഡെ ജനിച്ചത്. പിന്നീട് ടെക്സാസിലായിരുന്നു ഗഡ്ഡെയുടെ ബാല്യം. ഗൾഫ് ഓഫ് മെക്സിക്കോയിലെ ഓയിൽ റിഫൈനറിയിൽ കെമിക്കൽ എഞ്ചിനീയറായിരുന്നു വിജയയുടെ പിതാവ്. പിന്നീട് ന്യൂജഴ്സിയിലേക്ക് താമസം മാറ്റി ഗഡ്ഡെയുടെ കുടുംബം. അവിടെയായിരുന്നു ഹൈസ്കൂൾ വിദ്യാഭ്യാസം. ന്യൂയോർക്ക്, കോർണൽ സർവകലാശാലളിൽ നിന്നും നിയമത്തില്‍ ഉന്നതവിദ്യാഭ്യാസം നേടി. 2011 മുതലാണ് സോഷ്യല്‍ മീഡിയ കമ്പനിയിൽ വിജയ ഗഡ്ഡെ എത്തുന്നത്. പിന്നീട് ട്വിറ്ററിന്റെ പല പോളിസികളിലും നിർണായകമായ തീരുമാനം ഗഡ്ഡെ എടുത്തു. കഴിഞ്ഞ വർഷം ഡോണൾഡ് ട്രംപിനെ ട്വിറ്റർ സിഇഒ ജാക് ഡോർസി സന്ദർശിച്ചപ്പോൾ വിജയ ഗഡ്ഡെ ഒപ്പമുണ്ടായിരുന്നു. 2018ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഡോർസി സന്ദർശിച്ചപ്പോഴും ഗഡ്ഡെ കൂടെയുണ്ടായിരുന്നു. 

English Summary: Vijaya Gadde: The Indian-American who spearheaded suspension of Trump's Twitter account

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com