sections
MORE

ഇലക്ട്രോണിക് സെക്സ് ടോയ് പ്രയോഗിച്ചു; ശരീരമാകെ കടിച്ചു മുറിവേൽപ്പിച്ചു, ഭയാനക നിമിഷം: ബിയാൻകോ

bianco-manson
SHARE

ജീവിതത്തിൽ ഒരിക്കലെങ്കിലും ലൈംഗിക ചൂഷണങ്ങൾക്ക് ഇരയാകാത്ത സ്ത്രീകൾ കുറവായിരിക്കും. വീട്ടിലും സമൂഹത്തിലും സ്ത്രീകൾ ഇത്തരത്തിലുള്ള അതിക്രമങ്ങൾ നേരിടേണ്ടി വരാറുണ്ട്. നേരിട്ട ചൂഷണങ്ങളെ കുറിച്ച് തുറന്നു പറയുന്ന  സ്ത്രീകളും കുറവല്ല. ‘മീടു’ പോലുള്ള സോഷ്യൽമീഡിയ മൂവ്മെന്റുകളിലൂടെ സ്ത്രീകൾ നടത്തിയ നിർണയ വെളിപ്പെടുത്തലുകൾ ലോകം കണ്ടതാണ്.  ചലച്ചിത്ര താരങ്ങളടക്കമുള്ളവർ ക്രൂരമായ അനുഭവങ്ങൾ തുറന്നു പറഞ്ഞു.  ഇപ്പോൾ അത്തരത്തിൽ ഒരു വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ‘ഗെയിം ഓഫ് ത്രോൺസ്’ താരം എസ്മെ ബിയാൻകോ. പ്രശസ്ത സംഗീതജ്ഞൻ മെര്‍ലിൻ മാൻസണെതിരെയാണ് താരത്തിന്റെ ഗുരുതരമായ വെളിപ്പെടുത്തൽ. 

മാൻസനെതിരെ നിരവധി സ്ത്രീകൾ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ‘നിരവധി സ്ത്രീകളെ പോലെ എന്നെയും പൂർണമായി തകർത്ത വ്യക്തിയാണ് മാൻസൺ’.– ബിയാൻകോ പറയുന്നു. ശാരിരികമായും മാനസീകമായും പൂർണമായും ചൂഷണം ചെയ്ത അയാൾ സ്ത്രീകളെ വലവീശി പിടിക്കുന്നവനാണെന്നും ബിയാൻകോ പറയുന്നു. മാൻസന്റെ ഇമെയിൽ, ടെക്സ്റ്റ് സന്ദേശങ്ങൾ, ഫോട്ടോകൾ അടക്കമുള്ള തെളിവുകളുമായി അടുത്തിടെ ഒരു രാജ്യന്തര മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ബിയാൻകോ നേരിട്ട അതിക്രമങ്ങളെ കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തിയത്. 

2019ലാണ് ആദ്യമായി താൻ നേരിട്ട അതിക്രമങ്ങളെ കുറിച്ച് ബിയാൻകോ വെളിപ്പെടുത്തൽ നടത്തിയത്. ‘2005ലാണ് മാന്‍സനെ പരിചയപ്പെട്ടത്. അന്ന് അദ്ദേഹത്തിന്റെ ഭാവി വധുവായ ഡിറ്റ വൻ ടീസും ഒപ്പമുണ്ടായിരുന്നു. 2007ൽ ഈ ബന്ധം പിരിഞ്ഞു. തുടർന്നാണ് ഞാനുമായി സൗഹൃദത്തിലായത്. 2009ൽ മാൻസനൊപ്പെ ഒരു മ്യൂസിക് വിഡിയോയിൽ അഭിനയിച്ചു. ഈ സമയത്തായിരുന്നു ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായത്. പ്രൊഫഷണലിസത്തിന്റെ ഭാഗമായാണ് ആ രംഗത്തിൽ അഭിനയിക്കാൻ തയാറായത്. എന്നാൽ മാൻസന്റെ ഇടപെടൽ ക്രൂരമായിരുന്നു. ആ രംഗം വിഡിയോയുടെ ഭാഗമായിരുന്നെങ്കിലും മാൻസൺ അക്രമാസക്തനായി. കേബിൾ ഉപയോഗിച്ച് കെട്ടിയിട്ട് ചാട്ടവാറുകൊണ്ട് അടിച്ചു. തുടർന്ന് അയാൾ ഇലക്ട്രോണിക് സെക്സ് ടോയ് പ്രയോഗിക്കുകയും ചെയ്തു.’– ബിയാങ്കോ വെളിപ്പെടുത്തി. 

ഷൂട്ടിങ്ങുുമായി ബന്ധപ്പെട്ട ആ മൂന്ന് ദിവസങ്ങളെ കുറിച്ച് ഓർക്കുമ്പോൾ ഇപ്പോഴും ഭയമാണെന്നും ബിൻകോ പറയുന്നു. ‘അടിവസ്ത്രം മാത്രം ധരിച്ചായിരുന്നു മൂന്നു ദിവസത്തെ ഷൂട്ട്. ഭക്ഷണം നൽകാതെ കൊക്കെയിൻ മാത്രമാണ് നൽകിയത്. സമ്മതമില്ലാതെ അയാൾ ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെട്ടു. ശരീരമാകെ കടിച്ച് മുറിവേൽപിക്കുകയും ചെയ്തു. എന്റെ ഉറക്കം വരെ അയാൾ നിയന്ത്രിക്കാൻ തുടങ്ങി. ഒരു തടവുകാരിയെ പോലെയായിരുന്നു ഞാൻ. അവനെ ലൈംഗികമായി തൃപ്തിപ്പെടുത്താന്‍ ഞാൻ നിർബന്ധിതയാകുകയായിരുന്നു. എന്റെ സംസാരം പോലും അയാൾ നിയന്ത്രിക്കുകയായിരുന്നു. അങ്ങനെ ഒരിക്കൽ എന്റെ കുടുംബത്തെ രഹസ്യമായി വിളിച്ച് രക്ഷിക്കണമെന്ന് അഭ്യർഥിക്കുകയായിരുന്നു’. ബിയാൻകോ പറഞ്ഞു. 

മാൻസനുമായുള്ള ബന്ധം ഉപേക്ഷിച്ചെങ്കിലും നേരിട്ട ക്രൂര പീഡനങ്ങൾ മാനസീകമായി തളർത്തിയതായും പലതവണ പാനിക് അറ്റാക്ക് ഉണ്ടായതായും അവർ വ്യക്തമാക്കി. ബിയാൻകോയുടെ വെളിപ്പെടുത്തലുകൾക്കു പിന്നാലെ മാൻസന്റെ മുൻകാമുകി ഇവാൻ റേച്ചൽവുഡും ഇയാളിൽ നിന്നും നേരിട്ട ലൈംഗികാതിക്രമങ്ങളെ കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. മറ്റ് മൂന്ന് സ്ത്രീകൾ മാൻസനെതിരെ മുൻപ് ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ, തനിക്ക് നേരെയുണ്ടായ  ആരോപണങ്ങളെയെല്ലാം മാൻസൻ നിരസിച്ചു. 

English Summary: 'He tied me up, used an electric sex toy': 'GoT' actor Esme Bianco accuses Marilyn Manson of sexual abuse

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA