ADVERTISEMENT

‘വർഷങ്ങൾ നീണ്ട കാത്തിരിപ്പ്. എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. എങ്കിലും പോരാട്ടം തുടരുകയാണ്.’– കൂട്ടബലാത്സംഗത്തിനിരയായ അഞ്ജന മിശ്ര എന്ന വനിതയുടെ വാക്കുകളാണിത്. തനിക്ക് നേരെയുണ്ടായ അക്രമത്തിനു പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് യുവതി പറയുന്നു. സംഭവത്തിനു പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന വർഷങ്ങൾക്കിപ്പുറവും തെളിയിക്കപ്പെട്ടിട്ടില്ല. എന്നാൽ, നീതി ലഭിക്കും വരെ തന്റെ പോരാട്ടം തുടരുമെന്നും അഞ്ജന വ്യക്തമാക്കി. ‌

ക്രൂരകൃത്യം നടന്ന് രണ്ട് പതിറ്റാണ്ടിനു ശേഷം  ഫെബ്രുവരി 22നാണ് പ്രധാന പ്രതി ബിബേകാനന്ദ ബിശ്വാൽ ഏലിയാസ് ബിബനെ ലോണവാലയിൽ നിന്ന് അറസ്റ്റ് ചെയ്തത്. 1999 ജനുവരി 9ന് ഭുവനേശ്വരിൽ നിന്നും ഘടക്കിലേക്കുള്ള യാത്രാമധ്യേയാണ് അഞ്ജന മിശ്ര ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായത്. ‘22 വര്‍ഷം എന്നത് ഒരു നീണ്ട കാലാവധിയാണ്. പ്രതി മരിച്ചതായും രാജ്യം വിട്ടതായും അഭ്യുഹങ്ങൾ  ഉണ്ടായിരുന്നു. സംഭവത്തിനു പിന്നിലെ രാഷ്ട്രീയ ഇടപെടൽ സംബന്ധിച്ച് അന്വേഷണം വേണം. പിന്നിൽ ഗൂഢാലോചന നടന്നു എന്ന കാര്യത്തിൽ തർക്കമില്ല. രാഷ്ട്രീയക്കാരുടെ പങ്കാളിത്തം അറിയണം. കേസിലെ മൂന്നു പ്രതികളും ആരുടെയോ നിർദേശ പ്രകാരമാണ് പ്രവർത്തിച്ചത്. ഗൂഢാലോചന തെളിഞ്ഞാൽ മാത്രമേ കാര്യങ്ങൾക്കു വ്യക്തത വരൂ.’– അഞ്ജന പറഞ്ഞു.

തോക്കിൻ മുനയിൽ നിർത്തി നാലു മണിക്കൂറോളം ക്രൂരമായ ലൈംഗികാതിക്രമത്തിന് അഞ്ജന ഇരയായി. ജേണലിസ്റ്റായ സുഹൃത്തിനൊപ്പം കാറിൽ സ‍ഞ്ചരിക്കുമ്പോൾ അക്രമി സംഘം എത്തി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് കുറ്റകൃത്യം ചെയ്തത്. അന്നത്തെ ഒഡിഷ മുഖ്യമന്ത്രി ജെ.ബി. പട്നായികിന്റെ അടുത്തയാളായ അഡ്വക്കേറ്റ് ജനറൽ ഇന്ദ്രജിത്ത് റേയുടെ ബലാത്സംഗ ശ്രമവുമായി ബന്ധപ്പെട്ട കേസിൽ പോരാടുകയായിരുന്നു അന്ന് അഞ്ജന മിശ്ര. ഈ കേസില്‍ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ട് അഞ്ജനയ്ക്കു മേൽ സമ്മർദമുണ്ടായിരുന്നു. എന്നാൽ അതിനു വഴങ്ങാൻ തയാറാകാത്തതിലെ വൈരാഗ്യമാണ് കുറ്റകൃത്യതത്തിലെന്നാണ് അഞ്ജനയുടെ ആരോപണം. 

English Summary: Odisha rape: ’22 years too long… always believed I deserve justice, and will get it’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com