sections
MORE

ജന്മദിനത്തിൽ വളർത്തുമകൾക്ക് അമ്മയുടെ അപ്രതീക്ഷിത സമ്മാനം; കൺനിറഞ്ഞ് ലോകം- വിഡിയോ

viral-gift
SHARE

ജൻമദിനത്തിനു സമ്മാനം കൊടുക്കുന്നതിൽ പുതുമയൊന്നുമില്ല. കേക്ക് മുറിക്കുന്നതും വസ്ത്രങ്ങൾ കൈമാറുന്നതും ഔട്ടിങ്ങിനു പോകുന്നതുമെല്ലാം ഏതു വീട്ടിലും നടക്കുന്ന കാര്യങ്ങളാണെങ്കിലും എലിസബത്ത് ഫ്രെഡ് ലാൻഡ് എന്ന യുവതി അപ്രതീക്ഷിത ജൻമദിന സമ്മാനത്തിലൂടെ ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ചിത്രങ്ങൾക്കൊപ്പം വിഡിയോയും അവർ പോസ്റ്റ് ചെയ്തതോടെ സമൂഹ മാധ്യമങ്ങളിൽ ലൈക്കും ഷെയറും നിറയുന്നു. പലർക്കും വിഡിയോ കണ്ടിട്ടു കരച്ചിൽ നിയന്ത്രിക്കാനും ആവുന്നില്ല. 

18 വയസ്സ് പൂർത്തിയാക്കിയ വളർത്തുമകൾക്കാണ് എലിസബത്ത് അപ്രതീക്ഷിതവും വിസ്മയകരവുമായ ജൻമദിന സമ്മാനം കൈമാറിയത്. ഇക്കഴിഞ്ഞ  11-ാം തീയതി നടന്ന ചടങ്ങിൽ പുതിയൊരു കാറാണ് എലിസബത്ത് മകൾക്കു നൽകിയത്. ബുക്ക് ചെയ്ത കാർ ഈ മാസം അവസാനം മാത്രമേ എത്തൂ എന്നതിനാൽ പുതിയ കാറിന്റെ ചിത്രമടങ്ങിയ ബോക്സാണ് എലിസബത്ത് മകൾക്കു സമ്മാനിച്ചത്. ബോക്സ് തുറന്നു തനിക്കുള്ള അമ്മയുടെ അപ്രതീക്ഷിത സമ്മാനം കണ്ടതോടെ മകളുടെ കണ്ണു നിറഞ്ഞു. നിയന്ത്രിക്കാനാവാതെ മകൾ പൊട്ടിക്കരയുന്നതും വിഡിയോയിലുണ്ട്. വിഡിയോ ഷെയർ ചെയ്തുകൊണ്ട് രസകരമായ ഒരു സന്ദേശവും എലിസബത്ത് കുറിച്ചിരുന്നു. 

സുഹൃത്തുക്കളേ, കരയാൻ തയാറായിക്കോളൂ. തൂവാല കയ്യിലെടുത്തോളൂ. ഇതാ കാണൂ. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനമായ വളർത്തുമകകൾ ഞാൻ കൊടുത്ത സമ്മാനമായ കാർ കണ്ടു പൊട്ടിക്കരയുന്ന ദൃശ്യം. എന്റെ വളർത്തുമകളെപ്പോലെ ഇങ്ങനെയൊരു സമ്മാനം അർഹിക്കുന്ന മറ്റൊരാളും ഈ ലോകത്തില്ലെന്നും എലിസബത്ത് കുറിച്ചു. എല്ലാ ദിവസവും കടുത്ത കാലാവസ്ഥയിൽപോലും ബസ് സ്റ്റോപ്പിലേക്കു നടന്നുപോകുന്ന മകളുടെ ചിത്രം എനിക്കു സഹിക്കാനേ ആവുന്നില്ല. എല്ലാദിവസവും രാവിലെയും വൈകിട്ടും ഓഫിസിലേക്കു നടന്നും ബസ് കയറിയും യാത്ര നടത്തിയിട്ടും അവൾ ഒരിക്കൽപ്പോലും പരാതി പറഞ്ഞിട്ടില്ല. എന്നാൽ അവളുടെ വിഷമം മനസ്സിലാക്കുന്നതും പരിഹരിക്കുന്നതും എന്റെ കടമയാണ്- എലിസബത്ത് കുറിച്ചു. 

എലിസബത്തിന്റെ മകളുടെ ജൻമദിനാഘോഷത്തിന്റെ മറ്റു ചിത്രങ്ങളും അവർ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ഹൃദയസ്പർശിയായ കമന്റുകളാണ് ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. നിങ്ങളെ ഞാൻ അഭിന്ദിക്കുന്നു. എത്രയോ ഭാഗ്യം െചയ്ത വ്യക്തിയാണു നിങ്ങളുടെ മകൾ. രണ്ടു പേർക്കും ആശംസകൾ നേരുന്നു. മകൾക്ക് പ്രത്യേകം ജൻമദിനാശംസകളും. ഈ മട്ടിലാണ് മിക്ക ആശംസകരും കമന്റ് എഴുതിയിരിക്കുന്നത്. അമ്മയ്ക്കും മകൾക്കും എല്ലാവരും എല്ലാവിധ അനുഗ്രഹങ്ങളും ആശംസകളും ദീർഘായുസ്സും നേർന്നിട്ടുമുണ്ട്.

English Summary: Woman gifts a car to foster daughter on her 18th birthday. Emotional viral video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA