ADVERTISEMENT

തൂക്കിലേറ്റുന്നതിന് അൽപസമയം മുൻപ് ഹൃദയസ്തംഭനം മൂലം മരിച്ച യുവതിയുടെ മൃതദേഹം തൂക്കിലേറ്റി ഇറാനിയൻ ഭരണകൂടം. ഭർത്താവിനെ കൊലപ്പെടുത്തിയ കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സഹ്റ ഇസ്മയിലി എന്ന യുവതിയാണ് തൂക്കിലേറ്റുന്നതിന് തൊട്ടുമുമ്പ് ഹൃദയസ്തംഭനം മൂലം മരിച്ചത്. സഹ്‌റയ്ക്കൊപ്പം തൂക്കിലേറ്റാൻ വിധിക്കപ്പെട്ട മറ്റ് 16 പേരുടെ ശിക്ഷ നടപ്പാക്കുന്നതിനിടെയാണ് യുവതിക്ക് ഹൃദയസ്തംഭനം ഉണ്ടായത്. എന്നാൽ നിയമം നടപ്പാക്കുന്നതിനായി യുവതിയുടെ ശരീരം തൂക്കിലേറ്റുകയായിരുന്നു.

ഇറാനിലെ നിയമ പ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വ്യക്തിയുടെ ശിക്ഷ നടപ്പാക്കുമ്പോൾ കൊല്ലപ്പെട്ട ആളുടെ ബന്ധുക്കൾക്ക് ശിക്ഷ നടത്തിപ്പിൽ പങ്കാളികളാകാൻ അവകാശമുണ്ട്. സഹ്റയുടെ ഭർതൃ മാതാവിന് ഈ അവകാശം നിഷേധിക്കപ്പെടാതിരിക്കാൻ  വേണ്ടിയാണ് മൃതദേഹം തൂക്കിലേറ്റിയത്. തൂക്കിലേറ്റപ്പെട്ട സഹ്റയുടെ കാലിന് ചുവട്ടിലെ കസേര ഭർതൃമാതാവ് വലിച്ചു നീക്കുകയും ചെയ്തു. തന്നെയും മകളെയും നിരന്തരം ഉപദ്രവിച്ചതിനെത്തുടർന്നാണ് സഹ്റ ഭർത്താവിനെ കൊല ചെയ്തത് എന്നാണ് ഇറാൻ ഇൻറലിജൻസ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.

മരണം സ്ഥിരീകരിച്ച ശേഷം സഹ്റയുടെ മൃതദേഹം കഴുമരത്തിലേക്ക് വലിച്ചു കൊണ്ടുപോവുകയായിരുന്നു എന്ന് അഭിഭാഷകനായ ഒമിദ് മൊറാദി പറയുന്നു. സഹ്‌റയടക്കം  വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട  17 പേരെയും ശിക്ഷ നടപ്പാക്കുന്നതിനായി വരിയായി നിർത്തുകയായിരുന്നു. മറ്റുള്ളവരുടെ വധശിക്ഷ കണ്ട ഭയം മൂലമാണ് സഹ്റയ്ക്ക് ഹൃദയാഘാതം സംഭവിച്ചത് എന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു. വധശിക്ഷ ഇറാനിൽ സാധാരണമാണെങ്കിലും ഇത്രയധികം പേരെ ഒരേ ദിവസം തൂക്കിലേറ്റുന്നത് ഇതാദ്യമായാണ്.

English Summary: Iranian murderess is hanged AFTER she died of a heart attack while watching 16 other prisoners killed: Execution goes ahead with corpse so victim's mother could kick away chair from under her

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com