ADVERTISEMENT

ബാല്യത്തിൽ ലൈംഗികാതിക്രമത്തിന് ഇരയാകുന്നത് പിന്നീടുള്ള ജീവിതത്തിലും സ്ത്രീകളെ ബാധിക്കും. ആത്മവിശ്വാസമില്ലാതെ മുറിവേറ്റ മനസ്സുമായി അവർ ചിലപ്പോൾ ജീവിക്കും. ഒടുവിൽ തുറന്നു പറയാനുള്ള ധൈര്യം സംഭരിച്ച് ചിലരെങ്കിലും നേരിട്ട ദുരനുഭവങ്ങൾ പറയും. വീടിനകത്തും പുറത്തും പലവിധത്തിലുള്ള ലൈംഗികാതിക്രമങ്ങൾ നേരിടേണ്ടി വരുന്ന ദുരവസ്ഥ സ്ത്രീകൾക്കുണ്ട്. തനിക്ക് നേരിടേണ്ടി വന്ന അതിക്രമങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് ഒരു യുവതി. സോഷ്യൽ മീഡിയയിലൂടെയാണ് താൻ നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ച് യുവതി തുറന്നു പറഞ്ഞത്.

നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ച് യുവതി പറയുന്നത് ഇങ്ങനെ : ‘അച്ഛന്റെ ഓഫിസിൽ വച്ചാണ് ആദ്യമായി ലൈംഗികാതിക്രമത്തിന് ഇരയാകുന്നത്. ഒന്‍പതാം വയസ്സിൽ പിതാവിന്റെ സുഹൃത്താണ് ആദ്യമായി ചൂഷണം ചെയ്തത്. ഓഫിസില്‍ വച്ച് ദാഹിക്കുന്നു എന്ന് പറഞ്ഞപ്പോൾ അയാൾ എന്നെ അച്ഛന്റെ ക്യാബിനിലേക്ക് കൊണ്ടുപോയി. വെള്ളം നൽകിയ ശേഷം അയാൾ എന്നെ മടിയിലിരുത്തി. അതിൽ അസ്വാഭാവികതയൊന്നും തോന്നിയില്ല. തുടർന്ന് അയാൾ വസ്ത്രത്തിനുള്ളിലൂടെ എന്െറ നെഞ്ചിൽ സ്പർശിച്ചു. എന്നാൽ അത് മോശം സ്പർശനമാണോ എന്ന് എനിക്ക് അറിയില്ലായിരുന്നു. കാരണം ആരും എനിക്ക് തെറ്റും ശരിയും പറഞ്ഞു നൽകിയില്ല. ഒരിക്കൽ അങ്ങനെ ചെയ്തതിനു ശേഷം ഞങ്ങൾ താഴേക്ക് ഇറങ്ങി. പക്ഷേ ഇക്കാര്യം ഞാൻ ആരോടും പറഞ്ഞില്ല. ആ പ്രായത്തിൽ അത് തെറ്റാണെന്നു പോലും എനിക്ക് അറിവില്ലായിരുന്നു. പിന്നീട് മാസങ്ങൾക്കു ശേഷം വീണ്ടും അതു തന്നെ സംഭവിച്ചു. കാറിൽ എനിക്കൊപ്പം അമ്മയും ഉണ്ടായിരുന്നു. ഷാളിന്റെ മറവിൽ അയാൾ എന്നെ സ്പർശിച്ചു. പക്ഷേ, അപ്പോഴും ഞാൻ പ്രതികരിച്ചില്ല. പ്രതികരിച്ചാലും എന്നിൽ കുറ്റം ആരോപിക്കപ്പെടും. അയാൾ മോശമായി സ്പർശിച്ചതിന് തെളിവൊന്നും ഉണ്ടായിരുന്നില്ല. അയാളെ പിന്നീട് ഒരിക്കലും കണ്ടില്ലെന്നും യുവതി പറയുന്നു.  

‘പിന്നീട് ഒരു വർഷത്തിനു ശേഷം ഞങ്ങൾക്ക് പുതിയ ഡ്രൈവർ വന്നു. ഒരിക്കൽ ഞങ്ങൾ രണ്ടുപേരും കാറിൽ മാത്രമായപ്പോൾ അയാൾ എന്നെ ഇക്കിളിപ്പെടുത്താൻ തുടങ്ങി. പക്ഷേ, അയാൾ മോശമായ രീതിയിലാണ് എന്നെ സ്പർശിച്ചതെന്ന് അപ്പോൾ എനിക്ക് മനസ്സിലായിരുന്നു. എന്നാൽ എന്തുകൊണ്ടോ പ്രതികരിക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. അയാൾ എന്നെ നിർബന്ധിച്ചു പോൺ വിഡിയോകൾ കാണിച്ചു. ആ രംഗങ്ങൾ ചെയ്യാൻ എന്നെ നിർബന്ധിച്ചു. ഒരിക്കൽ വീട്ടിൽ ഞാൻ തനിച്ചായ ദിവസം അയാൾ ഉപദ്രവിച്ചു. അടുക്കളയിൽ വച്ച് അയാൾ എന്നെ ലൈംഗിക പീഡനത്തിനിരയാക്കി. നിന്നോടുള്ള സ്നേഹം കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നും അയാൾ പറയുന്നുണ്ടായിരുന്നു. അത് എന്നെ അയാളുമായി അടുപ്പിച്ചു. ഇത്തരം ചൂഷണങ്ങൾ അയാൾ വിവാഹിതനാകുന്നതു വരെയും തുടർന്നു. എല്ലാം എന്റെ തെറ്റാണെന്ന തോന്നൽ എന്നിലുണ്ടാക്കാൻ അയാൾക്കു സാധിച്ചിരുന്നു. എനിക്ക് സംഭവവിച്ചകാര്യങ്ങൾക്കെല്ലാം തെറ്റുകാരി ഞാനാണെന്ന തോന്നൽ എനിക്കുണ്ടായി. കുറ്റബോധം താങ്ങാൻ കഴിയാതെ വന്നപ്പോൾ ഒരിക്കൽ ഞാൻ എന്റെ സുഹൃത്തുക്കളോട് ഇക്കാര്യം പറഞ്ഞു. അവർ മാതാപിതാക്കളോട് ഇക്കാര്യം പറയാൻ എന്നോട് ആവശ്യപ്പെട്ടു. 

അപ്പോഴും എനിക്ക് ഭയമായിരുന്നു. എല്ലാവരും എന്നെ കുറ്റപ്പെടുത്തുമെന്ന് അയാൾ പറഞ്ഞിരുന്നു. അക്കാര്യം എന്നെ ഭയപ്പെടുത്തുകയും ചെയ്തു. അങ്ങനെയിരിക്കെ ഒരുദിവസം അയാൾക്കൊപ്പമുള്ള യാത്ര ഞാൻ നിരസിച്ചു. അച്ഛനും അമ്മയും എന്താണു കാര്യം എന്ന് ചോദിച്ചപ്പോൾ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു. കഴിഞ്ഞ രാത്രി അയാൾ എന്നെ ബലാത്സംഗം ചെയ്തു. ഈ വാക്കുകൾ കേട്ടതോടെ എന്റെ അച്ഛന്‍ ആകെ തകർന്നു പോയി. അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല. എന്നാൽ ഒരു ഭാരം ഇറക്കിവച്ചതായി എനിക്ക് തോന്നി. 

ആ സംഭവം ഉണ്ടാക്കിയ ആഘാതത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ചികിത്സ തുടങ്ങി. അപ്പോൾ എനിക്ക് സംഭവിച്ച കാര്യങ്ങളൊന്നും എന്റെ തെറ്റുകൊണ്ട് വന്നതല്ലെന്ന് എനിക്ക് വ്യക്തമായി. അയാളോട് ഇക്കാര്യത്തെ കുറിച്ച് പറയാൻ തന്നെ തീരുമാനിച്ചു. എന്നാൽ അപ്പോൾ തന്റെ മക്കളെയോർത്ത് ഇക്കാര്യങ്ങൾ പുറത്തു പറയരുതെന്ന് അയാൾ ആവശ്യപ്പെട്ടു. അയാളുടെ തെറ്റാണ് എല്ലാമെന്ന് അയാള്‍ സമ്മതിച്ചു. അന്ന് മുതൽ ഒന്നും എന്റെ തെറ്റല്ലെന്ന് എനിക്ക് മനസ്സിലായി തുടങ്ങി. ഒരു വർഷമായി  സ്വയം കുറ്റപ്പെടുത്തുന്നതില്‍ നിന്നും ആ സംഭവത്തിൽ നിന്നുണ്ടായ ഞെട്ടലിൽ നിന്ന് ഞാൻ മോചിതയായിരിക്കുന്നു. കൂടെ നിന്ന മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കും നന്ദി പറയുകയാണ്. ഒരു അഭിഭാഷകയാകുക എന്നതാണ് എന്റെ ലക്ഷ്യം. ലൈംഗികാതിക്രമ കേസുകൾ കൈകാര്യം ചെയ്യുന്ന എൻജിഒയിൽ ഞാൻ ജോലി ചെയ്യുന്നുണ്ട്. ഇപ്പോൾ ഞാൻ ആ ദുരിതകാലം തരണം ചെയ്തു. ഇനി ഒരിക്കലും ഇത്തരം അനുഭവങ്ങൾ ജീവിതത്തിൽ ഉണ്ടാകാതിരിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. മറ്റാർക്കും ഇത്തരം അവസ്ഥ ഉണ്ടാകാതിരിക്കാൻ ആഗ്രഹിക്കുകയാണെന്നും യുവതി പറയുന്നു.

English Summary: Woman Reveals Sex Abuse And Rape

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com