ADVERTISEMENT

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്തുവെന്ന പരാതിയിൽ പാക്കിസ്ഥാൻ രാഷ്ട്രീയ നേതാവിനെതിരെ അന്വേഷണം. 50 വയസ്സു പ്രായമുള്ള മൗലാന സലാഹുദ്ദീനാണ് 14കാരിയെ വിവാഹം ചെയ്തത്. ജമാഅത്ത് ഉലേമ ഇസ്‌ലാം ( ജെയുഐ–എഫ്) എന്ന സംഘടനയുടെ നേതാവാണ് സലാഹുദ്ദൻ. ദേശീയ അസംബ്ലിയിൽ ബലൂചിസ്ഥാനിൽ നിന്നുള്ള പ്രതിനിധിയാണ് മൗലാന സലാഹുദ്ദീൻ. 

സ്ത്രീ സുരക്ഷയ്ക്കായി പ്രവർത്തിക്കുന്ന എൻജിഒ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആരോപണ വിധേയനായ വ്യക്തിക്കെതിരെ അന്വേഷണം ആരംഭിച്ചതായി പാക്കിസ്ഥാനിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജുഗൂരിലെ ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിലെ വിദ്യാർഥിയാണ് പെൺകുട്ടിയെന്ന് ഡോൺ റിപ്പോർട്ട് ചെയ്തു. 2006 ഒക്ടോബർ 28 ആണ് പെൺകുട്ടിയുടെ ജനന തീയതിയായി സ്കൂൾ രേഖകളിലുള്ളത്. അതുകൊണ്ടു തന്നെ പെൺകുട്ടിക്ക് വിവാഹ പ്രായമായിട്ടില്ലെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. 

പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ വീട്ടിലെത്തി അന്വേഷണം നടത്തിയതായി ചിത്രൽ പൊലീസ് സ്റ്റേഷൻ എസ്ഐ സജാദ് അഹമ്മദ് വ്യക്തമാക്കി. എന്നാൽ പെൺകുട്ടിയുടെ വിവഹ നിശ്ചയം നടന്നിട്ടില്ലെന്ന് കുട്ടിയുടെ പിതാവ് വ്യക്തമാക്കിയതായി എസ്ഐ പറഞ്ഞു. പാക് നിയമപ്രകാരം 16 വയസ്സാണ് പെൺകുട്ടികളുടെ വിവാഹ പ്രായം. 16 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിവാഹം നടത്തിയാൽ മാതാപിതാക്കൾക്കെതിരെ കേസെടുക്കും. 16 വയസ്സിന് മുൻപ് തന്റെ മകളുടെ വിവാഹം നടത്താൻ തീരുമാനിച്ചില്ലെന്ന് പെൺകുട്ടിയുടെ പിതാവ് അറിയിച്ചതായി ചിത്രൽ ഡിപിഒ വ്യക്തമാക്കി. 

English Summary: Pak Mp Marries 14 Years Old girl

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com