ADVERTISEMENT

ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്തതിന്റെ പേരിൽ പലരും പരിഹാസങ്ങൾ നേരിടേണ്ടി വരാറുണ്ട്. അത്തരത്തിൽ ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇംഗ്ലീഷ് അറിയാത്തതിന്റെ പേരിൽ സ്ഥാപന ഉടമകളായ സ്ത്രീകൾ മാനേജരെ അപമാനിക്കുന്നതാണ് വിഡിയോ. ഒരു മിനിട്ടും പതിനെട്ടു സെക്കന്റുമുള്ള വിഡിയോയാണ് വൈറലാകുന്നത്. 

ഇസ്‌ലാമാബാദിലെ കഫേസോളിലെ കനോലി ഉടമകളാണ് തങ്ങളെന്ന് സ്ത്രികൾ വിഡിയോയിൽ പറയുന്നു. ഉസ്മ , ദിയ എന്നാണ് പേരെന്നും ഇരുവരും പറയുന്നു. 9 വർഷം പരിചയമുള്ള തങ്ങളുടെ കഫേ മാനേജരോട് സ്ത്രീകൾ ഇംഗ്ലീഷ് സംസാരിക്കാൻ പറയുന്നതാണ് വിഡിയോ. എന്നാൽ ഇംഗ്ലീഷ് സംസാരിക്കാൻ മാനേജർ കഷ്ടപ്പെടുന്നതും വിഡിയോയിൽ കാണാം. സ്ത്രീകൾ അദ്ദേഹത്തെ പരിഹസിച്ച് ചിരിക്കുന്നതും വ്യക്തം. 

വിഡിയോയിലെ സ്ത്രീകൾക്ക് വലിയ രീതിയിലുള്ള വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. #BoycottCannoli എന്ന ഹാഷ്ടാഗോടു കൂടിയാണ് വിഡിയോ പങ്കുവയ്ക്കുന്നത്. 9വർഷത്തോളം തങ്ങളുടെ കൂടെ നിൽക്കുന്ന ആളാണ് ഉവൈസ് എന്ന മുഖവുരയോടെയാണ് സ്ത്രീകൾ മാനേജരെ പരിചയപ്പെടുത്തുന്നത്. ഏതെല്ലാം ക്ലാസുകളിൽ നിങ്ങൾ ഇംഗ്ലീഷ് പഠിച്ചിട്ടുണ്ട്? എന്നാണ് വിഡിയോയിൽ ദിയ എന്ന യുവതിയുടെ ചോദ്യം. ഒന്നരവർഷത്തെ കോഴ്സ് മാത്രമാണ് പഠിച്ചിട്ടുള്ളതെന്ന് ഉവൈസ്പറയുന്നു. അതുകൊണ്ട് എല്ലാവര്‍ക്കും മനസ്സിലാകുന്ന രീതിയിൽ ഇംഗ്ലീഷ് സംസാരിക്കാമോ? എന്ന് ഉസ്മ ചോദിക്കുന്നു. അവരുടെ അപേക്ഷ അനുസരിച്ച് ഉവൈസ് ഇംഗ്ലീഷ് പറയുകയാണ്. 

അദ്ദേഹത്തിന്റെ ഇംഗ്ലീഷ് കേട്ട് സ്ത്രീകൾ ചിരിക്കുന്നതും വിഡിയോയിൽ കാണാം. ഇത് വളരെ മനോഹരമായ ഇംഗ്ലീഷ് ആണെന്ന് അവരിൽ ഒരാൾ പരിഹാസ രൂപേണ  പറയുന്നതും വിഡിയോയിലുണ്ട്. ‘ഇത് വളരെ ഖേദ കരമായ സംഭവമാണ്. സമൂഹത്തിലെ തുല്യതാ മനോഭാവം ഇല്ലാതെ യജമാനും അടിമയും എന്ന ഭാവത്തോടെയാണ് ഈ സ്ത്രീകൾ സംസാരിക്കുന്നത്.’ എന്ന കുറിപ്പോടെയാണ് വിഡിയോ പലരും പങ്കുവയ്ക്കുന്നത്.  തനിക്ക് അറിയാവുന്ന രീതിയിൽ ഇംഗ്ലീഷ് സംസാരിക്കാൻ ശ്രമിക്കുന്ന ആ മാനേജരോട് ബഹുമാനമാണെന്നും അദ്ദേഹത്തെ അഭിനന്ദിക്കുന്നു എന്നും പലരും കമന്റ് ചെയ്തു. 

English Summary: Video Of Pakistani Cafe Owners Mocking Manager's English Goes Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com