sections
MORE

‘ഞാൻ അസ്വസ്ഥയാണ്, വർക്ക് ഫ്രം ഹോമിൽ നിന്ന് തിരിച്ചു പോകാൻ ഇഷ്ടമില്ല’– യുവതിയുടെ രസകരമായ വിഡിയോ

woman-office
SHARE

കോവിഡ്–19 മഹാമാരിയെ തുടർന്ന് ലോകമാകെയുള്ള നിരവധിപേർ മാസങ്ങളായി വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. ആദ്യമൊക്കെ അൽപം ബുദ്ധിമുട്ട് നേരിട്ടിരുന്നെങ്കിലും ഇപ്പോൾ മിക്കവരും വർക്ക് ഫ്രം ഹോമിനോട് പൊരുത്തപ്പെട്ടു. ഇതിനിടെ പലരും  വീട്ടിലിരുന്ന് ജോലിചെയ്യുമ്പോൾ ഉണ്ടാകുന്ന രസകരമായ സംഭവങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തിരുന്നു.  കോവിഡ് വാക്സിൻ എത്തിയതോടെ പല കമ്പനികളും വർക്ക് ഫ്രം ഹോം നിർത്താനൊരുങ്ങുകയാണ്. എന്നാൽ, വീട്ടിലിരുന്നുള്ള ജോലിയോട് പൊരുത്തപ്പെട്ട പലരെയും കമ്പനികളുടെ നീക്കം നിരാശയിലാക്കുകയാണെന്ന വെളിപ്പെടുത്തലുമായി എത്തുന്ന യുവതിയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

വീടുകളോട് ‘ഗുഡ്ബൈ’ പറയാൻ പലർക്കും വിഷമമാണ്. വർക്ക് ഫ്രം ഹോം ഒഴിവാക്കിയതിലുള്ള അതൃപ്തിയും നിരാശയും  രേഖപ്പെടുത്തുകയാണ്  ഒരു  യുവതി. ഹർജാസ് സേത്തി എന്ന യുവതിയാണ് തന്റെ സോഷ്യൽ മീഡിയയിലൂടെ വിഡിയോ പങ്കുവച്ചത്. ഉദ്യോഗസ്ഥരെ തിരിച്ചു വിളിക്കാനുള്ള കമ്പനിയുടെ തീരുമാനത്തെ പരിഹസിക്കുന്ന രീതിയിലാണ് യുവതിയുടെ വിഡിയോ. ‘ഓഫിസിലേക്ക്  തിരിച്ചു പോകുന്നതിനെ കുറിച്ച് ആലോചിക്കുമ്പോള്‍ മടുപ്പുണ്ട്.’ എന്ന മുഖവുരയോടെയാണ് യുവതി വിഡിയോ തുടങ്ങുന്നത്. 

‘എന്തിനാണ് അവർ ഇപ്പോൾ ഉദ്യോഗസ്ഥരെ തിരികെ വിളിക്കാൻ തീരുമാനിച്ചിരിക്കുന്നത്. എല്ലാവരും ഇപ്പോൾ സംതൃപ്തരാണ്. വരുമാനം വർധിച്ചിരിക്കുന്നു. വീട്ടിൽ നിന്നും പുറത്തിറങ്ങാത്തതിനാൽ വേറെ കാര്യമായ ചെലവുകളൊന്നും ഇല്ല. ഇതെല്ലാം ഇപ്പോൾ ഇല്ലാതാകുകയാണ്. ജീൻസൊക്കെ ഒഴിവാക്കി സാധാരണ പൈജാമ ഉപയോഗിച്ച് ശീലമായിരിക്കുന്നു. ഒരു തിരിച്ചു പോക്ക് സാധ്യമാണെന്നു തോന്നുന്നില്ല.’– നിരാശയോടെ യുവതി പറയുന്നു.  വെർച്വൽ തൊഴിലിടങ്ങളിൽ നിന്ന് ഫിസിക്കല്‍ തൊഴിലിടങ്ങളിലേക്കുള്ള മാറ്റം വളരെ ബുദ്ധിമുട്ടാണെന്നും യുവതി പറയുന്നു. 

വിഡിയോ അവസാനിക്കുന്നതിനു മുൻപ് സേത്തി ഒരു കാര്യം കൂടി തന്റെ മേലധികാരികളോട് ആവശ്യപ്പെടുന്നുണ്ട്. ഈ വിഡിയോയുടെ പേരിൽ വഴക്കു പറയരുതെന്നാണ് യുവതിയുടെ ആവശ്യം. കഴിഞ്ഞയാഴ്ചയാണ് വിഡിയോ യുവതി പങ്കുവച്ചത്. ട്വിറ്ററിൽ എത്തിയതോടെ വിഡിയോ വൈറലായി. ഇന്ന് രാവിലെയാണ് വിഡിയോ ട്വിറ്ററിൽ എത്തിയത്. 67,000ൽ അധികം പേർ ഇതിനോടകം കണ്ടുകഴിഞ്ഞു. പെടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമയടക്കമുള്ള നിരവധി പേർ വിഡിയോ പങ്കുവച്ചു. യുവതിയുടെ അഭിപ്രായത്തെ പിന്തുണച്ചു കൊണ്ടായിരുന്നു പലരുടെയും കമന്റുകൾ. ‘ഇതൊരു യാഥാർഥ്യമാണ്. കഴിഞ്ഞ ഒരു വർഷമായി വീട്ടിലിരുന്ന് ജോലി ചെയ്തിരുന്ന അവസ്ഥയിൽ നിന്ന് പെട്ടന്ന് ഓഫിസിലേക്ക് തിരിച്ചു വരാൻ ആവശ്യപ്പെടുന്നത് എന്നെ സംബന്ധിച്ചിടത്തോളം എവറസ്റ്റ് കൊടുമുടി കയറുന്നതു പോലെ പ്രയാസകരമായ ദൗത്യമാണ്. ’– എന്ന രീതിയിലാണ് പലരുടെയും കമന്റുകൾ. 

English Summary: "Ho Na Paayega": Woman's Rant About Returning To Office Is As Funny As It Is Relatable

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA