ADVERTISEMENT

സ്റ്റൈലായി ഒരുങ്ങി ഇറങ്ങാൻ അൽപം കടന്ന കൈ പ്രയോഗിച്ച് അബദ്ധത്തിലായിരിക്കുകയാണ് അമേരിക്കൻ സ്വദേശിനിയായ ടെസീക്ക ബ്രൗൺ എന്ന യുവതി. പാറിപ്പറന്നു കിടക്കുന്ന  മുടിയിഴകൾ ഒതുക്കുന്നതിനായി തലയിൽ ഹെയർ സ്പ്രേയ്ക്ക് പകരം പശ പ്രയോഗിച്ചതോടെ ഒരു മാസമായി മുടിക്കെട്ട് അഴിക്കാനോ അനക്കാനോ സാധിക്കാത്ത അവസ്ഥയിലാണ് ടെസീക്ക. പശ നീക്കം ചെയ്ത് മുടിയിഴകൾ വേർപ്പെടുത്താൻ പതിനെട്ടടവും പ്രയോഗിച്ചു നിരാശപെട്ടതോടെ ഒടുവിൽ ടെസീക്ക ചികിത്സയും തേടി.

സാധാരണയായി മുടിയിൽ പ്രയോഗിക്കുന്ന ഹെയർ സ്പ്രേ തീർന്നപ്പോൾ മുടി ഒതുക്കുന്നതിനായി അവർ ഗൊറില്ല ഗ്ലൂ തലയിലേക്ക് സ്പ്രേ ചെയ്യുകയായിരുന്നു. ഇതോടെ ഒരു വശത്തേക്ക് വകർന്ന് പിന്നിയ മുടി ഹെൽമറ്റ് കണക്കെ ഉറച്ച നിലയിലായി. തെറ്റായ തീരുമാനം ആയിപ്പോയി എന്ന് പറഞ്ഞുകൊണ്ട് ടെസീക്ക തന്നെയാണ് തന്റെ മുടിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

ഒരു മാസത്തിനിടെ പതിനഞ്ചിലേറെ തവണ മുടി കഴുകി നോക്കിയെന്നും ഒരു പ്രയോജനവും ഉണ്ടായില്ല എന്നും അവർ വീഡിയോയിൽ പറയുന്നു. ഷാമ്പു അടക്കമുള്ള കേശസംരക്ഷണം ഉത്പന്നങ്ങളും ഫലം കണ്ടില്ല. പോസ്റ്റ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ ദശലക്ഷക്കണക്കിന് ആളുകളാണ് ടെസീക്കയുടെ വിഡിയോ കണ്ടത്. ഒടുവിൽ ടെസീക്കയ്ക്ക് മറുപടിയുമായി ഗൊറില്ല ഗ്ലൂ കമ്പനിയുടെ വക്താവും രംഗത്തെത്തി. അൽപം മദ്യം മുടിയിൽ പ്രയോഗിച്ചു നോക്കാനായിരുന്നു അദ്ദേഹത്തിന്റെ നിർദേശം.

എന്തായാലും കൂടുതൽ പരീക്ഷണങ്ങൾക്ക് മുതിരാതെ ഒടുവിൽ ടെസീക്ക ഇപ്പോൾ വൈദ്യസഹായം തേടിയിരിക്കുകയാണ്. ചികിത്സ നടത്തുന്നതിന്റെ ഫോട്ടോയും ടെസീക്ക തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. എന്നാൽ മുടിയിൽ പുരട്ടുന്ന മരുന്ന് ഏതാണ് എന്നത് കൃത്യമായി പറഞ്ഞിട്ടില്ല. ചികിത്സ തുടരുകയാണെന്നും എത്രയും വേഗം തലമുടി പൂർവ്വാവസ്ഥയിലാകുമെന്നാണ് പ്രതീക്ഷയെന്നും അവർ പറയുന്നു.

English Summary: Gorilla Glue girl goes to hospital to treat her hair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com