ADVERTISEMENT

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ കുറ്റവിചാരണ ചെയ്യാനുള്ള പ്രമേയം അംഗീകരിച്ച ജനപ്രതിനിധി സഭ നിയന്ത്രിച്ച സ്പീക്കർ നാൻസി പെലോസി ധീരമായ തീരുമാനം കൊണ്ടു മാത്രമല്ല വേഷം കൊണ്ടും ശ്രദ്ധേയയായി. പൂർണമായും കറുത്ത വേഷത്തിലായിരുന്നു ചരിത്ര സന്ദർഭത്തിൽ പെലോസി സഭയിൽഎത്തിയത്. പെലോസിയുടെ വേഷത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ ചില രാഷ്ട്രീയ നിരീക്ഷകർ കൌതുകകരമായ ഒരു കാര്യം കണ്ടെത്തി. 2019 -ൽ ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം അംഗീകരിച്ചപ്പോഴും പെലോസി ധരിച്ചത് ഇതേ കറുത്ത വസ്ത്രം തന്നെ. ഒരേയൊരു മാറ്റം ഇപ്പോൾ ധരിച്ചിരിക്കുന്നപൂക്കൾ പ്രിന്റ് ചെയ്ത മാസ്ക് മാത്രം. 2019 ൽ കോവിഡിനു മുൻപത്തെ കാലമായതിനാൽ അന്നവർ മാസ്ക് ധരിച്ചിരുന്നില്ല. പ്രസിഡന്റിന്റെ കുറ്റവിചാരണയ്ക്ക്അംഗീകാരം നൽകുന്ന ചടങ്ങിൽ ധരിക്കാൻവേണ്ടി മാത്രം പെലോസി കറുത്ത വസ്ത്രം മാറ്റിവച്ചിരിക്കുകയാണോ എന്ന സംശയവും ചിലർ ഉയർത്തി. അതോടെ അവരുടെ വേഷം ഇപ്പോൾ ഈംപീച്ച്മെന്റ് ഡ്രെസ് എന്നാണറിയപ്പെടുന്നത്. 

വസ്ത്രധാരണത്തിലൂടെ പെലോസി ജനങ്ങൾക്കു വ്യക്തമായ സന്ദേശം നൽകുകയാണ് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. നേരത്തേ അറിഞ്ഞിരുന്നെങ്കിൽ തങ്ങളും ട്രംപിനെതിരായ പ്രമേയം പാസ്സാക്കുന്ന ദിവസം പെലോസിയെപ്പോലെ കറുത്ത വേഷം ധരിക്കുമായിരുന്നെന്നും പലരും അഭിപ്രായപ്പെട്ടു. ദ് ക്യൂൻ ഓഫ് ഷെയ്ഡ് എന്നാണു ചിലർ ഇപ്പോൾ പെലോസിയെ വിശേഷിപ്പിക്കുന്നത്. 

അമേരിക്കയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു പ്രസിഡന്റ് രണ്ടു തവണ ഈംപീച്ച്മെന്റ് നടപടികൾക്കു വിധേയനാകുന്നത്. ട്രംപിനെ പുറത്താക്കണമെന്ന ആവശ്യം വൈസ് പ്രസിഡന്റ് തള്ളിയതോടെയാണ് ഡെമോക്രാറ്റുകൾക്കു ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭ നടപടികളിലേക്കു കടന്നതും കുറ്റവിചാരണയ്ക്ക് അംഗീകാരം നൽകിയതും. 5 റിപ്പബ്ലിക്കൻഅംഗങ്ങളും പ്രമേയത്തെ പിന്തുണച്ചതും ട്രംപിനു തിരിച്ചടിയായി. എന്നാൽ റിപ്പബ്ലിക്കൻ കക്ഷിക്കു ഭൂരിപക്ഷമുള്ള സെനറ്റിലും വിചാരണയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷമുണ്ടെങ്കിലേ ട്രംപിനെതിരായ നടപടി സാധ്യമാകൂ. ഇംപീച്ച്മെന്റ് നടന്നാലും ഇല്ലെങ്കിലും 20 ന് നടക്കുന്ന അധികാരക്കൈമാറ്റം ഇതോടെ സങ്കീർണമായി. തിരഞ്ഞെടുപ്പിൽ തോറ്റിട്ടും അധികാരം കൈമാറാതെ അക്രമത്തിനു പ്രോത്സാഹനം നൽകി എന്ന കുറ്റമാരോപിച്ചാണ് ഇത്തവണ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാൻ സഭ ഒരുങ്ങുന്നത്.

English Summary: Donald Trump impeachment: Nancy Pelosi makes a statement with her outfit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com