ADVERTISEMENT

ഒരു വനിതാദിനം കൂടി കടന്നുപോയിരിക്കുന്നു. അമ്മയും പെങ്ങളും നിറയുന്ന സ്ഥിരം പല്ലവിയല്ല, സ്വതന്ത്രയായ ചിന്താശേഷിയുള്ള വ്യക്തിയാണു സ്ത്രീയെന്ന് ഇപ്പോഴും സ്ത്രീതന്നെ നിരന്തരം തെളിയിക്കേണ്ടി വരുന്നുണ്ട്. സ്വന്തം കാലിൽ നിൽക്കുക എന്നത് ഓരോ വനിതയുടെയും സ്വപ്നം മാത്രമല്ല, ആദർശംകൂടിയാണിന്ന്. സർക്കാർ- സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി മാത്രമാണ് ഇതിനുള്ള വഴിയെന്നു പലരും കരുതുന്നു. എന്റെ ബോസ് ഞാൻ തന്നെ എന്നു പറയാനുള്ള അവസരങ്ങളാണു വിവിധ സംരംഭങ്ങൾ തുറക്കുന്നത്. ബാങ്കുകളും സർക്കാരുമൊക്കെ കൂടെയുണ്ട്. 

മുദ്ര ലോൺ സംരംഭകരായ സ്ത്രീകൾക്കായി കേന്ദ്രസർക്കാരിന്റെ പദ്ധതി. ബ്യൂട്ടിപാർലർ, തയ്യൽ യൂണിറ്റ് തുടങ്ങിയ സംരംഭങ്ങൾക്ക് അനുയോജ്യം. വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും വായ്പ ലഭിക്കും. തുടക്കക്കാരായ സംരംഭകർക്കായി ശിശു വിഭാഗത്തിൽ അൻപതിനായിരം മുതൽ അഞ്ചു ലക്ഷം വരെ ലഭിക്കും. കിഷോർ എന്ന രണ്ടാം വിഭാഗത്തിൽ, നിലവിലുള്ള സ്ഥാപനങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വരെ ലഭിക്കും. മൂന്നാം വിഭാഗമായ തരുൺ, നിലവിലുള്ള സംരംഭങ്ങൾ വികസിപ്പിക്കാനാണ്. തുക 10 ലക്ഷം വരെ. 

സ്ത്രീ ശക്തി പാക്കേജ് 

എസ്ബിഐ വനിതകൾക്കായി തുടങ്ങിയ വായ്പാ പദ്ധതി. സ്ത്രീകൾക്ക് 50% ഉടമസ്ഥതാ പങ്കാളിത്തമുള്ള സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം. ചെറുകിട വ്യവസായങ്ങൾക്ക് അൻപതിനായിരം മുതൽ 25 ലക്ഷം വരെ വായ്പ ലഭിക്കും. റീട്ടെയിൽ– കച്ചവട സ്ഥാപനങ്ങളാണെങ്കിൽ അൻപതിനായിരം മുതൽ രണ്ടു ലക്ഷം വരെയും പ്രഫഷനലുകൾക്ക് 25 ലക്ഷം വരെയും കിട്ടും. ചെറുകിട യൂണിറ്റുകൾക്ക് ഈട് വേണ്ട. രണ്ടുലക്ഷത്തിലേറെയുള്ള വായ്പകൾക്ക് അര ശതമാനം പലിശയിളവും ലഭിക്കും. 

മഹിളാ ഉദ്യം നിധി പഞ്ചാബ് നാഷനൽ ബാങ്കിന്റെ വനിതകൾക്കായുള്ള വായ്പാ പദ്ധതി. 18–45 പ്രായത്തിലുള്ള വനിതകൾക്കാണ് അർഹത. പദ്ധതിരേഖയും വാർഷിക വരുമാനവും അനുസരിച്ച് ഒരു ലക്ഷം വരെ വായ്പ ലഭിക്കും. 

നാനോ വ്യവസായ സഹായം 

ജില്ലാ വ്യവസായ കേന്ദ്രം നാനോ വ്യവസായങ്ങൾക്കു നൽകുന്ന ധനസഹായം. വീടിനുള്ളിലോ വീടിനോടു ചേർന്നോ ഉള്ള സംരംഭങ്ങൾക്കു കൈപ്പറ്റിയ വായ്പയുടെ പലിശ സബ്സിഡിയായി നൽകും. സ്ത്രീകൾക്ക് എട്ടു ശതമാനം വരെ മൂന്നു വർഷത്തേക്കു സഹായം ലഭിക്കും. ജില്ലാ വ്യവസായകേന്ദ്രം, താലൂക്ക് വ്യവസായ ഓഫിസ് എന്നിവിടങ്ങളിൽ നിന്ന് അപേക്ഷാ ഫോം ലഭിക്കും. 

ഇനിയൽപം നിയമകാര്യമാകാം

ആവശ്യമില്ലാത്തതെന്ന് ഒരുവ്യക്തിക്കു തോന്നുന്ന തുറിച്ചുനോട്ടം പോലും ശിക്ഷാർഹമായ രാജ്യങ്ങളുണ്ട്. അത്രയൊന്നുമില്ലെങ്കിലും നമ്മുടെ നിയമവും വനിതകൾക്കൊപ്പം തന്നെയാണ്. പക്ഷേ, വിദ്യാസമ്പന്നരായവർക്കുപോലും അതിക്രമങ്ങളോടു പ്രതികരിക്കാനും നിയമ നടപടികളുമായി മുന്നോട്ടുപോകാനും പലപ്പോഴും മടിയാണ്. പലപ്പോഴും നിയമങ്ങളെക്കുറിച്ചും സംവിധാനങ്ങളെക്കുറിച്ചുമുള്ള അറിവില്ലായ്മയാണു പ്രശ്നമാകുന്നത്. 

1961ൽ ആണു സ്‌ത്രീധനം നിയമംമൂലം നിരോധിക്കപ്പെട്ടത്. 1983ൽ ഇന്ത്യൻ ശിക്ഷാനിയമം 498 വകുപ്പിനൊപ്പം 498 എ എന്ന കൂട്ടിച്ചേർക്കൽ നടത്തി. ഇതോടെ സ്‌ത്രീധനത്തിന്റെ പേരിൽ മാനസികമായും ശാരീരികമായും ഉള്ള പീഡനവും ക്രൂരമായ പെരുമാറ്റവും നിന്ദയും അടക്കം ക്രിമിനൽ കുറ്റമായി. പക്ഷേ ശിക്ഷിക്കപ്പെടുന്നതിൽ മുപ്പതുശതമാനത്തോളം സ്‌ത്രീകൾ തന്നെയാണ്. 

സ്വന്തം വീട്ടിൽ സ്ത്രീകളും പെൺകുട്ടികളും നേരിടുന്ന പീഡനങ്ങൾ തടയാനാണു ഗാർഹിക പീഡന നിരോധന നിയമം. ഒരു വീട്ടിൽ താമസിക്കുന്ന രക്‌തബന്ധത്തിൽ പെട്ടതോ, വിവാഹബന്ധത്തിൽ പെട്ടതോ, വിവാഹം മൂലമുള്ള ബന്ധത്തിൽ പെട്ടതോ, ദത്തുബന്ധത്തിൽ പെട്ടതോ ആയ ഒരു സ്‌ത്രീക്കു വീട്ടിലെ പ്രായപൂർത്തിയായ പുരുഷനിൽ നിന്നു നേരിടുന്ന മാനസികമോ ശാരീരികമോ ആയ പീഡനമാണ് ഈ നിയമത്തിന്റെ പരിധിയിൽ വരുന്നത്. 

പരാതിക്കാരി താമസിക്കുന്ന സ്‌ഥലം, പരാതിക്കാധാരമായ സംഭവം നടന്ന സ്‌ഥലം അല്ലെങ്കിൽ എതിർകക്ഷി താമസിക്കുന്ന സ്‌ഥലം എന്നിവയിലേതെങ്കിലും ഒരിടത്തെ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണു പരാതിപ്പെടേണ്ടത്. കുടുംബത്തിൽ പെട്ട സ്‌ത്രീകളെ നിരാലംബരാക്കി വഴിയിൽ ഇറക്കിവിടുന്നതും നിയമം വിലക്കുന്നു. അങ്ങനെയുണ്ടായാൽ ഇവർക്കു സംരക്ഷണം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ ഉത്തരവു മജിസ്ട്രേട്ടിനു പുറപ്പെടുവിക്കാം 

മാതാപിതാക്കളുടെ സ്വത്ത് എഴുതിവാങ്ങി വീട്ടിൽ നിന്നിറക്കിവിടുന്ന മക്കൾ ഏറെയാണ് ഇന്ന്. അവിടെയും നിരാലംബരായ അമ്മമാരാണു കൂടുതൽ. ഇവരുടെ സഹായത്തിനു സീനിയർ സിറ്റിസൺസ് ആക്‌ടിൽ വ്യവസ്‌ഥയുണ്ട്. ഇതിനായി ആർഡിഒയ്‌ക്കു പരാതി നൽകാം. പരാതി സത്യമെങ്കിൽ സ്വത്തു തിരിച്ചെഴുതി നൽകാനടക്കം വ്യവസ്‌ഥയുണ്ട്. 

ജോലി സ്‌ഥലത്തു സ്‌ത്രീകളുടെ സംരക്ഷണം ഉറപ്പാക്കാൻ 2013ൽ ആണു നിയമം വരുന്നത്. സ്‌ഥിരം– കരാർ ജോലിക്കാരും സംരക്ഷണ പരിധിയിൽ വരും. അഹിതമായ സ്‌പർശമോ ചേഷ്‌ടയോ വാക്കുകളോ മുതൽ ജോലിയോ സ്‌ഥാനമോ സംബന്ധിച്ച പ്രത്യക്ഷമോ പരോക്ഷമോ ആയ ഭീഷണിയും നിയമത്തിന്റെ പരിധിയിൽ കുറ്റകരമാണ്. പൊതുസ്‌ഥലങ്ങളിൽ സ്‌ത്രീകളോട് അശ്ലീലമായി പെരുമാറുന്നതിന് ആറു മാസം വരെയാണു തടവ്. ആംഗ്യം, സംസാരം, ചേഷ്‌ട തുടങ്ങി സ്‌ത്രീകൾക്കു ഹിതകരമല്ലാത്ത രീതിയിലുള്ള നടപടി എന്തും ഇതിൽപ്പെടുന്നു. 

സൈബർ കുറ്റങ്ങൾക്കെതിരായി 509–ാം വകുപ്പു പ്രകാരമാണു നടപടികൾ. ഇന്റർനെറ്റ്, ഇമെയിൽ, മൊബൈൽ ഫോൺ തുടങ്ങിയവ വഴി പെൺകുട്ടികളെ കെണിയിലകപ്പെടുത്തുക, അവരുടെ അറിവോ സമ്മതമോ ഇല്ലാതെ ചിത്രങ്ങളെടുക്കുക തുടങ്ങിയവയെല്ലാം ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ 509–ാം വകുപ്പ് പ്രകാരവും കുറ്റകരമാണ്. സോഷ്യൽമീഡിയയിലെ ആഭാസകരമായ കമന്റുകൾക്കെതിരെ പോലും നമുക്കു നിയമനടപടി സ്വീകരിക്കാം. പരാതിക്കാരുടെ താമസസ്‌ഥലത്തെത്തി വിവരങ്ങൾ ശേഖരിക്കുമെന്ന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവും ശ്രദ്ധേയമാണ്. 

നിയമ സഹായത്തിനുള്ള നമ്പരുകൾ: വനിതാ ഹെൽപ് ലൈൻ (ടോൾഫ്രീ നമ്പർ): 1091, 0477–2237474, വനിതാ സെൽ: 9497961384ഒരു വനിതാദിനം കൂടി കടന്നുപോയിരിക്കുന്നു. അമ്മയും പെങ്ങളും നിറയുന്ന സ്ഥിരം പല്ലവിയല്ല, സ്വതന്ത്രയായ ചിന്താശേഷിയുള്ള വ്യക്തിയാണു സ്ത്രീയെന്ന് ഇപ്പോഴും സ്ത്രീതന്നെ നിരന്തരം തെളിയിക്കേണ്ടി വരുന്നുണ്ട്. സ്വന്തം കാലിൽ നിൽക്കുക എന്നത് ഓരോ വനിതയുടെയും സ്വപ്നം മാത്രമല്ല, ആദർശംകൂടിയാണിന്ന്. സർക്കാർ- സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി മാത്രമാണ് ഇതിനുള്ള വഴിയെന്നു പലരും കരുതുന്നു. എന്റെ ബോസ് ഞാൻ തന്നെ എന്നു പറയാനുള്ള അവസരങ്ങളാണു വിവിധ സംരംഭങ്ങൾ തുറക്കുന്നത്. ബാങ്കുകളും സർക്കാരുമൊക്കെ കൂടെയുണ്ട്. 

മുദ്ര ലോൺ സംരംഭകരായ സ്ത്രീകൾക്കായി കേന്ദ്രസർക്കാരിന്റെ പദ്ധതി. ബ്യൂട്ടിപാർലർ, തയ്യൽ യൂണിറ്റ് തുടങ്ങിയ സംരംഭങ്ങൾക്ക് അനുയോജ്യം. വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും വായ്പ ലഭിക്കും. തുടക്കക്കാരായ സംരംഭകർക്കായി ശിശു വിഭാഗത്തിൽ അൻപതിനായിരം മുതൽ അഞ്ചു ലക്ഷം വരെ ലഭിക്കും. കിഷോർ എന്ന രണ്ടാം വിഭാഗത്തിൽ, നിലവിലുള്ള സ്ഥാപനങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വരെ ലഭിക്കും. മൂന്നാം വിഭാഗമായ തരുൺ, നിലവിലുള്ള സംരംഭങ്ങൾ വികസിപ്പിക്കാനാണ്. തുക 10 ലക്ഷം വരെ. 

സ്ത്രീ ശക്തി പാക്കേജ് 

എസ്ബിഐ വനിതകൾക്കായി തുടങ്ങിയ വായ്പാ പദ്ധതി. സ്ത്രീകൾക്ക് 50% ഉടമസ്ഥതാ പങ്കാളിത്തമുള്ള സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം. ചെറുകിട വ്യവസായങ്ങൾക്ക് അൻപതിനായിരം മുതൽ 25 ലക്ഷം വരെ വായ്പ ലഭിക്കും. റീട്ടെയിൽ– കച്ചവട സ്ഥാപനങ്ങളാണെങ്കിൽ അൻപതിനായിരം മുതൽ രണ്ടു ലക്ഷം വരെയും പ്രഫഷനലുകൾക്ക് 25 ലക്ഷം വരെയും കിട്ടും. ചെറുകിട യൂണിറ്റുകൾക്ക് ഈട് വേണ്ട. രണ്ടുലക്ഷത്തിലേറെയുള്ള വായ്പകൾക്ക് അര ശതമാനം പലിശയിളവും ലഭിക്കും. 

മഹിളാ ഉദ്യം നിധി പഞ്ചാബ് നാഷനൽ ബാങ്കിന്റെ വനിതകൾക്കായുള്ള വായ്പാ പദ്ധതി. 18–45 പ്രായത്തിലുള്ള വനിതകൾക്കാണ് അർഹത. പദ്ധതിരേഖയും വാർഷിക വരുമാനവും അനുസരിച്ച് ഒരു ലക്ഷം വരെ വായ്പ ലഭിക്കും. 

നാനോ വ്യവസായ സഹായം 

ജില്ലാ വ്യവസായ കേന്ദ്രം നാനോ വ്യവസായങ്ങൾക്കു നൽകുന്ന ധനസഹായം. വീടിനുള്ളിലോ വീടിനോടു ചേർന്നോ ഉള്ള സംരംഭങ്ങൾക്കു കൈപ്പറ്റിയ വായ്പയുടെ പലിശ സബ്സിഡിയായി നൽകും. സ്ത്രീകൾക്ക് എട്ടു ശതമാനം വരെ മൂന്നു വർഷത്തേക്കു സഹായം ലഭിക്കും. ജില്ലാ വ്യവസായകേന്ദ്രം, താലൂക്ക് വ്യവസായ ഓഫിസ് എന്നിവിടങ്ങളിൽ നിന്ന് അപേക്ഷാ ഫോം ലഭിക്കും. 

ഇനിയൽപം നിയമകാര്യമാകാം

ആവശ്യമില്ലാത്തതെന്ന് ഒരുവ്യക്തിക്കു തോന്നുന്ന തുറിച്ചുനോട്ടം പോലും ശിക്ഷാർഹമായ രാജ്യങ്ങളുണ്ട്. അത്രയൊന്നുമില്ലെങ്കിലും നമ്മുടെ നിയമവും വനിതകൾക്കൊപ്പം തന്നെയാണ്. പക്ഷേ, വിദ്യാസമ്പന്നരായവർക്കുപോലും അതിക്രമങ്ങളോടു പ്രതികരിക്കാനും നിയമ നടപടികളുമായി മുന്നോട്ടുപോകാനും പലപ്പോഴും മടിയാണ്. പലപ്പോഴും നിയമങ്ങളെക്കുറിച്ചും സംവിധാനങ്ങളെക്കുറിച്ചുമുള്ള അറിവില്ലായ്മയാണു പ്രശ്നമാകുന്നത്. 

1961ൽ ആണു സ്‌ത്രീധനം നിയമംമൂലം നിരോധിക്കപ്പെട്ടത്. 1983ൽ ഇന്ത്യൻ ശിക്ഷാനിയമം 498 വകുപ്പിനൊപ്പം 498 എ എന്ന കൂട്ടിച്ചേർക്കൽ നടത്തി. ഇതോടെ സ്‌ത്രീധനത്തിന്റെ പേരിൽ മാനസികമായും ശാരീരികമായും ഉള്ള പീഡനവും ക്രൂരമായ പെരുമാറ്റവും നിന്ദയും അടക്കം ക്രിമിനൽ കുറ്റമായി. പക്ഷേ ശിക്ഷിക്കപ്പെടുന്നതിൽ മുപ്പതുശതമാനത്തോളം സ്‌ത്രീകൾ തന്നെയാണ്. 

സ്വന്തം വീട്ടിൽ സ്ത്രീകളും പെൺകുട്ടികളും നേരിടുന്ന പീഡനങ്ങൾ തടയാനാണു ഗാർഹിക പീഡന നിരോധന നിയമം. ഒരു വീട്ടിൽ താമസിക്കുന്ന രക്‌തബന്ധത്തിൽ പെട്ടതോ, വിവാഹബന്ധത്തിൽ പെട്ടതോ, വിവാഹം മൂലമുള്ള ബന്ധത്തിൽ പെട്ടതോ, ദത്തുബന്ധത്തിൽ പെട്ടതോ ആയ ഒരു സ്‌ത്രീക്കു വീട്ടിലെ പ്രായപൂർത്തിയായ പുരുഷനിൽ നിന്നു നേരിടുന്ന മാനസികമോ ശാരീരികമോ ആയ പീഡനമാണ് ഈ നിയമത്തിന്റെ പരിധിയിൽ വരുന്നത്. 

പരാതിക്കാരി താമസിക്കുന്ന സ്‌ഥലം, പരാതിക്കാധാരമായ സംഭവം നടന്ന സ്‌ഥലം അല്ലെങ്കിൽ എതിർകക്ഷി താമസിക്കുന്ന സ്‌ഥലം എന്നിവയിലേതെങ്കിലും ഒരിടത്തെ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണു പരാതിപ്പെടേണ്ടത്. കുടുംബത്തിൽ പെട്ട സ്‌ത്രീകളെ നിരാലംബരാക്കി വഴിയിൽ ഇറക്കിവിടുന്നതും നിയമം വിലക്കുന്നു. അങ്ങനെയുണ്ടായാൽ ഇവർക്കു സംരക്ഷണം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ ഉത്തരവു മജിസ്ട്രേട്ടിനു പുറപ്പെടുവിക്കാം

മാതാപിതാക്കളുടെ സ്വത്ത് എഴുതിവാങ്ങി വീട്ടിൽ നിന്നിറക്കിവിടുന്ന മക്കൾ ഏറെയാണ് ഇന്ന്. അവിടെയും നിരാലംബരായ അമ്മമാരാണു കൂടുതൽ. ഇവരുടെ സഹായത്തിനു സീനിയർ സിറ്റിസൺസ് ആക്‌ടിൽ വ്യവസ്‌ഥയുണ്ട്. ഇതിനായി ആർഡിഒയ്‌ക്കു പരാതി നൽകാം. പരാതി സത്യമെങ്കിൽ സ്വത്തു തിരിച്ചെഴുതി നൽകാനടക്കം വ്യവസ്‌ഥയുണ്ട്. 

ജോലി സ്‌ഥലത്തു സ്‌ത്രീകളുടെ സംരക്ഷണം ഉറപ്പാക്കാൻ 2013ൽ ആണു നിയമം വരുന്നത്. സ്‌ഥിരം– കരാർ ജോലിക്കാരും സംരക്ഷണ പരിധിയിൽ വരും. അഹിതമായ സ്‌പർശമോ ചേഷ്‌ടയോ വാക്കുകളോ മുതൽ ജോലിയോ സ്‌ഥാനമോ സംബന്ധിച്ച പ്രത്യക്ഷമോ പരോക്ഷമോ ആയ ഭീഷണിയും നിയമത്തിന്റെ പരിധിയിൽ കുറ്റകരമാണ്. പൊതുസ്‌ഥലങ്ങളിൽ സ്‌ത്രീകളോട് അശ്ലീലമായി പെരുമാറുന്നതിന് ആറു മാസം വരെയാണു തടവ്. ആംഗ്യം, സംസാരം, ചേഷ്‌ട തുടങ്ങി സ്‌ത്രീകൾക്കു ഹിതകരമല്ലാത്ത രീതിയിലുള്ള നടപടി എന്തും ഇതിൽപ്പെടുന്നു. 

സൈബർ കുറ്റങ്ങൾക്കെതിരായി 509–ാം വകുപ്പു പ്രകാരമാണു നടപടികൾ. ഇന്റർനെറ്റ്, ഇമെയിൽ, മൊബൈൽ ഫോൺ തുടങ്ങിയവ വഴി പെൺകുട്ടികളെ കെണിയിലകപ്പെടുത്തുക, അവരുടെ അറിവോ സമ്മതമോ ഇല്ലാതെ ചിത്രങ്ങളെടുക്കുക തുടങ്ങിയവയെല്ലാം ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ 509–ാം വകുപ്പ് പ്രകാരവും കുറ്റകരമാണ്. സോഷ്യൽമീഡിയയിലെ ആഭാസകരമായ കമന്റുകൾക്കെതിരെ പോലും നമുക്കു നിയമനടപടി സ്വീകരിക്കാം. പരാതിക്കാരുടെ താമസസ്‌ഥലത്തെത്തി വിവരങ്ങൾ ശേഖരിക്കുമെന്ന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവും ശ്രദ്ധേയമാണ്. 

നിയമ സഹായത്തിനുള്ള നമ്പരുകൾ: വനിതാ ഹെൽപ് ലൈൻ (ടോൾഫ്രീ നമ്പർ): 1091, 0477–2237474, വനിതാ സെൽ: 9497961384

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com