ADVERTISEMENT

ലോകമാകെ ആരാധകരുള്ള താരമാണ് ജാക്‌ലിൻ ഫെർണാണ്ടസ്. ഏറ്റവും ഒടുവിൽ താരം പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളെ ചൂടുപിടിപ്പിക്കുന്നത്. 35കാരിയായ ജാക്‌ലിന്റെ വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ജാക്‌ലിന്റെ ഫിറ്റ്നസ് ചിത്രങ്ങൾക്ക് താരങ്ങളടക്കമുള്ളവർ ‘ഗംഭീരം’ എന്ന കമന്റുമായി എത്തി.

‘പ്രിയപ്പെട്ട പെൺകുട്ടി, അതിമനോഹരം’ എന്നാണ് ജാക്‌ലിന്റെ ചിത്രത്തിന് ശിൽപ ഷെട്ടി കമന്റ് ചെയ്തത്. ‘ഗംഭീരം’ എന്നായിരുന്നു യാമി ഗൗതമിന്റെ ഒറ്റവാക്കിലുള്ള കമന്റ്. നൃത്തത്തിനും ഫിറ്റ്നസിനും പ്രാധാന്യം നൽകുന്ന ‘She Rox Life’ ന്റെ ഭാഗമായാണ് ജാക്‌ലിന്‍ പുതിയ ചിത്രങ്ങൾ പങ്കുവച്ചത്. ‘വരുന്നു, ഷി റോക്സ് ലൈഫ്’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ. വ്യത്യസ്തമായ കാഴ്ചപ്പാടുള്ളവർക്കാണ് ജീവിതത്തിൽ തിളങ്ങാനാകുന്നത്. അതു നിങ്ങള്‍ക്ക് സന്തോഷം നൽകും എന്നാണ് She Rox Life ന്റെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജിൽ ജാക്‌ലിൻ ഫെർണാണ്ടസ് കുറിച്ചത്. 

വ്യത്യസ്തമായ രീതിയിലുള്ള അഞ്ചു ചിത്രങ്ങളാണ് താരം പങ്കുവച്ചത്. നിരവധിപേർ ചിത്രങ്ങൾ ഷെയർ ചെയ്തു. അഭിനയത്തിനു പുറമെ യോഗയും ഹോഴ്സ് റയ്ഡിങ്ങുമാണ് തനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങളെന്ന് ജാക്‌ലിൻ മുൻപ് പറഞ്ഞിരുന്നു. 

English Summary: Jacqueline Fernandez, Stunning As A Ballerina, Sets Instagram On Fire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com